ബുദ്ധിജീവി പരമായി എങ്കിലും എന്തെങ്കിലും കിട്ടുമോ എന്ന് തോന്നി


നിവിൻ പോളി ചിത്രം മഹാവീര്യരെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ പ്രണവ് പ്രദീപ് എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഏത് കൂടിയ ഐറ്റം അടിച്ചു ആണ് എബ്രിഡ് എന്ന വെക്തി ഈ സാധനം എഴുതി വിട്ടത് എന്ന് അറിയില്ല. ഞാൻ വളരെ ശ്രദ്ധയോടെ ആണ് പടം കണ്ടത് ബുദ്ധിജീവി പരമായി എന്തെങ്കിലും കിട്ടുമോ എന്നത് പരമാവധി നോക്കി പക്ഷേ ഒന്നും കിട്ടിയില്ല.

ഇനി കഥ വല്ലതും പിടി കിട്ടിയോ എന്ന് ചോദിച്ചാൽ ഇതിൽ എന്താണ് കഥ? ഫാന്റസി പോലെ ചെയ്യാൻ ശ്രമിച്ചു പണി പാളിയാ പോലെ ആണ് എനിക്ക് തോന്നിയത്. ഇതിനൊക്കെ പോസറ്റീവ് എങ്ങനെ കിട്ടി എന്ന് മനസ്സിലാവുന്നില്ല ഞാൻ ബോധത്തിലും അവരൊക്കെ അവ ബോധത്തിൽ ആണ് കണ്ടത് കൊണ്ടോണോ കിട്ടിയത് എന്ന് അറിയില്ല. രണ്ടാമത്തെ കാര്യം കോടതി ഇത് പോലെ അപമാനിക്കുന്ന ഒരു പടം ഞാൻ വേറെ കണ്ടിട്ടില്ല.

കോടതി ൽ നടക്കുന്ന തമാശകൾ ഒക്കെ ഒരുപാട് സിനിമകളിൽ ഉണ്ട്‌ പക്ഷേ ഇത് പെൺകുട്ടിയെ വിവസ്ത്ര ആക്കാനും നുള്ളാനും ചാട്ടവർ ഒക്കെ അടിക്കാൻ ഒക്കെ പറയുന്ന ഒരു പ്രത്യേക തരം ജഡ്ജി. ലോജിക് എന്ന് 100 തവണ പറയുന്ന മലയാളികളും മലയാളം സിനിമ ഇൻഡസ്ട്രിയിൽ ഇതിലൊക്കെ എന്ത്‌ ലോജിക് ആണ് ഉള്ളത്? ഇനി അന്യഭാഷ സിനിമകളിൽ ലോജിക് ചികയാൻ നിൽക്കുമ്പോ മലയാളി ഒന്നുടെ ആലോചിക്കണം ഇത് പോലെ ഉള്ള സിനിമകളെ കുറിച്ച്.

ഇനി പൊന്നു നിവിൻ പൊളി നിങ്ങൾ നല്ലൊരു നടൻ ആണ് നിങ്ങൾ നല്ല കഥാപാത്രങ്ങൾ ചെയ്താൽ നിങ്ങൾക്ക് കിട്ടാൻ പോവുന്ന സ്വകാര്യത മറ്റു യുവ നടന്മാർക്ക് കിട്ടുന്നതിൽ ഒരു പടി മുന്നിൽ ആയിരിക്കും ദേവ് ചെയ്യ്തു ഇത് പോലെ ഒട്ടും തൃപ്തികരമല്ലാത്ത എന്റർടൈൻ പോലും അല്ലാത്ത സിനിമകൾ ചെയ്യാതിരിക്കുക. ഇനി യും പറഞ്ഞാൽ ഒരുപാട് എഴുതാൻ കാണും പക്ഷേ ഇവിടെ അവസാനിപ്പിക്കുന്നു.

സംഭവം പടം ഇഷ്ട്ടപെട്ടില്ലെങ്കിൽ ഈ റിവ്യൂ ഇടുന്നത് ഞാൻ പരമാവധി ഒഴിവാക്കാറുണ്ട് പക്ഷെ ഇത് പോലെ ഐറ്റംസ് പറയാതെ ഇരുന്നാൽ ശെരിയാവില്ല ഇത് റിവ്യൂ ആയി കൂട്ടണ്ട ഒരു പ്രതികരണം ആയി കൂട്ടിയാൽ മതി എന്നുമാണ് പോസ്റ്റ്. ഒരു വെറൈറ്റി പടം എടുത്താൽ അത് കഞ്ചാവടിച്ചത് കൊണ്ട് സംഭവിച്ചതാണ് എന്ന് പറയുന്നത് നിന്നെ പോലുള്ള അമ്മാവൻ ചിന്താഗതിക്കാരാണ്. കോടതിയിൽ വച്ച് വിവസ്ത്ര ആക്കുന്നത് റിയലിസ്റ്റിക്കായിട്ടല്ല കാണിച്ചത്, നിയമ വ്യവസ്ഥയെ സംവിധായകൻ പരിഹസിക്കുന്നതാണ് എന്നാണ് പോസ്റ്റിന് വരുന്ന ഒരു കമെന്റ്.