അവസാനം ധരിച്ച ബിക്കിനി ഫോട്ടോ പോസ്റ്റ് ചെയ്യാമോ? ഞരമ്പന് കിടിലൻ മറുപടി നൽകി മാളവിക

2013ല്‍ പുറത്തിറങ്ങിയ ‘പട്ടം പോലെ’ എന്ന ചിത്രത്തിലൂടെയാണ് നടി മാളവിക മോഹനൻ അഭിനയ രംഗത്ത് എത്തുന്നത്, ദുല്‍ഖര്‍ സല്‍മാനായിരുന്നു ചിത്രത്തിലെ നായകന്‍. തുടര്‍ന്ന് ‘നിര്‍ണ്ണായകം’ എന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയായി അഭിനയിച്ചു. ചിത്രത്തിലെ മാളവികയുടെ അഭിനയത്തിന് ജേസ് അവാര്‍ഡിന്റെ പ്രത്യേക ജൂറി പുരസ്‌ക്കാരം ലഭിച്ചിരുന്നു.

2016ല്‍ ‘നാനു മട്ടു വരലക്ഷ്മി’ എന്ന കന്നഡ ചിത്രത്തില്‍ അഭിനയിച്ചു. പിന്നീട് 2017ല്‍ ദി ഗ്രേറ്റ് ഫാദര്‍, നാളെ എന്നീ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. അതേ വര്‍ഷം തന്നെ പ്രശസ്ത ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ മജീദ് മജീദിയുടെ ആദ്യ ഇന്ത്യന്‍ ചിത്രമായ ‘ബിയോണ്ട് ദ ക്ലൗഡ്‌സ്’ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചു. 2019ല്‍ പേട്ട എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് മാസ്റ്റര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. മാസ്റ്ററിലെ താരത്തിന്റെ അഭിനയത്തിന് മികച്ച പിന്തുണയാണ് ലഭിച്ചത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മാളവിക മിക്കപ്പോഴും ഗ്ലാമറസ് ചിത്രങ്ങളുമായിട്ടാണ് എത്താറുള്ളത്, ഇതിനെല്ലാം വളരെ മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിക്കാറുള്ളത്, എന്നാൽ താരത്തിന് നിരവധി വിമർശകരും ഉണ്ട്, എന്നാൽ തനിക്കെതിരെ വരുന്ന അധികം വിമര്ശനങ്ങളോടോ മോശം കമെന്റുകളോടോ മാളവിക പ്രതികരിക്കാറില്ല.

എന്നാൽ കഴിഞ്ഞ ദിവസം തനിക്ക് വന്ന ഒരു കമെന്റിനു മറുപടി നല്കിയിരിക്കുകയാണ് താരം, അവസാനമായി ധരിച്ച ബിക്കിനി ചിത്രം പോസ്റ്റ് ചെയ്യാമോ എന്നാണ് ഒരു ഞരമ്പാൻ താരത്തിനോട് ചോദിച്ചത്, ഇയാൾക്ക് മാളവിക നൽകിയ മറുപടിയാണ് ഇപ്പോൾ ഏറെ വൈറലായിരിക്കുന്നത്, ചോദ്യം ചോദിച്ച അയാളെ മെൻഷൻ ചെയ്തു കൊണ്ട് ഇന്നേഴ്സ് ന്റെ ഫോട്ടോകൾ ആയിരുന്നു പങ്കുവെച്ചത്, താരത്തിന്റെ ഈ രസകരമായ മറുപടി എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്, ആരാധകന്റെ മനസ്സ് നിറഞ്ഞു കാണും എന്നാണ് ഈ ചിത്രത്തിന് ഇപ്പോൾ വരുന്ന കമെന്റുകൾ. ആരാധകരുമായി എപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ തന്റെ സിനിമാ വിശേഷങ്ങളും സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും മാളവിക പങ്കുവെയ്ക്കാറുണ്ട്. ‘യുദ്ര’ എന്ന ബോളിവുഡ് ചിത്രത്തിന്റെ തിരക്കുകളിലാണ് നിലവില്‍ മാളവിക മോഹനന്‍.