മാമിയുടെ സ്വന്തം മാമാട്ടി, മഹാലക്ഷ്മിക്ക് പിറന്നാൾ ആശംസകൾ നേർന്ന് കാവ്യയുടെ സഹോദരന്റെ ഭാര്യ

ഓണ്‍സ്‌ക്രീനില്‍ മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരജോഡികളായിരുന്നു കാവ്യ മാധവനും ദിലീപും. ഇരുവരും ഒന്നിച്ച് അഭിനയിച്ച ഇരുപതിലേറെ ചിത്രങ്ങളും മികച്ച വിജയം നേടിയവയാണ്. ജീവിതത്തില്‍ ഒന്നിച്ചപ്പോഴും സിനിമയെ വെല്ലുന്ന കഥകളൊക്കെയാണ് തുടക്കത്തില്‍ അഭിമുഖീകരിക്കേണ്ടി വന്നത്. ദിലീപും കാവ്യ മാധവനും 2016 നവംബർ 25നാണു വിവാഹിതരായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇരുവരുടെയും മകളാണ് മഹാലക്ഷ്മി, ഇന്ന് മഹാലക്ഷ്മിയുടെ മൂന്നാം പിറന്നാൾ ആണ്, താര പുത്രിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നിരവധി പേരെത്തിയിട്ടുണ്ട്. ഇപ്പോൾ കാവ്യയുടെ സഹോദരന്റെ ഭാര്യ പങ്കുവെച്ച മഹാലക്ഷ്മിയുടെ ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മാമിയുടെ മാമാട്ടിക്ക് പിറന്നാൾ ആശംസകൾ എന്നാണ് റിയ കുറിച്ചിരിക്കുന്നത്

കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രമാണ് ദിലീപിന്റേതായി ഉടന്‍ റിലീസ് ചെയ്യാനിരിയ്ക്കുന്നത്. വോയിസ് ഓഫ് സത്യനാഥന്‍, പ്രൊഫസര്‍ ഡിങ്കന്‍ എന്നീ ചിത്രങ്ങളിലാണ് നിലവില്‍ നടന്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഓണ്‍ എയര്‍ ഈപ്പന്‍, ഖലാസി, പറക്കും പാപ്പന്‍ തുടങ്ങി ആറോളം സിനിമകള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. മലയാളത്തിലെ നായികാ സങ്കല്‍പങ്ങളെ പൂര്‍ത്തീകരിച്ച നടിയാണ് കാവ്യ മാധവന്‍. കാവ്യയ്ക്ക് മുന്‍പും ശേഷവും പല നടിമാരും വന്നിട്ടുണ്ടെങ്കിലും, സൗന്ദര്യത്തിന്റെയും മലയാളത്തിത്തിന്റെയും കാര്യം പറയുമ്പോള്‍ ‘നീ എന്താ കാവ്യമാധവനോ’ എന്ന ചോദ്യം ഇപ്പോഴും അവസാനിച്ചിട്ടില്ല. ദിലീപുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും അകന്ന് നില്‍ക്കുകയാണ് താരം. ആകാശവാണി എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.

പിറന്നാൾ ദിനത്തിന് മുന്നോടിയായി മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചിരുന്നു, ഇതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ദിലീപും എത്തിയിരുന്നു, ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ ആയിരുന്നു മഹാലക്ഷ്മിയുടെ എഴുത്തിനിരുത്ത്. ദിലീപിനും കാവ്യയ്ക്കും മീനാക്ഷിയ്ക്കുമൊപ്പമാണ് മഹാലക്ഷ്മി എത്തിയത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ; മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു. “ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്‌, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ…എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം,” ചിത്രങ്ങൾ പങ്കുവച്ച് ദിലീപ് കുറിച്ചതിങ്ങനെ. ആയിരുന്നു.

Leave a Comment