അതിമനോഹരം, കറുപ്പിൽ തിളങ്ങി മാളവിക മോഹനൻ

2013ല്‍ പുറത്തിറങ്ങിയ ‘പട്ടം പോലെ’ എന്ന ചിത്രത്തിലൂടെയാണ് നടി മാളവിക മോഹനൻ സിനിമയിലെത്തുന്നത്. ദുല്‍ഖര്‍ സല്‍മാനായിരുന്നു ചിത്രത്തിലെ നായകന്‍. തുടര്‍ന്ന് ‘നിര്‍ണ്ണായകം’ എന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയായി അഭിനയിച്ചു. ചിത്രത്തിലെ മാളവികയുടെ അഭിനയത്തിന് ജേസ് അവാര്‍ഡിന്റെ പ്രത്യേക ജൂറി പുരസ്‌ക്കാരം ലഭിച്ചിരുന്നു. 2016ല്‍ ‘നാനു മട്ടു വരലക്ഷ്മി’ എന്ന കന്നഡ ചിത്രത്തില്‍ അഭിനയിച്ചു. പിന്നീട് 2017ല്‍ ദി ഗ്രേറ്റ് ഫാദര്‍, നാളെ എന്നീ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. അതേ വര്‍ഷം തന്നെ പ്രശസ്ത ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ മജീദ് മജീദിയുടെ ആദ്യ ഇന്ത്യന്‍ ചിത്രമായ ‘ബിയോണ്ട് ദ ക്ലൗഡ്‌സ്’ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചു. 2019ല്‍ പേട്ട എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് മാസ്റ്റര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ ഹോട്ട് ലുക്കിൽ ഉള്ള താരത്തിന്റെ പുതിയ ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്, ബ്ലാക്ക് ഔട്ട് ഫിറ്റിൽ അതിസുന്ദരി ആയിട്ടാണ് താരം എത്തിയിരിക്കുന്നത്, ബ്ലാക്ക് മാജിക് എന്നാണ് മാളവിക ചിത്രത്തിന് നൽകിയ കാപ്ഷൻ.

മലയാളത്തിന് പുറമെ തമിഴിലും കന്നഡത്തിലും അഭിനയിച്ചിട്ടുള്ള മാളവിക ഇപ്പോൾ തെലുങ്കിലേക്ക് കടക്കാനൊരുങ്ങുകയാണ്. പ്രസിദ്ധ ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ ഹിന്ദി ചിത്രമായ ‘ബീയോണ്ട് ദ ക്‌ളൗഡ്‌സി’ലും പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു. ഹീറോ ഹോണ്ട ഉൾപ്പെടെയുള്ള പരസ്യചിത്രങ്ങളിലും അഭിനയിച്ചു. വിജയ് ചിത്രം മാസ്റ്ററിൽ മാളവികയായിരുന്നു നായിക. ചിത്രത്തില്‍ അധ്യാപികയുടെ വേഷത്തിലാണ് മാളവിക എത്തിയത്. മാസ്റ്ററിലെ നായികയായി തിളങ്ങിയതോടെ തമിഴിലും പ്രിയ താരം ആയിരിക്കുകയാണ് മാളവിക.

കൈനിറയെ ചിത്രങ്ങളാണ് മാളവികയ്ക്ക്. അച്ഛന്റെ ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് താരം വെളിപ്പെടുത്തിയിരുന്നു. ആ സിനിമയ്ക്കായി താന്‍ കാത്തിരിക്കുകയാണ്. അച്ഛന്റെ ക്യാമറയ്ക്കു മുന്നില്‍ ഞാന്‍ നില്‍ക്കുന്ന ദിവസം എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒന്നാണ്. അതൊരു വലിയ അംഗീകാരമായിരിക്കും. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ അതു സംഭവിക്കുമെന്ന് കരുതുന്നു എന്നും താരം അടുത്തിടെ പറഞ്ഞിരുന്നു.