ആകെ നല്ലത് എന്ന് തോന്നിയത് കല്ലുവിന്റെ അഭിനയം മാത്രമാണ്


ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിൽ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മാളികപ്പുറം. മണ്ഡലകാലത്ത് പുറത്തിറങ്ങിയ ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. കൂടാതെ ചിത്രം വലിയ രീതിയിൽ  സോഷ്യൽ മീഡിയയിൽ ചർച്ച ആകുകയും ചെയ്തിരുന്നു. ചിത്രം വലിയ രീതിയിൽ തന്നെ അണിയറ പ്രവർത്തകർ പ്രമോഷൻ ചെയ്യുകയും ചെയ്തിരുന്നു. ചിത്രത്തിൽ അഭിനയിച്ചതിന്റെ പേരിൽ ഉണ്ണി മുകുന്ദന് നേരെ വലിയ വിമർശനവും ഉണ്ടായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫയൽ ഗ്രൂപ്പിൽ റിയാസ് വ്ലോഗ്സ് എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മാളികപ്പുറം കണ്ടു. ദൈവത്തിന്റെ പേര് പറഞ്ഞു മുതലെടുപ്പ് നടത്തിയ ചിത്രം.

പ്രേത്യേകിച്ചു നല്ലത് എന്ന് പറയാൻ ‘കല്ലു’ വിന്റെ അഭിനയം മാത്രം. നിരാശ നൽകിയ സിനിമാ അനുഭവം. ഉണ്ണി മുകുന്ദ, വർഷം കുറെ ആയില്ലേ സിനിമയിൽ, കുറച്ചെങ്കിലും അഭിനയിക്കാൻ പഠിച്ചൂടെ ” എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്. ദൈവം എന്ന പേര് തന്നെ മുതലെടുപ്പിന് ഉണ്ടാകിയതല്ലേ. അമ്പലവും പള്ളിയും എല്ലാം ആ പേരിൽ പൈസ ആക്കുന്നു.

സിനിമാക്കാരും ആക്കട്ടെ. എന്തായാലും ടെലെഗ്രാമിൽ കണ്ടിട്ട് കൊണ കൊണ അടിക്കുന്നവരോട് ഒരു ലോഡ് പുച്ഛം, പടം തിയേറ്ററിൽ കണ്ട ഭൂരിഭാഗം പ്രേഷകർക്കും ഇഷ്ടപ്പെട്ടു. പടത്തിന്റെ കളക്ഷൻ കുടിയാലോ എന്ന് വെച്ച് തിയേറ്ററിൽ കുറ്റം കണ്ടുപിക്കാൻ പോകാൻ പറ്റാഞ്ഞ ടീം ഇറങ്ങിയിട്ടുണ്ട്. അവരോട് ഒന്നേ പറയാനുള്ളു. അങ്ങോട്ട്‌ മാറി ഇരുന്ന് കര, ആദമിന്റെ മകൻ അബു എന്ന പടവും മതത്തെ മുതലെടുത്ത് സ്കോർ ചെയ്തതല്ലേ.

സത്യസന്തം ആയി പറയുകയാണെങ്കിൽ എല്ലാവർക്കും അറിയാം ഇത് അയ്യപ്പൻ എന്ന ദൈവത്തിനെ മാത്രം വെച്ച് എടുത്തതാണ്. കൊച്ചിനെ ഓവർ ആയിട്ട് ക്യൂട്ട്നെസ് ഒഴുക്കി വിട്ടിരിക്കുന്നു. ഇതിൽ ചിലർ കുറ്റം പറഞ്ഞതിൽ തെറ്റൊന്നുമില്ല. കൃത്യം ആയിട്ട് ഭക്തി ചൂഷണം. അല്ലാതെ ഇതിൽ പറയാൻ ഒന്നുമില്ല. പിന്നെ ഫിലിം കൊള്ളില്ല എന്ന് പറയില്ല. സെന്റിമെന്റ്സ്. സ്റ്റണ്ട്സ്. ചില വ്യക്തികൾ നന്നായിട്ടുള്ള അഭിനയം അത് അംഗീകരിക്കുന്നു തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.