സിനി ഫൈൽ ഗ്രൂപ്പിൽ രഞ്ജിത്ത് മേലേടത്ത് എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഈയടുത്ത് നടി മാളവിക മോഹനൻ അവരുടെ ഇൻ്റർവ്യൂവിൽ സൂപ്പർസ്റ്റാർ ലെവലിൽ പടങ്ങൾ ചെയ്യുന്ന ഒരു നടി അവരുടെ ഒരു പടത്തിൽ ഹോസ്പിറ്റലിൽ മരണസന്നയായി കിടക്കുന്ന രംഗത്തിൽ മുടിയെല്ലാം ഒതുക്കിക്കെട്ടി മേക്കപ്പ് ചെയ്ത് ഒട്ടും റിയലിസ്റ്റിക് അല്ലാതെ ചെയ്തിട്ടുണ്ടെന്നും കൊമേഴ്സ്യൽ സിനിമകളിൽ ആണെങ്കിൽ പോലും ഒർജിനാലിറ്റി കാണിച്ച് കൂടെ എന്നു പറയുന്നത് കണ്ടു.
പിന്നീട് അത് നയൻതാരയെ ടാർഗറ്റ് ചെയ്‌തന്നെന്നും പറഞ്ഞ് കുറേ കമൻ്റുകളും കണ്ടു. ഇതിന് നയൻതാര മറുപടി പറഞ്ഞത് ഒരു കൊമേഴ്സ്യൽ സിനിമ ആകുമ്പോൾ റിയലിസ്റ്റിക് സിനിമ പോലെ ആക്കാൻ പറ്റുമോ? ഹോസ്പിറ്റലിൽ കിടക്കുന്ന നേരത്തും മുടി കെട്ടി കിടക്കുന്നുണ്ടെങ്കിൽ ഹോസ്പിറ്റലിൽ അതിനും ആളുണ്ടെന്ന് കരുതിയാൽ പോരെ എന്നാണ്. ഇനി പ്രധാന വിഷയത്തിലേക്ക് കടക്കാം.
സംഗതി മാളവിക മോഹനൻ പറഞ്ഞത് പോയിൻ്റ് ആണെങ്കിലും ഈ റിയലിസം, നാച്ചുറാലിറ്റി എന്നത് മാളവികയ്ക്കും ബാധകമല്ലേ? റിയലിസ്റ്റിക് സിനിമകൾ മാത്രം സെലക്ട് ചെയ്ത് അഭിനയിക്കുന്ന നടിയാണോ മാളവിക? മാളവിക അഭിനയിച്ച മാസ്റ്റർ എന്ന സിനിമയിലെ നായകൻ്റെ പെർഫോമൻസ് റിയലിസ്റ്റിക് ആണോ? അറിഞ്ഞിടത്തോളം ഔട്ട് ഓഫ് ഫോക്കസ് ആകുന്ന സിനിമാ താരങ്ങൾ വിവാദങ്ങൾ ഉണ്ടാക്കി.
ലൈം ലൈറ്റിൽ നിറഞ്ഞ് നിൽക്കാൻ വെണ്ടി നടത്തുന്ന പബ്ലിസിറ്റി സ്റ്റണ്ട് പോലുണ്ട് ഒരു കൊമേഴ്സ്യൽ നായികയ്ക്കെതിരെ മറ്റൊരു കൊമേഴ്സ്യൽ നായികയായ മാളവികയുടെ പരാമർശം എന്നുമാണ് പോസ്റ്റിൽ പറയുന്നത്. പറഞ്ഞത് നയൻതാരയെ കുറിച്ചാണെങ്കി അത് കറക്റ്റ് ആണ്. എങ്ങനെ ഉള്ള ക്യാരക്ടർ ആണെങ്കിലും നയൻസിന് ഫുൾ മേക്കപ്പ്, ഹെയർ കളർ മസ്റ്റ് ആണ്.
മാളവിക ഭയങ്കര നടി ഒന്നും അല്ലേലും മജീദ് മജീദിയുടെ സിനിമയിൽ ഒക്കെ അത്യാവശ്യം നന്നായി പെർഫോം ചെയ്തിട്ടുള്ള ആളാണ്, അയിന് മാളവിക പറഞ്ഞത് റിയലിസ്റ്റിക് അല്ലാത്ത പടങ്ങൾ മോശമാണെന്നല്ലല്ലോ. ആ പാർട്ടിക്കുലർ സീനിനെ പറ്റിയല്ലേ പറഞ്ഞത്. അതിന് താൻ മാസ്റ്റർ ന്റെ വിജയ്യുടെ പെർഫോമൻസിനെ ഒക്കെ പൊക്കിപ്പിടിച്ചോണ്ട് വരുന്നതെന്തിനാ, നയൻതാരയുടെ ആ സിനിമ ഏതാണ്. ഇത് കൂടുതലും ചേരുന്നത് മീനയ്ക്കാണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.