വർഷങ്ങൾ കൊണ്ട് അനുഭവിച്ച ബുദ്ധിമുട്ട് ഇല്ലാതായത് മുഖ്യമന്ത്രി കാരണം

പ്രേക്ഷകർക്ക് ഏറെ  പ്രിയങ്കരിയായ താരമാണ് മല്ലിക സുകുമാരൻ. ഇരുന്നൂറിൽ അധികം ചിത്രങ്ങളിൽ ആണ്  താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞത്. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തിയ താരം ഇന്നും അഭിനയ രംഗത്ത് സജീവമാണ്. മല്ലികയുടെ മകനും  നടനും സംവിധായകനുമായ പ്രിത്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ ബ്രോ ഡാഡിയിൽ ആണ് മല്ലിക ഏറ്റവും ഒടുവിൽ അഭിനയിക്കുന്നത്. ചിത്രം അതിന്റെ പോസ്റ്റ് ഷൂട്ടിങ് വർക്കുകളിൽ ആണ്. എന്ത് കാര്യവും വളരെ രസകരമായും നർമ്മത്തിലൂടെയും അവതരിപ്പിക്കാൻ പ്രത്യേക കഴിവാണ് മല്ലികയ്ക്ക് ഉള്ളത്. അത് കൊണ്ട് തന്നെ മല്ലികയുടെ അഭിമുഖങ്ങൾ ഒക്കെ കേട്ടിരിക്കാൻ ആളുകൾക്ക് പ്രത്യേക താല്പര്യവുമാണ്. എന്നാൽ പലപ്പോഴും മല്ലികയുടെ അഭിമുഖങ്ങൾ നിരവധി ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുമുണ്ട്. എന്നാൽ അതിനെയൊക്കെ താൻ ആ രീതിയിലെ കാണുന്നുള്ളൂ എന്നും തമാശയും ട്രോളുകളുമൊക്കെ തനിക്കും ഇഷ്ട്ടമുള്ള കാര്യം ആണെന്ന് മല്ലികയും പറഞ്ഞിട്ടുണ്ട്. മലയാള സിനിമയ്ക്ക് കഴിവുള്ള രണ്ടു നടന്മാരെ സമ്മാനിച്ച ‘അമ്മ കൂടിയാണ് മല്ലിക സുകുമാരൻ.

തന്റെ ഏതു അഭിമുഖത്തിലും മല്ലിക തന്റെ ഭർത്താവായ സുകുമാരനെ കുറിച്ച് പറയാറുണ്ട്. ഒരു പക്ഷെ മല്ലിക സുകുമാരനെ കുറിച്ചോ സുകുമാരന്റെ പേരോ പറയാത്ത അഭിമുഖങ്ങൾ വളരെ കുറവാണ് എന്ന് തന്നെ പറയാം. കഴിഞ്ഞ പ്രളയ കാലത്ത് വലിയ രീതിയിൽ പ്രചരിച്ച ഒരു വാർത്ത ആയിരുന്നു വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് മല്ലിക സുകുമാരനെ രക്ഷ പ്രവർത്തകർ വീപ്പയിൽ കയറ്റി രക്ഷപ്പെടുത്തുന്നതിന്റെ ചിത്രം. സോഷ്യൽ മീഡിയയിലും ഈ ചിത്രം വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇപ്പോൾ അതിന്റെ കാരണം തുറന്നു പറയുകയാണ് മല്ലിക സുകുമാരൻ. മല്ലികയുടെ വാക്കുകൾ ഇങ്ങനെ, വീടിനു സമീപം ഒരു കനാൽ ഉണ്ടായിരുന്നു. എന്നാൽ ആ കനാൽ ചില സ്വകാര്യ വ്യക്തികൾ കൈയേറിയത് ആണ് വീട്ടിലേക്കു വെള്ളം കയറാനുള്ള കാരണം ആയത്.

ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി ഞാൻ പലരെയും കണ്ടു. പല സർക്കാർ ഓഫീസുകളും കയറി ഇറങ്ങി. എന്നാൽ അതിനു പരിഹാരം കാണാൻ ആർക്കും കഴിഞ്ഞില്ല. ഒടുവിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന് മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയും പ്രശ്നം പരിഹരിച്ചു തരുകയും ചെയ്തു. കഴിഞ്ഞ ഏഴര വർഷമായി ഞാൻ നേരിട്ടുകൊണ്ടിരുന്ന പ്രശ്നം പിണറായി വിജയൻ സാറിനു മാത്രമേ പരിഹരിക്കാൻ കഴിഞ്ഞോളൂ എന്നും മല്ലികപറഞ്ഞു.