പല കാര്യങ്ങൾ പറഞ്ഞു പലപ്പോഴും ഭീക്ഷണിപ്പെടുത്തിയിരുന്നു

മലായാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യർ. നിരവധി സിനിമകളിൽ ശക്തമായ വേഷങ്ങൾ ചെയ്തുകൊണ്ട് മലയാള സിനിമയുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേര് കുറഞ്ഞ സമയം കൊണ്ട് സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. നായിക പ്രാധാന്യമുള്ള നിരവധി ചിത്രങ്ങളിൽ  ആണ് താരം കുറഞ്ഞ സമയത്തിനുള്ളിൽ അഭിനയിച്ച് കഴിഞ്ഞത്. സിനിമയിൽ സജീവമായി നിൽക്കുമ്പോൾ ആണ് മഞ്ജു വാര്യർ വിവാഹിതയാകുന്നത്. ആറാംതമ്പുരാൻ, സമ്മർ ഇൻ ബത്‌ലഹേം തുടങ്ങി മികച്ച ചിത്രങ്ങൾ ചെയ്തതിന് പിന്നാലെ ആയിരുന്നു താരത്തിന്റെ വിവാഹം.

വിവാഹത്തിന് ഏകദേശം പതിനാല് വർഷങ്ങൾക് ഇപ്പുറം താരം വീണ്ടും സിനിമയിലേക്ക് ശക്തമായ തിരിച്ച് വരവ് നടത്തിയിരുന്നു. ആ തിരിച്ച് വരവോടെ മഞ്ജു വാര്യർ എന്നാ നടിയുടെ തലവര തന്നെയാണ് മാറിയത്. മലയാള സിനിമയുടെ തന്നെ ചരിത്രം തിരുത്തി കുറിച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. എന്നാൽ മറ്റൊരു രീതിയിലും മഞ്ജു വാര്യർ ആരാധകർക്ക് ഒരു അത്ഭുതം തന്നെ ആകുകയാണ്. ഓരോ ദിവസം കഴിയും തോറും കൂടുതൽ ചെറുപ്പമായി വരുന്ന മഞ്ജുവിന്റെ ഫോട്ടോസും വിഡിയോസും എല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ വൈറൽ ആകാറുണ്ട്.

ഇപ്പോഴിതാ മഞ്ജു വാര്യരെ നായിക ആക്കിക്കൊണ്ട് സഹോദരൻ മധു വാര്യർ സംവിധാനം ചെയ്ത ചിത്രം ലളിതം സുന്ദരം പ്രദർശനത്തിന് എത്താൻ ഒരുങ്ങുകയാണ്. ഹോട്ട്സ്റ്റാർ വഴിയാണ് ചിത്രം പ്രദര്ശനനത്തിനു എത്തുക. വർഷങ്ങൾക്ക് ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. മഞ്ജു വാര്യർ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മഞ്ജു വാര്യരും മധു വാര്യരും പങ്കെടുത്ത ടെലിവിഷൻ പരുപാടിയിൽ വെച്ച് തങ്ങളുടെ കുട്ടിക്കാലത്തെ കുറിച്ച് ഇരുവരും പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കുട്ടിക്കാലത്ത് ഏറ്റവും കൂടുതൽ പാര മഞ്ജു വാര്യർ ആയിരുന്നു എന്നും പലപ്പോഴും പല കാര്യങ്ങളിലും മഞ്ജു തനിക് വലിയ രീതിയിൽ പാര വെച്ചിട്ടുണ്ടെന്നും ആളുകളുടെ മുന്നിൽ വെച്ചൊക്കെ ആ കാര്യം പറയട്ടെ, ഈ കാര്യം പറയട്ടെ എന്നൊക്കെ ചോദിച്ച് പേടിപ്പിക്കുമായിരുന്നു, കൊന്നുകളയും എന്ന് വരെ കുട്ടിക്കാലത്ത് എന്നെ ഭീക്ഷണി പെടുത്തിയിട്ടുണ്ട് എന്നും മധു പറഞ്ഞു.