ശരിക്കും പൈസ വസൂൽ ചിത്രം ആണ് മാളികപ്പുറം എന്ന് തന്നെ പറയാം


ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് പുറത്തിറങ്ങിയ ചിത്രം ആണ് മാളികപ്പുറം. ചിത്രം പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ ആണ് ചിത്രത്തിനെ കുറിച്ചുള്ള ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മേപ്പടിയാന് സംഭവിച്ച പോലെ ഒരു അറ്റാക്ക് ഒരിക്കലും മാളികപ്പുറം എന്ന ചിത്രം നേരിട്ടിട്ടില്ല. ട്രൈലർ ഇറങ്ങി മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ ഞങ്ങളെ അറ്റാക്ക് ചെയ്യുന്നേ എന്ന് പറഞ്ഞു പല പോസ്റ്റുകളും കണ്ടു. റിവ്യൂ ഇടുന്നവരിൽ ചിലർ ‘ഭയങ്കരമായ നെഗറ്റീവ് അറ്റാക്ക് ചിത്രത്തിന് നേരിടേണ്ടി വന്നിട്ടുണ്ട് ‘ എന്ന് റിവ്യൂവിൽ ചേർക്കുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

മേജർ രവി ഉൾപ്പടെയുള്ളവർ ഈ സിനിമയെ നിരൂപണം ചെയ്തതിൽ വ്യക്തമാവുന്നത് ഈ ചിത്രത്തിന് എതിരെ എന്തോ ഭീകര പ്രവർത്തനം ഇവിടെ നടക്കുന്നുണ്ട് എന്ന തരത്തിലാണ്. വരൂ, എന്നെ ആക്രമിക്കു. എന്നിട്ട് വേണം എനിക്ക് നിലവിളിക്കാൻ എന്ന ലൈൻ എന്തിനാണ് ഒരു കൂട്ടർ പിന്തുടരുന്നത് എന്ന് മനസിലാവുന്നില്ല. പൈസ വസൂൽ ചിത്രമാണ് മാളികപ്പുറം, തിയേറ്ററിൽ കാണുമ്പോൾ നല്ല രസം തോന്നുന്ന ചിത്രം എന്നുമാണ് പോസ്റ്റ്.

നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് ആരാധകരിൽ നിന്ന് ലഭിക്കുന്നത്. ഈ സിനിമ ഇറങ്ങിയപ്പോൾ ചുംബന നായിക രശ്മി നായർ സിനിമയെയും ഉണ്ണി മുകുന്ദനെയും അയ്യപ്പനെയും പരിഹസിച്ച്‌ പോസ്റ്റിട്ടു.അത് ഡീഗ്രേഡിങ് അല്ലേ. അതിന് ശേഷം അവർ ആ സിനിമയുടെ മുഴുവൻ കഥയും ക്ളൈമാക്സ് അടക്കം പോസ്റ്റ് ചെയ്തു.ഇതാണ് കഥ എന്നും പറഞ്ഞ്. അത് ഡീഗ്രേഡിങ് അല്ലേ. അവരുടെ രാഷ്ട്രീയം എല്ലാവർക്കും വ്യക്തമായി അറിയുകയും ചെയ്യാം.

 

ആ സിനിമയെ അഭിനന്ദിച്ച് പോസ്റ്റിട്ടതിന്റെ പേരിൽ ഒരു രാഷ്ട്രീയനേതാവിന്റെ കട സ്വന്തം പാർട്ടിക്കാർ തന്നെ കത്തിച്ചു.അത് എന്തിന്? ഇങ്ങനെ ഒരുപാട് ചോദ്യങ്ങളുണ്ട് ജിൽ ജോയ്. സിനിമയെ സിനിമയായി കാണാൻ ജിൽ ജോയിയും ശ്രമിക്കണം, നെഗറ്റീവ് അ റ്റാക്ക് എന്നത് നെഗറ്റീവ് റിവ്യു ആകണമെന്നില്ല. യുവതികൾക്ക് മാളികപ്പുറം സിനിമ കാണാമോ? സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ പിരീഡ്സ് ആയാൽ എന്ത് ചെയ്യും?

ഹിന്ദുക്കൾക്ക് മാത്രമേ സിനിമ കാണാൻ പറ്റുകയുള്ളോ? തുടങ്ങിയ വില കുറഞ്ഞ ട്രോളുകളേയും നെഗറ്റീവ് അ റ്റാക്കായി കാണണം. പിന്നെ ഇതിനെ ഒക്കെ അതി ജീവിച്ച് സിനിമ വിജയിച്ചതിന് ഒരു കാരണമേ ഉള്ളൂ. കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾക്ക് സിനിമയിലെ കഥ റിലേറ്റ് ചെയ്യാൻ സാധിച്ചു. മൂന്ന് തലമുറയിൽപ്പെട്ടവർ ഒരുമിച്ച് പോയി സിനിമ കണ്ട അവസരം ഈയടുത്ത കാലത്തൊന്നും മലയാളത്തിലില്ല തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.