മലയാളികൾ പൊട്ടന്മാരല്ല! വീണ്ടും ഈ ബുൾ ജെറ്റ് സഹോദരന്മാർക്ക് നേരെ വിമർശനം.

കുറച്ചു നാളുകൾക്ക് മുൻപ് സമൂഹ മാധ്യമങ്ങളിലും വാർത്ത മാധ്യമങ്ങളിലും നിറയെ ചർച്ചയായി മാറിയ ഒരു വിഷയമാണ് ഈ ബുൾ ജെറ്റ് സഹോദരന്മാരെ കസ്റ്റഡിയിലെടുത്തത്. കേരളം മോട്ടോർ വാഹന നിയമ പ്രകാരം ഒരു വണ്ടി അതിന്റെ കമ്പനി പറയുന്ന രീതിയിലല്ലാതെ ഒരാളുടെ തന്നിഷ്ടത്തിനു മോഡിഫൈ ചെയ്യുന്നതും വേറെ ഉപകരണങ്ങൾ ഘടിപ്പിക്കുന്നതും നിയമ വിരുദ്ധമാണ്. എന്നാൽ ഈ ബുൾ ജെറ്റ് സഹോദരന്മാർ തന്റെ വാഹനം അവരുടെ ഉപയോഗങ്ങൾക്കായി മാറ്റി പണിയുകയും, വണ്ടി അപ്പാടെ മാറ്റുകയും ചെയ്തു. ഇതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.

തുടർന്ന് ഇവരുടെ വണ്ടി എം വി ഡി പിടിക്കുകയും പിഴ അടക്കാൻ പറയുകയും ചെയതു. എന്നാൽ പിഴ അടക്കാൻ വിസമ്മതിച്ച ഇവർ പ്രതിഷേധം അറിയിക്കുകയും തുടർന്ന് ഇവരെ കസ്റ്റഡിയിൽ എടുക്കുവാൻ അധികാരികൾ നിർബന്ധിതാരവുകയും ചെയ്തു. സോഷ്യൽ മീഡിയയിലും മറ്റും വലിയ രീതിയിൽ വാർത്തയായി ഇത് മാറുകയും ഇവരുടെ വലിയ ഒരു കൂട്ടം ആരാധകരും പ്രതിഷേധം അറിയിക്കുകയും ചെയ്തു. എന്നാൽ ഇതിനെല്ലാം പിന്നാലെ സോഷ്യൽ മിഡിയായിൽ ഇവർക്ക് നേരെ ഇപ്പോൾ വിമർശനങ്ങൾ ആരംഭിച്ചിരിക്കുകയാണ്.

പുതിയതായി ഇവർ പങ്കുവെച്ച വീഡിയോക്ക് നേരെ ആയിരുന്നു ഇത്തവണ വിമർശനം സോഷ്യൽ മീഡിയയിൽ ഉന്നയിക്കപ്പെട്ടത്. ഇരുനൂറു കോടി രൂപക്ക് പുതിയ വക്കീലിനെ വെച്ചു എന്നായിരുന്നു അവരുടെ ഏറ്റവും പുതിയ വീഡിയോയുടെ ഹൈ ലൈറ്റ് എന്നാൽ ഇതിന് പിന്നാലെ സമുഹമാധ്യമങ്ങളിൽ ഇതിന്റെ പേരിൽ പരിഹാസങ്ങൾ നിറയുകയുണ്ടായി. ഇതിനു പിന്നാലെയാണ് ഈ ബുൾ ജെറ്റ് സഹോദരന്മാരിൽ ഒരാളുടെ കഴുത്തിലെ ബെൽറ്റ് ചൂണ്ടി കാട്ടി ഒരാൾ രംഗത്ത് വന്നത്.

പരിക്ക് പറ്റിയത്തിന് ശേഷം കഴുത്തിൽ ഇദ്ദേഹത്തിന് ഒരു ബെൽറ് ഉണ്ടായിരുന്നു. എന്നാൽ രണ്ടാഴ്ച്ച കഴിഞ്ഞപോലും ഇത് ഇതുവരെ ഊരിയില്ല എന്നും ഇത്രേം നാൾ ഇടേണ്ടതുണ്ടോ എന്നുമാണ് ഇദ്ദേഹത്തിന്റെ ചോദ്യം. മാത്രമല്ല അയാൾ ടി ഷർട്ട് ആണ് ധരിച്ചിരിക്കുന്നത് എന്നും ഇതു ഇടുമ്പോൾ ടി ഷർട്ട് ധരിക്കുവാൻ കഴിയുമോ എന്ന ചോദ്യവും അയാൾ എടുത്തിടുന്നു. മലയാളികൾ പൊട്ടന്മാരല്ല എന്നും പറഞ്ഞ ഇദ്ദേഹത്തിന്റെ കുറിപ്പ് ഇപ്പോൾ സോഷ്യൽ മിഡിയായിൽ ആരാധകർ ചർച്ചയാക്കിയിരിക്കുകയാണ്. ഇവരുടെ മറുപടിക്കായി കാത്തിരിക്കുകയാണ് ആരാധകരും.