വർക്ക്ഔട്ടിന് ശേഷം തളർന്നു പോയ മാളവിക മേനോൻ, ഫോട്ടോ പങ്കുവെച്ച് താരം

ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് മാളവിക മോഹനൻ. മകൻ്റെ ചിത്രത്തിലേക്ക് നായികയായി മാളവികയെ തെരഞ്ഞെടുക്കുന്നത് മമ്മൂട്ടി തന്നെയായിരുന്നുവെന്ന് നടി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. വലിയ പ്രതീക്ഷയോടെയായിരുന്നു ഈ ചിത്രം ചെയ്തിരുന്നതെന്നും എന്നാൽ ഈ ചിത്രം ബോക്‌സ്ഓഫീസില്‍ വേണ്ടത്ര വിജയം നേടാനാകാതെ പോയത് സമ്മാനിച്ചത് ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നുവെന്നും ജയപരാജയങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും മാളവിക അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് മാളവിക, അത്കൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റുകളും ചിത്രങ്ങളും ഏറെ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ പുതിയൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് താരം. ജിമ്മിൽ പരിശീലനത്തിന് ശേഷം തളർന്നു കിടക്കുന്ന താരത്തിന്റെ ചിത്രമാണ് മാളവിക പങ്കുവെച്ചിരിക്കുന്നത്. നിങ്ങളുടെ പരിശീലകൻ നിങ്ങളെ ശക്തയാകാൻ വേണ്ടിയെന്ന് പറയുന്നു, എന്നാൽ രഹസ്യമായി നിങ്ങളെ കൊ.ല്ലാൻ ശ്രമിക്കുകയാണ് എന്ന കാപ്ഷനൊപ്പമാണ് മാളവിക ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് ലൈക്കും കമെന്റുമായി എത്തുന്നത്.

മലയാളി ഛായാഗ്രാഹകനായ കെ യു മോഹനന്റെ മകളാണ് മാളവിക മോഹനന്‍. മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദര്‍ ആണ് മലയാളത്തില്‍ അവസാനമായി അഭിനയിച്ച സിനിമ. രജനികാന്തിന്റെ പേട്ട, വിജയ്യുടെ മാസ്റ്റര്‍ എന്നീ സിനിമകളില്‍ മാളവിക മോഹനന് ശ്രദ്ധേയ വേഷങ്ങള്‍ ലഭിച്ചിരുന്നു.നിര്‍ണ്ണായകം എന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് ജേസി അവാര്‍ഡിന്റെ പ്രത്യേക ജൂറി പുരസ്‌ക്കാരം ലഭിച്ചു. പ്രശസ്ത ഇറാനിയന്‍ ചലച്ചിത്ര സംവിധായകനായ മജീദ് മജീദിയുടെ ആദ്യ ഇന്ത്യന്‍ ചലച്ചിത്രമായ ബിയോണ്ട് ദ ക്ലൗഡ്‌സ് എന്ന ചിത്രത്തില്‍ മാളവിക മോഹനന്‍ നായികയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിലവില്‍ യുദ്ര എന്ന ബോളിവുഡ് ചിത്രത്തിന്റെ തിരക്കുകളിലാണ് മാളവിക മോഹന്‍. സിദ്ദന്‍ത് ചതുര്‍വേദിയും രാഘവ് ജുയലുമാണ് യുദ്രയിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.