സംവിധായകൻ സേതു തീർത്തും നിരാശപ്പെടുത്തിയ സിനിമ


കഴിഞ്ഞ ദിവസം ആണ് ആസിഫ് അലി നായകനായ ചിത്രം മഹേഷും മാരുതിയും പ്രദർശനത്തിന് എത്തിയത്. മംമ്ത മോഹൻദാസ് നായികയായി എത്തിയ ചിത്രം പ്രദർശനത്തിന് മുൻപ് തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. സേതു സംവിധാനം ചെയ്തു മണിയൻപിള്ള രാജു നിർമിച്ച ഈ ചിത്രം ഗുഡ് വിൽ എന്റെർറ്റൈന്മെന്റ്സ് ആണ് വിതരണം ചെയ്തത്. ചിത്രത്തിൽ ആസിഫ് അലി, മംമ്‌ത മോഹൻദാസ്, മണിയൻപിള്ള രാജു, അലക്‌സാണ്ടർ പ്രശാന്ത്, വിജയ് ബാബു, ഇടവേള ബാബു തുടങ്ങി നിരവധി താരങ്ങൾ ആണ് പ്രധാന വേഷത്തിൽ എത്തിയത്.

ഇപ്പോൾ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ഹാഷിം ഹിഷാം എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മഹേഷും മാരുതിയും ഒരു പാതി വെന്ത ടിപ്പിക്കൽ ആസിഫ്‌ അലി ചിത്രം. സേതു എന്ന സംവിധായകൻ(സൂപ്പർഹിറ്റുകളുടെ തിരക്കഥാകൃത്ത്‌)തീർത്തും നിരാശപ്പെടുത്തി.

മണിയൻപിള്ള രാജു എങ്ങനെ ഈ സിനിമയുടെ നിർമ്മാണത്തിലേക്ക്‌ എത്തി എന്നത്‌ ഒരു അത്ഭുതമാണു. ചിത്രത്തിലുടനീളം മാരുതി സുസുക്കിക്ക്‌ അന്യായ പരസ്യം ആണു കൊടുത്തിരിക്കുന്നത്‌. ആ നിലക്ക്‌ അത്‌ ഒരു പെയ്‌ഡ്‌ പരസ്യം തന്നെ ആകാനാണു സാധ്യത. പിന്നെ ഒരു പ്രമുഖ പ്രവസി വ്യവസായിക്ക്‌ അവാർഡ്‌ ദാന ചടങ്ങ്‌ സീൻ കൊടുത്തതും സിനിമയുടെ നിർമ്മാണ ചിലവിനു ഒരു മുതൽക്കൂട്ടായി മാറിക്കാണും.

ബൈ ദു ബായ്‌ ചില ഇമോഷണൽ സീനുകളും മറ്റും ആസിഫ്‌ നന്നായി ചെയ്തിട്ടൂമുണ്ട്‌. സേതു എടുത്തു വച്ചിട്ടുമുണ്ട്‌ എന്നുമാണ് പോസ്റ്റ്. ആസിഫ് അലി ഒക്കെ സപ്പോർട്ടിങ് റോൾ മാറേണ്ടി വരും, ആസിഫ് ഒക്കെ എങ്ങനാണ് ഈ കഥ ചെയ്യാൻ സമ്മതിച്ചത്, ഒരുപാട് പ്രതീക്ഷിച്ച് കാണാൻ കാത്തിരുന്ന സിനിമ ആയിരുന്നു ഇത് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്.