സോഷ്യൽ മീഡിയയിൽ വീണ്ടും താരമായി മഹാലക്ഷ്മി

മലയാള സിനിമയുടെ സ്വന്തം ജനപ്രിയ നായകൻ ആണ് ദിലീപ്. തന്റെ അഭിനയ മികവിനാൽ ഏറെ ഹിറ്റ് സിനിമകളിൽ ഏറെ വ്യത്യസ്തമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള ദിലീപ് തന്റെ ആദ്യകാല കരിയറിൽ വിദ്യാർത്ഥിയായിരിക്കേ ഏറെ അവിചാരിതമായി  മിമിക്രി വേദികളിൽ നിന്നാണ് സിനിമയിലേക്ക് എത്തിയത്. കലാഭവൻ ട്രൂപ്പിൽ വളരെ പ്രമുഖനായ മിമിക്രി കലാകാരനായി തിളങ്ങി പിന്നീട് പിൽക്കാലത്ത് മലയാള സിനിമയിൽ സഹസംവിധായകനായും പ്രവർത്തിച്ച ദിലീപ് അതിനു ശേഷം ആണ് സിനിമയിൽ അഭിനയ രംഗതിയ്ക്കു എത്തുന്നത്. പിന്നെ അങ്ങോട്ട് വളരെ പെട്ടന്ന് ആയിരുന്നു ദിലീപ് എന്ന നടന്റെ വളർച്ച. നിരവധി സിനിമകളിൽ ആയിരുന്നു ദിലീപ് നായകനായി എത്തിയത്. ഹാസ്യം ആയാലും സീരിയസ് രംഗങ്ങൾ ആയാലും വളരെ അനായാസം ആയി അഭിനയിച്ചു ഫലിപ്പിക്കാൻ കഴിവുള്ള താര വളരെ പെട്ടന്ന് ആണ് ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയത്. ഇന്നും മലയാളികൾ ഓർത്ത് ഇരിക്കുന്ന ചിത്രങ്ങളിൽ വലിയ ഒരു ഭാഗവും ദിലീപിന്റെ ചിത്രങ്ങൾ ആയിരിക്കും.

ദിലീപിന്റെ മൂത്ത മകൾ മീനാക്ഷിയെ പോലെ തന്നെ നിരവധി ആരാധകർ ആണ് ഇളയ മകൾ മഹാലക്ഷ്മിക്കും ഉള്ളത്. മഹാലക്ഷ്മിയുടെ അധികം ചിത്രങ്ങൾ ഒന്നും സോഷ്യൽ മീഡിയയിൽ വരാറില്ലെങ്കിലും വരുന്ന ചിത്രങ്ങൾ എല്ലാം ആരാധകർ വലിയ രീതിയിൽ തന്നെ ആഘോഷമാക്കാറുണ്ട്. ദിലീപിന്റെയും കാവ്യയുടെയും മകൾക്ക് ആരാധകർ ഒരുപാട് ആണ്. ഒരു പക്ഷെ ഇത്ര ചെറിയ പ്രായത്തിൽ തന്നെ ഇത്രയേറെ ആരാധകരെ സ്വാന്തമാക്കുന്ന താരപുത്രിയും മഹാലക്ഷ്മി തന്നെ ആയിരിക്കും. മഹലാക്ഷ്മിയുടേതായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളും വിഡിയോകളും എല്ലാം വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ മഹാലക്ഷ്മിയുടെ ഏറ്റവും പുതിയ ചിത്രങ്ങളും വീഡിയോകളുടെ രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നെടുന്നത്. മഹാലക്ഷ്മിയുടെ ചിത്രങ്ങളും വിഡിയോകളും എല്ലാം ദിലീപ് കാവ്യ മാധവൻ ഫാൻസ്‌ പേജുകളിൽ കൂടി വലിയ രീതിയിൽ പ്രചരിക്കുകയാണ്‌ ഇപ്പോൾ.

ക്യാമറ കാണുമ്പോൾ പിണങ്ങി നിൽക്കുന്നതും മിട്ടായി തിന്നാൽ പുഴുപ്പല്ല് വരുമെന്നും ഒക്കെ മഹാലക്ഷ്മി കൊഞ്ചി പറയുന്നതിന്റെ വിഡിയോകൾ ഇതിനോടകം തന്നെ വലിയ രീതിയിൽ ആരാധക ഗ്രൂപ്പുകളിൽ പ്രചരിക്കുകയാണ്‌. ദിലീപിനും കാവ്യയ്ക്കും ഒപ്പം ദുബായിൽ എത്തിയ മഹാലക്ഷ്മിയുടെ ക്യൂട്ട് വിഡിയോകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Leave a Comment