പോക്കിരി രാജയുടെ രണ്ടാം ഭാഗമായാണ് മധുര രാജ പ്രദർശനത്തിന് എത്തിയത്


ഉദയ് കൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്തതു പുറത്ത് ഇറങ്ങിയ ചിത്രം ആണ് മധുര രാജ. മമ്മൂട്ടി ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. പോക്കിരി രാജയുടെ രണ്ടാം ഭാഗമായാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ആദ്യ ഭാഗത്തിലെ ഒട്ടുമിക്ക താരങ്ങളും ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും ഉണ്ടായിരുന്നു. മമ്മൂട്ടിയെ കൂടാതെ സിദ്ധിഖ്, ജഗപ്പതി ബാബു, ജയ്, ആര്യ, അനുശ്രീ, നെടുമുടി വേണു, വിജയരാഘവൻ, സലിം കുമാർ, ഷംന കാസിം, അന്ന രാജൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാൻ വേഷത്തിൽ എത്തിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഇടയിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ സിനിമ നിരൂപകൻ എന്ന പ്രൊഫൈലിൽ നിന്നാണ് പോസ്റ്റ് വന്നിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മധുരരാജയിൽ സിദ്ധിഖിന്റെ കഥാപാത്രമായ രാജേന്ദ്രബാബു ഐ പി എസ് മനസ്സ്മാറി നന്നായി എന്നാണ് കാണിക്കുന്നത്. അതിന് രാജ നിമിത്തം ആയെന്നും രാജേന്ദ്ര ബാബു പറയുന്നുണ്ട്.

പക്ഷെ ശരിക്കും അയാൾ നന്നായിട്ടില്ല. കാരണം നന്നായിരുന്നെങ്കിൽ അയാൾ ഒന്നാം ഭാര്യയെ വെ ടി വെച്ചുകൊന്ന ശി ക്ഷ ഏറ്റുപറഞ്ഞ് ശിഷ്ട്ടകാലം ജയിൽ വാസം തിരഞ്ഞെടുക്കുമായിരുന്നു എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് ലഭിക്കുന്നത്. അതിലും വല്യ കോമഡി രാജേന്ദ്രബാബു ഐ പി എസ് ഇതുവരെ റിട്ടയർ ആയില്ലാന്നുള്ളതാ എന്നാണ് ഒരാൾ ഈ പോസ്റ്റിനു നൽകിയിരിക്കുന്ന കമെന്റ്.

തമിഴ് നാട്ടിലും കേരളത്തിലും അടിയും പിടിയുമായി നടന്ന രാജ തന്റെ പിടിപാടുകൾ കളഞ്ഞു സിനിമയുടെ അവസാനം ജയിൽ ജീവിതം ഏറ്റെടുത്തോ. പോലീസ് യൂണിഫോം ദുരുപയോഗം ചെയ്തത് കൊണ്ട് ഞാൻ ജയിലിൽ തന്നെ കഴിയണം എന്ന് പറഞ്ഞു അച്ഛനെ പറഞ്ഞു മനസിലാക്കാൻ സൂര്യ ശ്രമിച്ചോ. എന്തിനാണ് വില്ലൻ നല്ലത് ചെയ്യുമ്പോ അയാൾ പൂർണമായും ക്ലീൻ ആവണം എന്ന് വാശി പിടിക്കുന്നത്. അയാൾക്ക് കാല് പോയപ്പോ രണ്ടാം ഭാര്യയും കളഞ്ഞു പോയിട്ടുണ്ടാവും.

സപ്പോർട്ട് ഉണ്ടായിരുന്ന മന്ത്രി സ്ഥാനം പോയി വീട്ടിലിരിപ്പ് ആയിട്ടുണ്ടാവും മഹി ജയിലിൽ. അങ്ങനെ രാജ പോയി സഹായിച്ചു മോട്ടിവേഷൻ കൊടുത്ത് സാർ തിരിച്ചു വരണം പഴയ തെമ്മാടിയായി അല്ല പുതിയ മനുഷ്യനായി എന്നൊക്കെ ഉപദേശിച്ചു കാണും, തുടങ്ങി നിരവധി കമെന്റുകൾ ആണ് സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്.