മമ്മൂട്ടിയും സുകുവേട്ടനും തമ്മിൽ വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്

മല്ലിക സുകുമാരനെ പരിചയമില്ലാത്ത മലയാളി സിനിമ പ്രേമികൾ കുറവാണ്. ഇരുന്നൂറിൽ അധികം ചിത്രങ്ങളിൽ ആണ്  താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞത്. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തിയ താരം ഇന്നും അഭിനയ രംഗത്ത് സജീവമാണ്. മല്ലികയുടെ മകനും  നടനും സംവിധായകനുമായ പ്രിത്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ ബ്രോ ഡാഡിയിൽ ആണ് മല്ലിക ഏറ്റവും ഒടുവിൽ അഭിനയിക്കുന്നത്. ചിത്രം അതിന്റെ പോസ്റ്റ് ഷൂട്ടിങ് വർക്കുകളിൽ ആണ്. എന്ത് കാര്യവും വളരെ രസകരമായും നർമ്മത്തിലൂടെയും അവതരിപ്പിക്കാൻ പ്രത്യേക കഴിവാണ് മല്ലികയ്ക്ക് ഉള്ളത്. അത് കൊണ്ട് തന്നെ മല്ലികയുടെ അഭിമുഖങ്ങൾ ഒക്കെ കേട്ടിരിക്കാൻ ആളുകൾക്ക് പ്രത്യേക താല്പര്യവുമാണ്. എന്നാൽ പലപ്പോഴും മല്ലികയുടെ അഭിമുഖങ്ങൾ നിരവധി ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുമുണ്ട്. എന്നാൽ അതിനെയൊക്കെ താൻ ആ രീതിയിലെ കാണുന്നുള്ളൂ എന്നും തമാശയും ട്രോളുകളുമൊക്കെ തനിക്കും ഇഷ്ട്ടമുള്ള കാര്യം ആണെന്ന് മല്ലികയും പറഞ്ഞിട്ടുണ്ട്. മലയാള സിനിമയ്ക്ക് കഴിവുള്ള രണ്ടു നടന്മാരെ സമ്മാനിച്ച ‘അമ്മ കൂടിയാണ് മല്ലിക സുകുമാരൻ.

ഇപ്പോഴിതാ മല്ലിക നടൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. മല്ലികയുടെ വാക്കുകൾ ഇങ്ങനെ, മമ്മൂട്ടിയും സുകുവേട്ടനും തമ്മിൽ വളരെ അടുത്ത ആത്മബന്ധമാണ് ഉണ്ടായിരുന്നത്. മമ്മൂട്ടിയുടെ തുടക്ക കാലം മുതൽ തന്നെ അവർ തമ്മിൽ നല്ല സൗഹൃദത്തിൽ ആയിരുന്നു. സുകുവേട്ടന് വന്ന ചില വേഷങ്ങൾ അദ്ദേഹം മമ്മൂട്ടിക്ക് നൽകിയിട്ടുണ്ട്. ശരിക്കും അവർ തമ്മിൽ ഒരു സഹോദര സ്നേഹം ആയിരുന്നു ഉണ്ടായിരുന്നത്. മമ്മൂട്ടിക്ക് ആ സ്നേഹം ഇപ്പോഴും ഉണ്ട്. സുകുവേട്ടന്റെ മക്കളോട് ഇപ്പോഴും ആ സ്നേഹം മമ്മൂട്ടിക്ക് ഉണ്ട്. അത് പല സാഹചര്യത്തിലും എനിക്ക് മനസ്സിലായിട്ടുണ്ട്.

‘അമ്മ സംഘടനയിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നപ്പോൾ എല്ലാ അംഗങ്ങളെയും ഒന്നിച്ച് നിർത്താൻ മമ്മൂട്ടി കുറെ പാട് പെട്ടതാണ്. സംഘടനയിൽ ചിലർ പ്രിത്വിയുടെ നേർക്ക് തിരിഞ്ഞപ്പോൾ പ്രിത്വിക്ക് പിന്തുണയുമായി നിൽക്കുമെന്ന് കരുതിയ രണ്ടു പേര് പോലും അന്ന് പ്രിത്വിക്ക് എതിരെ ആണ്സംസാരിച്ചത് . അന്ന് മമ്മൂട്ടിയാണ് പ്രിത്വിയുടെ ഭാഗം നിന്ന് സംസാരിച്ചത്. സുകുവേട്ടന്റെ മകനോടുള്ള മമ്മൂട്ടിയുടെ ആ കരുതൽ മറക്കാൻ കഴിയില്ല എന്നും മല്ലിക പറഞ്ഞു.