മകളുടെ ചിത്രം പങ്കുവെച്ച് മധു വാരിയർ, മീനാക്ഷിക്ക് ഇന്നും ആവണി പ്രിയപ്പെട്ടവൾ ആണെന്ന് ആരാധകർ

മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലളിതം സുന്ദരം’. മഞ്ജു വാര്യര്‍, ബിജു മേനോന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് മഞ്ജു വാര്യര്‍ തന്നെയാണ്.തന്റെ അനുജത്തി മഞ്ജുവിനൊപ്പമുള്ള കുട്ടിക്കാല ചിത്രങ്ങളും ഓർമ്മകളും പങ്കുവെച്ച് മധു എത്താറുണ്ട്. ഇപ്പോൾ തന്റെ മകളുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.മകളെ മുന്നിലിരുത്തി സൈക്കിൾ ചവിട്ടുന്ന മധു വാര്യരാണ് ഫോട്ടോയിലുള്ളത്. പല വർഷങ്ങളിൽ പകർത്തിയ രണ്ട് ചിത്രങ്ങളാണത്. തന്റെ കുടുംബ ചിത്രം ഒന്നും തന്നെ മധു സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറില്ല, അതുകൊണ്ട് തന്നെ മധു പങ്കുവെച്ച മകളുടെ ചിത്രത്തിന് ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. മഞ്ജുവിനെ പോലെയുണ്ട് ആവണിയെ കാണാൻ എന്ന് ആരാധകർ പറയുന്നുണ്ട്. ഒപ്പം മീനാക്ഷിക്ക് പ്രിയപ്പെട്ടവൾ ആണ് ആവണി എന്നും ആരാധകർ വ്യക്തമാക്കുന്നുണ്ട്.

അടുത്തിടെ മഞ്ജു നൃത്തം പഠിക്കാൻ പോയതിനെക്കുറിച്ച് തുറന്നു പറഞ്ഞ് മധു എത്തിയിരുന്നു, മധുവിന്റെ വാക്കുകൾ ഇങ്ങനെ, ശരിക്കും മഞ്ജുവിനേക്കാള്‍ മുന്നേ നൃത്തം പഠിക്കാന്‍ തുടങ്ങിയത് ഞാനാണ്. എന്നെ ഡാന്‍സ് പഠിപ്പിക്കാനാണ് ടീച്ചര്‍ വന്നത്. എന്നെ പഠിപ്പിക്കുന്നത് കണ്ട് അന്ന് ചെറിയ കുട്ടിയായിരുന്ന മഞ്ജുവും കൂടെ കളിക്കാന്‍ തുടങ്ങി. അത് കണ്ടതോടെ ടീച്ചര്‍ പറഞ്ഞു, ഇവള്‍ മിടുക്കിയാണല്ലോ, എന്ന്. അങ്ങനെ എന്റെ നൃത്തപഠനം നിര്‍ത്തി മഞ്ജുവിനെ പഠിപ്പിച്ചു തുടങ്ങുകയായിരുന്നു, ആരാധകർ കാത്തിരിക്കുന്ന മഞ്ജുവിന്റെ പുതിയ ലളിതം സുന്ദരം.

കഴിഞ്ഞ ഓണത്തിന് ലളിതം സുന്ദരം എന്ന ചിത്രം റിലീസ് ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നതെന്നും എന്നാല്‍ കൊവിഡ് കാരണം രണ്ട് ഷെഡ്യൂളുകളായി ചിത്രീകരിച്ചതിനാല്‍ റിലീസ് നീണ്ട് പോകുകയായിരുന്നു എന്നും മധു വാര്യര്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇരുപത് വര്‍ഷത്തിന് ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ലളിതം സുന്ദരത്തിനുണ്ട്. കണ്ണെഴുതി പൊട്ടും തൊട്ട്, പത്രം എന്നീ ചിത്രങ്ങളിലായിരുന്നു ഇരുവരും അവസാനം ഒരുമിച്ചഭിനയിച്ചത്. കാമ്പസ് ആയിരുന്നു മധു വാര്യര്‍ അഭിനയിച്ച ആദ്യ ചിത്രം. അമ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരം സ്വ.ലേ, മായാമോഹിനി എന്നീ ചിത്രങ്ങളുടെ നിര്‍മാതാവ് കൂടിയാണ്.