ഒരു പക്ഷെ ഈ സിനിമയിൽ ആസിഫ് അലി ആയിരുന്നു നായകനെങ്കിൽ വിമർശിക്കുന്നവർ വാഴ്ത്തി പാടിയേനെ


വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിൽ അഭിനയിച്ച 2022 ലെ ഇന്ത്യൻ മലയാളം ഭാഷാ ചിത്രമാണ് മാളികപ്പുറം. 2022 ഡിസംബർ 30-നാണ് മാളികപ്പുറം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. പ്രേക്ഷകരിൽ നിന്ന് നല്ല അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിൽ ഉണ്ണി മുകുന്ദന് പകരം ആസിഫ് ആയിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ എന്നാണ് ശ്രീജിത്ത് പങ്കുവെച്ച ഒരു പോസ്റ്റിൽ പറയുന്നത്. ശ്രീജിത്തിന്റെ പോസ്റ്റ് ഇങ്ങനെ, സത്യത്തിൽ മാളികപ്പുറം എന്ന സിനിമ ഉണ്ണിമുകുന്ദൻ നിർമിച്ചു, ആസിഫ് അലി നായകൻ ആയിരുന്നെങ്കിൽ വേറെ ലെവൽ ആകുമായിരുന്നില്ലേ..? കുറെ കൂടെ അഭിനയ സാധ്യതയും,

അഭിനയം പ്രതിഫലിപ്പിക്കാൻ ഉള്ള കഴിവും ആസിഫ് അലി ക്ക് ആണെന്ന് എനിക്ക് തോന്നി. ഒരുപക്ഷെ ഈ സിനിമയിൽ ഉണ്ണി മുകുന്ദനെ വിമർശിക്കുന്നവർ, ആസിഫ് അലി ആയിരുന്നെങ്കിൽ വാഴ്ത്തി പാടിയേനെ.. ഇനി വിഷ്ണു ശശി ശങ്കർ ഇതുപോലുള്ള ഡിവോഷണൽ സിനിമകളിൽ ലീഡ് നായകനെ കാസ്റ് ചെയ്യുമ്പോൾ വളരെ ഏറെ ശ്രദ്ധിക്കേണ്ടതാണ്.. മാളികപ്പുറം എന്ന സിനിമ കണ്ടു… ഒരു തരത്തിലുള്ള മതം എന്നതിനെ പ്രയോഗിക്കാതെ ആളുകളെ പിടിച്ചിരുത്താൻ ഈ സിനിമക്ക് കഴിഞ്ഞു പക്ഷെ എനിക്ക് ഈ സിനിമ ഇഷ്ടപ്പെട്ടില്ല.. കാരണം, അച്ഛൻ മരിച്ചു കഴിഞ്ഞ വർഷം തന്നെ ശബരിമലയിലേക്ക് ഒളിച്ചോടി പോയി അയ്യപ്പനെ കാണാൻ ശ്രമിച്ചത് അയ്യപ്പനോടുള്ള നീതികേടായി തോന്നി.. എന്നാണ്.

ഡിസംബർ 30-ന് തിയറ്ററുകളിലെത്തിയ ചിത്രം നൂറ് കോടി ക്ലബിൽ ഇടം നേടിയിരുന്നു. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറുകയായിരുന്നു ചിത്രം. കേരളത്തിൽ മാത്രമല്ല, തമിഴ്നാട്ടിലും ആന്ധ്രയിലും തെലുങ്കാനയിലും മാളികപ്പുറത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നടൻ അല്ലു അർജ്ജുന്റെ നിർമ്മാണ കമ്പനിയായ ​ഗീതാ ആർട്സ് ആണ് മാളികപ്പുറത്തിന്റെ തെലുങ്ക് ഡബ്ബഡ് പതിപ്പ് തിയറ്റുകളിലേയ്‌ക്ക് എത്തിച്ചത്.