മമ്മൂട്ടി ആയി പ്രിത്വി അഭിനയിക്കും, എന്നാൽ മോഹൻലാൽ ആയി ആര് വരും


ജോഷിയുടെ സംവിധാനത്തിൽ 1990 -ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നമ്പർ 20 മദ്രാസ് മെയിൽ .മോഹൻലാൽ നായകനായ ഈ ചിത്രത്തിൽ എം.ജി സോമൻ, ജഗദീഷ് , മണിയൻപിളള രാജു, അശോകൻ എന്നിവരും അഭിനയിച്ചിടുണ്ട്. എസ്. പി. വെങ്കിടേഷാണ് ഗാനങ്ങൾ ഒരുക്കിയത്. ഈ ചിത്രത്തിൻറെ പശ്ചാത്തല സംഗീതം ഒസേപ്പച്ചനാണ് നിർവ്വഹിച്ചത്. തിരുവനന്തപുരത്ത് നിന്നും മദ്രാസ് വരെയുള്ള ട്രെയിൻ യാത്രയിൽ നടക്കുന്ന കൊലപാതകത്തെക്കുറിച്ചുള്ള രഹസ്യം അനാവരണം ചെയ്യുന്ന ഈ സിനിമ പകുതിയും ട്രെയിനിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്. തീസരാ ഖൂൻ എന്ന പേരിൽ ഇത് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട് മമ്മൂട്ടി ഈ ചിത്രത്തിൽ ഒരു അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

ചിത്രത്തിനെക്കുറിച്ച് സിനിഫൈൽ എന്ന ഗ്രൂപ്പിൽ വന്നൊരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പലപ്പോഴും ചിന്തിച്ചിട്ടുള്ള ഒരു കാര്യം നമ്പർ 20 മദ്രാസ്സ് മൈയിൽ ഇന്നായിരുന്നു ഇറങ്ങിയിരുന്നെങ്കിൽ… പ്രിത്വിരാജിനു ആക്ടിറ്റ്യുഡ് ഇട്ട് സൂപ്പർ താരമായി അഭിനയിക്കാൻ ബുദ്ധിമുട്ട് ഇല്ല, പക്ഷെ അടിച്ചു പൂസ്സായി ഫുൾ എനർജിയോട് ടോണി കുരിശിങ്കൽ ആയി ആര് അഭിനയിക്കും…??? No 20 മദ്രാസ് മെയിലിന്റെ 33 വർഷങ്ങൾ ജോഷി പ്രിയദർശൻ കൂട്ടുകെട്ടിൽ ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ പിറന്ന ചിത്രം ഇന്ന് കാണുമ്പോളും ഒരു ഫ്രഷ്നെസ്സ് ഫീൽ ചെയ്യും,

അതിന് ഏറ്റവും വലിയ കാരണം മോഹൻലാൽ അവതരിപ്പിച്ച ടോണി കുരിശിങ്കൽ തന്നെയാണ് എന്നാണ്. എന്നാൽ പോസ്റ്റിനു നിരവധി താരങ്ങളുടെ പേരുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്, പൃഥിവി പിടിച്ചാലൊന്നും കൈയിൽ നിൽക്കുന്ന ലെവൽ റോൾ അല്ല അത്… നിങ്ങൾ സത്യസന്ധമായി കഴിഞ്ഞ 10 വർഷമായി പ്രിത്വി അഭിനയിച്ച സിനിമ നോക്കു… ഒരേ ഫീൽ ആണ് ആക്റ്റിംഗിൽ… ഞാൻ ആരുടെയും ഫാനല്ല Lalettan’s ലെവൽ എത്തില്ല എങ്കിലും ജയസൂര്യ/നിവിൻ ഒരു option ആണ്.. നിവിൻ ചെയ്യും.പക്ഷെ ആ ലെവൽ ഡൌട്ട് ആണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വന്നു കൊണ്ടിരിക്കുന്നത്.