പ്രവീണയോ വിദ്യ ബാലനോ ആയിരുന്നു ചിത്രത്തിൽ ബെറ്റർ ഓപ്‌ഷൻ


ഏതൊരു വീക്ഷണകോണില്‍ വിലയിരുത്തുമ്പോഴും പുതിയ മാനങ്ങള്‍ ലഭിക്കുന്ന ഒരു അപൂര്‍വ്വ വ്യക്തിത്വമായിരുന്നു മാധവികുട്ടി അഥവ കമലാ സുരയ്യ. സാഹിത്യകാരി എന്നതിനപ്പുറം മലയാളി ഹൃദയങ്ങളില്‍ മറ്റെന്തൊക്കെയോ ആയിരുന്നു ആമി. ആ ആമിയെ സെല്ലുലോയ്ഡില്‍ പകര്‍ത്താന്‍ കമല്‍ നടത്തിയ ശ്രമമാണ് ആമി എന്ന ചിത്രം. മാധവികുട്ടിയായി സ്ക്രീനില്‍ നിറഞ്ഞാടുന്നത് മഞ്ജു വാര്യര്‍. വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനപ്പുറം, മാധവികുട്ടി വരച്ചിട്ട തന്‍റെ ജീവിത വരികളെ പിന്‍പറ്റുന്ന ആവിഷ്കാര ശൈലി, ഒരു ബയോപിക് എന്ന രീതിയില്‍ കമലിന്‍റെ ചിത്രം വിജയകരമായി പൂര്‍ത്തിയാക്കുന്നുണ്ട്.

ചിത്രത്തിന്റെ ട്രെയിലര്‍ അടക്കം പുറത്തിറങ്ങിയപ്പോള്‍ ശ്രദ്ധിക്കപ്പെട്ടത് ആമിയായി എത്രത്തോളം മഞ്ജു വാര്യര്‍ എന്ന നടി മാറി എന്ന ചോദ്യമായിരുന്നു. അതിനെ പൂര്‍ണ്ണമായി അല്ലെങ്കിലും ഏറെക്കുറേ തൃപ്തിപ്പെടുത്തുന്നു മഞ്ജുവിലെ നടി. പക്ഷെ ഡബ്ബിംഗിലും മറ്റും വരുന്ന പാളിച്ചകള്‍ ചിലപ്പോള്‍ ഒരു കല്ലുകടിയായി മാറിയിരുന്നു, ഇപ്പോൾ ശ്രദ്ധ നേടുന്നത് ചിത്രത്തിനെക്കുറിച്ച് സിനിഫിൽ എന്ന ഗ്രൂപ്പിൽ വന്നൊരു പോസ്റ്റാണ്, ആത്മകഥ വായിച്ചത് കൊണ്ടും മാധവികുട്ടി എന്നൊരാൾ ഉണ്ടായിരുന്നത് കൊണ്ടും ലേഡി സൂപ്പർസ്റ്റാറിനെ ആ സ്ഥാനത്തേക്ക് കാണാൻ വല്യ ബുദ്ധിമുട്ടായിരുന്നു.

സംസാരശൈലിയും രൂപവും ഒട്ടും നന്നായി തോന്നിയില്ല. പ്രവീണ or വിദ്യ ബാലൻ തന്നെ ആയിരുന്നു ബെറ്റർ ഓപ്ഷൻ. അത്പോലെ തന്നെ ലല്ലു ആയ്ട്ട് ദുൽഖർ സൽമാനെ കാസ്റ്റ് ചെയ്തപ്പോൾ മെത്തയിൽ കിടന്നു ശീലിച്ച അട്ടയെ പിടിച്ചു നിലത്തു ഇട്ടത് പോലെ ആയി. കടുവ ലാലേട്ടൻ or സുരേഷ് ഗോപിക്കു മാത്രം പറ്റുന്ന ഒരു കഥാപാത്രം. അത്രയും പ്രായം പൃഥ്വിരാജിന്റെ ലുക്കിൽ തോന്നിയില്ല എന്നതാണ് പ്രശ്നം. മിസ്സ്കാസ്റ്റുകൾ തൂക്കാൻ ഉള്ള നൂൽ. എന്നാണ് പോസ്റ്റിൽ പറയുന്നത്.

കമലാദാസ്‌ എന്ന്‌ പുറം ലോകവും മാധവിക്കുട്ടിയെന്ന്‌ മലയാളികളും സ്‌നേഹത്തോടെ വിളിക്കുന്ന ഇന്നത്തെ കമല സുരയ്യയെ മലയാളത്തിന്‌ മറക്കാന്‍ കഴിയില്ല. എന്നാൽ ഒരു പെണ്ണ് ഒരിക്കലും വിളിച്ച് പറയാൻ പാടില്ലാത്ത കാര്യങ്ങ‌ൾ പറയുന്നു എന്നാരോപിച്ച് അവരെ പലരും കരി വാരിതേക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അവർക്കെതിരെ തിരിഞ്ഞവരുടെ ഉള്ളിലും മാധവിക്കുട്ടിയുടെ വാക്കുകൾ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു.