ഇതെന്താ ചുണ്ടിൽ പട്ടി കടിച്ചോ, മഡോണയുടെ പുതിയ ചിത്രങ്ങൾക്ക് കമെന്റുമായി ആരാധകർ

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ അഭിനേതത്രിയാണ് മഡോണ സെബാസ്റ്റ്യൻ. സെലിന്‍ എന്ന കഥാപാത്രത്തെയായിരുന്നു മഡോണ പ്രേമത്തില്‍ അവതരിപ്പിച്ചത്. ഓഡീഷനിലൂടെയായിരുന്നു താരത്തെ സംവിധായകന്‍ തിരഞ്ഞെടുത്തത്. അനുപമ പരമേശ്വരന്‍ ചെയ്ത മേരിയുടെ കഥാപാത്രമായിരുന്നു തുടക്കത്തില്‍ താരത്തിനായി മാറ്റി വെച്ചത്. മേരിയായി അനുപമയെയും സെലിനായി മഡോണയെയും സംവിധായകന്‍ തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ പ്രേമത്തിനു ശേഷം മലയാളത്തില്‍ നിന്നും അധികം അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. ദിലീപ് നായകനായെത്തിയ കിങ് ലയറാലായിരുന്നു പിന്നീട് അഭിനയിച്ചത്. ഈ ചിത്രത്തിനുശേഷം തമിഴിലും തെലുങ്കിലും സജീവമായി. പിന്നീട് ആസിഫ് അലി നായകനായി എത്തിയ ഇബ്ലീസ് എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തി. സിനിമയിലെത്തുന്നതിന് മുന്‍പ് ഗായികയായിരുന്നു മഡോണ. ഗോപി സുന്ദറിനും ദീപക് ദേവിനുമൊപ്പമൊക്കെ ഗാനങ്ങള്‍ ആലപിക്കാനുള്ള അവസരം നേരത്തെ തന്നെ ലഭിച്ചിരുന്നു.

പ്രേമത്തിന് പുറമേ ബ്രദേഴ്സ് ഡേ, വൈറസ്, കിംഗ് ലയർ എന്നിവയാണ് മഡോണയുടെ മലയാളത്തിലെ ശ്രദ്ധേയമായ മറ്റു ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം കൂടിയാണ് മഡോണ. അഭിനയത്തിന് പുറമേ നല്ലൊരു ഗായികയും മോഡലും കൂടിയായ മഡോണ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. മഡോണയുടെ ഫോട്ടോ ഷൂട്ടുകൾക്ക് ഏറെ ആരാധകരാണ് ഉള്ളത്.

ഇപ്പോൾ മഡോണ പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്, നിരവധി ചർച്ചകൾ ആണ് താരത്തിന്റെ പുതിയ ചിത്രങ്ങൾക്ക് വരുന്നത്, നടിയുടെ ചുണ്ടിൻ്റെ രൂപത്തിൽ വലിയൊരു മാറ്റമാണ് ഉണ്ടായിരിക്കുന്നത്. സൌന്ദര്യം കൂട്ടാൻ നടി ചുണ്ടിൽ എന്താണ് ചെയ്തത് എന്നാണ് ആരാധകർ പരസ്പരം ചോദിക്കുന്നത്. ബോളിവുഡ് നടിമാരെ പോലെ മഡോണയും സൌന്ദര്യം കൂട്ടാൻ ചുണ്ടിൽ സർജറി ചെയ്തോ എന്നാണ് ആരാധകരുടെ സംശയം, നിരവധി ട്രോളുകളും കളിയാക്കലുകളും ഈ ചിത്രത്തിന് ഉയരുന്നുണ്ട്