ശ്രിയയെ ഇതിലും സുന്ദരിയായി മറ്റേതെങ്കിലും സിനിമയിൽ കണ്ടിട്ടുണ്ടോ


ശ്രീജിത്ത് ഗോപിദാസ് എന്ന ആരാധകൻ സിനി ഫൈൽ ഗ്രൂപ്പിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, വർഷം 15 കഴിഞ്ഞിട്ടും ഇതിനെ വെല്ലുന്നൊരു ഫെസ്റ്റിവൽ മൂഡിലുള്ള സോങ് സീക്വൻസ് തമിഴിൽ ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. മധുരയ്ക്ക് പോകാതെടീ ഫ്രം അഴകിയ തമിഴ് മകൻ. എ ആർ റഹ്മാന്റെ മ്യൂസിക് ഇതിലും മുകളിൽ സ്‌ക്രീനിൽ കാണിക്കാൻ പറ്റുമെന്നും തോന്നുന്നില്ല.

കൊറിയോഗ്രാഫി, ഫ്രെയിം, കളർ ഗ്രേഡ് എല്ലാം അതിഗംഭീരമായ സോങ്ങിന് ബോണസ് പോലെ കിടിലൻ ഡാൻസേർസ് ആയ വിജയ്, ശ്രിയ എന്നിവരുടെ പ്രെസെൻസ്. രണ്ടുപേരും ഡാൻസ് ചെയ്യുമ്പോ ഇടുന്ന എക്സ്പ്രെഷൻസ് ഒക്കെ എന്ത് ക്യൂട്ട് ആണ്. ഇതിൽ തന്നെ, ” മഞ്ചൾ കുങ്കുമം താലിയിൻ സിറപ്പ്” എന്നുള്ള പോർഷനിലെ വിജയ് യെ കാണിച്ചിരിക്കുന്ന പോലുള്ള ഫ്രെയിം അങ്ങേരുടെ പടത്തിൽ അധികം കണ്ടിട്ടില്ല.

ശ്രിയയുടെ സൗന്ദര്യം ആണെങ്കിൽ പറയേണ്ട കാര്യവുമില്ല. വൈഡ് ആയിട്ടുള്ള ഓരോ ഫ്രേമിലും ബാക്ഗ്രൗണ്ടിൽ ഒരു 25 ഡാൻസേഴ്സിനെ നിരത്തി നിർത്തിയിട്ട് അവർക്കെല്ലാം ഹീറോ ആൻഡ് ഹീറോയിൻന്റെ ഒപ്പം നിൽക്കുന്ന കോസ്റ്റുംസ്ഉം. അങ്ങനെ മൊത്തത്തിൽ സോങ് കണ്ട് കഴിയുമ്പോൾ വെളുപ്പാൻ കാലത്ത് ആറ്റിലെ തണുത്ത വെള്ളത്തിൽ കുളിച്ചു കേറിയ ഫീലാണ്.

ഇതിന്റെ ഡയറക്ടർ ഭരതൻ ലേറ്റസ്റ്റ് ആയി ചെയ്ത ഭൈരവ’യിൽ ഇതിന്റെ ലെവൽ പിടിക്കാൻ ‘പാപ പാപ’ എന്നൊരു സോങ്ങിൽ ശ്രമിച്ചെങ്കിലും ഇതിന്റെ പകുതി റേഞ്ച് എത്തിയൊന്ന് സംശയമാണ് എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്. എല്ലാം വെറൈറ്റി ഐറ്റം ആണ് ഈ സിനിമയിലെ സോങ്‌സ്. ഈ പാട്ടിലെ കളർ ഗ്രേഡിങ്. ശ്രീയയുടെ ഡാൻസ് എന്നാണ് ഒരാൾ നൽകിയ കമെന്റ്.