കഴിഞ്ഞ ദിവസം ആണ് ചിത്രം പ്രദർശനത്തിന് എത്തിയത്


ഉണ്ണി മുകുന്ദൻ നായകൻ ആയി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ആണ് മാളികപ്പുറം. ചിത്രം കഴിഞ്ഞ ദിവസം മുതൽ തിയേറ്ററിൽ പ്രദർശന നടത്താൻ തുടങ്ങിയിരിക്കുകയാണ്. നിരവധി മികച്ച അഭിപ്രായങ്ങൾ ആണ് ചിത്രത്തിന് എങ്ങു നിന്നും വരുന്നത്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ബിജിത്ത് വിജയൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇന്ന് ഈ സിനിമ ചെയ്യാൻ ഇൻഡ്യയിൽ തന്നെ ധൈര്യമുള്ള ഒരു നടൻ അത് ഉണ്ണി മുകുന്ദൻ തന്നെയായിരിക്കും. മാളികപ്പുറം എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്. ഈ സിനിമ പ്രൊപോഗണ്ട സിനിമയും പൃഥ്വിരാജ് – ശങ്കർ രാമകൃഷ്ണൻ സിനിമ അയ്യപ്പൻ പ്രോപഗണ്ട സിനിമ അല്ലാതെ ആകുന്നതിൻ്റെയും ലോജിക് മനസിലാകുന്നില്ല. രണ്ടും സിനിമകൾ തന്നെ ആയി കണ്ടാൽ പോരേ എന്നാണ് ഒരാൾ കമെന്റ് ചെയ്തിരിക്കുന്നത്.

സിനിമയുടെ കോൺടെന്റ് നിലവാരം നല്ലതാണെങ്കിൽ ഓടും, ഡീഗ്രേഡിങ് ഒന്നും ബാധിക്കില്ല. തള്ളലുകൊണ്ട് സിനിമ രക്ഷപെടുകയും ഇല്ല, ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ ഗംഭീരം. ആരും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്‌. ഉണ്ണിയേട്ടനെ കണ്ടു കൈ കൂപ്പി ആണ് തിയേറ്റർ വിട്ടത്. സ്വാമിയേ ശരണമയ്യപ്പ. ഈ കൊല്ലത്തെ ആദ്യ 500 കോടി ലോഡിങ്, തിരുവനന്തപുരം കൈരളിയിൽ രാവിലെ 9 മണിക്ക് പ്രിവ്യൂ ഷോ കണ്ടു. പടം സൂപ്പർ.

ഇടിമിന്നൽ പടം. ഇന്റർവെൽ ട്വിസ്റ്റ്‌ അതിഗംഭീരം. 20 മിനിറ്റ് ക്ലൈമാക്സ്‌ മെയിൻ പോസിറ്റീവ്. ഉണ്ണിയേട്ടൻ കലക്കി, പടം കണ്ടു ഇറങ്ങിയതെ ഉള്ളു. കൊള്ളാം നല്ല ഫാമിലി എന്റർടെയ്നേർ. വീട്ടുകാരും ആയി ഒരുമിച്ച് ഇരുന്നു കണ്ടു ആസ്വദിക്കാൻ പറ്റുന്ന പടം. കണ്ടു നോക്കു പടം നിങ്ങളെ നിരാശരാക്കില്ല, ഒരു നല്ല ഫാമിലി മൂവി. കൂടുതൽ നെഗറ്റീവ്സ് ഒന്നും പറയാനില്ല തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്.