പഴയ ശീലം ആയത് കൊണ്ട് ഇപ്പോഴും ഞാൻ മോഹൻലാലിനെ എല്ലാവരുടെയും മുന്നിൽ വിളിക്കാറുണ്ട്

മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം ആണ് ബ്രോ ഡാഡി. പ്രിത്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മീന ആണ് നായികയായി എത്തുന്നത്. ഭാഗ്യജോഡികൾ എന്ന് മലയാള സിനിമയിൽ അറിയപ്പെടുന്ന ഇരുവരും ബ്രോ ഡാഡിയിൽ കൂടി ഒരിക്കൽ കൂടി ഒരുമിക്കുകയാണ്.  പ്രിത്വിരാജ്ഉം ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ചിത്രത്തിൽ മല്ലിക സുകുമാരൻ മോഹൻലാലിന്റെ അമ്മയായി വേഷമിടുന്നുണ്ട്. മോഹൻലാലിനും പ്രിത്വിരാജിനും ഒപ്പം ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് മല്ലിക സുകുമാരൻ എടുത്ത ചിത്രങ്ങൾ  സോഷ്യൽ മീഡിയയിൽ വളരെ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഹൈദരാബാദിൽ ആണ് ചിത്രത്തിന്റെ കൂടുതൽ ഭാഗങ്ങളും ഷൂട്ട് ചെയ്യുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിൽ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങളും മോഹൻലാലിനെ കുറിച്ചുള്ള ഓർമകളും എല്ലാം ഒരു അഭിമുഖത്തിൽ ആരാധകരുമായി പങ്കുവെക്കുകയാണ് മല്ലിക സുകുമാരൻ.

മല്ലിക സുഖുമാരാണ് കൂടുതലും വ്യാജല ആയത് മോഹൻലാലിനെ കുറിച്ചും നടന്റെ അസാമാന്യ കഴിവിനെ കുറിച്ചും ആണ്. മല്ലികയുടെ വാക്കുകൾ ഇങ്ങനെ, മോഹൻലാൽ എന്നൊരു നടൻ എനിക്ക് പലപ്പോഴും ഒരു അത്ഭുതം ആയിരുന്നു. താൻ ഇത്രയും വലിയ ഒരു സൂപ്പർസ്റ്റാർ നടൻ ആണെന്ന ജാഡ ഒട്ടും ഇല്ലാതെ ആണ് മോഹൻലാൽ സെറ്റിൽ ആളുകളുമായി ഇടപെഴകുന്നത്. സിനിമയോടുള്ള അദ്ദേഹത്തിന്റെ ഡെഡിക്കേഷൻ വളരെ വലുതാണ്. സംവിധായകൻ പ്രതീക്ഷിക്കുന്നതിന്റെ 150 ശതമാനം ആണ് അദ്ദേഹം അഭിനയത്തിൽ കൂടി സംവിധായകന് നൽകുന്നത്. കഥാപാത്രത്തിന് വേണ്ടി എത്ര കഷ്ട്ടപെടാനും അദ്ദേഹം തയാറാണ്. എത്ര തവണ റിഹേഴ്സൽ പോകണം എന്ന് പറഞ്ഞാലും യാതൊരു മടിയും കൂടാതെ അദ്ദേഹം അതൊക്കെ അനുസരിക്കും. ചില നടന്മാർ ഉണ്ട്, സെറ്റിൽ എവിടെ എങ്കിലും ഇരുന്നിട്ട് എല്ലാം ശരിയായി കഴിയുമ്പോൾ എന്നെ വിളിച്ചാൽ മതി എന്ന് പറയും. എന്നാൽ മോഹൻലാൽ അങ്ങനെ അല്ല. അദ്ദേഹത്തിന്റെ ഭാഗം തീർന്നാലും അദ്ദേഹം സെറ്റിൽ തന്നെ കാണും.

എന്തൊരു മനുഷ്യൻ ആണ് ഇതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരുപാട് ക്ഷമയുള്ള ഒരാൾ കൂടിയാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കാൻ വേണ്ടി നിരവധി ആരാധകർ ആണ് എന്നും സെറ്റിൽ എത്തുന്നത്. ഷൂട്ടിങ് എല്ലാം കഴിഞ്ഞു ക്ഷീണിച്ച് എത്തുമ്പോൾ ആണ് ഫോട്ടോ എടുക്കാനുള്ള ആരാധകരെ കാണുന്നത്. എന്നാൽ യാതൊരു മടിയും കൂടാതെ അദ്ദേഹം അവർക്കൊപ്പം നിന്ന് ഫോട്ടോ എല്ലാം എടുത്തതിന് ശേഷം മാത്രമേ വിശ്രമിക്കാൻ പോകു. ഞാൻ പണ്ട് മുതലേ മോഹൻലാലിനെ ലാലു മോനെ എന്നാണ് വിളിക്കുന്നത്. ഇപ്പോഴും പലപ്പോഴും ആളുകളുടെ മുന്നിൽ വെച്ച് എനിക്ക് അങ്ങനെയേ വിളിക്കാൻ വരൂ. എന്നാൽ ഇത്രയും വലിയ നടനെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് അങ്ങനെ വിളിക്കാൻ പാടില്ല എന്നൊക്കെ എനിക്ക് അറിയാം. എന്നാൽ ശീലം അതായത് കൊണ്ട് അങ്ങനെയേ വരൂ. ആ ഒരു സ്നേഹം മോഹൻലാൽ അന്ന് മുതൽ ഇന്ന് വരെ എന്നോട് കാണിച്ചിട്ടുണ്ട് എന്നും മല്ലിക സുകുമാരൻ പറഞ്ഞു.

Leave a Comment