ഗുരുവായൂർ കുളത്തിൽ കുളിച്ച് വന്നു മാധവിയുടെ ആഗ്രഹം പോലെ തന്നെ ആണ് ശയനപ്രദക്ഷിണം നടത്തിയത്

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരം ആണ് മാധവി. തെലുങ്ക് ചിത്രത്തിൽ കൂടിയാണ് മാധവി അഭിനയ രംഗത്തേക്ക് എത്തിയത് എങ്കിലും  ആദ്യ മലയാള ചിത്രത്തിൽ കൂടി തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. ഇന്നും മലയാളികൾ ഓർത്തിരിക്കുന്ന കഥാപാത്രങ്ങൾ ആണ് മാധവി മലയാള സിനിമയിക്ക് സമ്മാനിച്ചത്. ഒരു വടക്കൻവീരഗാഥയിലെ ഉണ്ണിയാർച്ച എന്ന കഥാപാത്രത്തിൽ കൂടിയാണ് മാധവി കൂടുതൽ ശ്രദ്ധ നേടിയത്. ഇന്നും മലയാളികളുടെ കണ്ണ് നിറയ്ക്കുന്ന ചിത്രം ആകാശദൂതിലും മനോഹരമായ പ്രകടനം ആണ് താരം കാഴ്ചവെച്ചത്. ഇന്നും ആകാശദൂത് കാണുമ്പോൾ കണ്ണ് നിറയാത്ത മലയാളികൾ ചുരുക്കം ആണ്. ഇപ്പോഴിതെ വർഷങ്ങൾക്ക് ശേഷം മാധവിയെ കുറിച്ച് നിർമ്മാതാവ് പറഞ്ഞ ചില കാര്യങ്ങൾ ആണ്  വീണ്ടും ചർച്ച ആകുന്നത്. വടക്കൻ വീരഗാഥ ഷൂട്ട് ചെയ്യുന്ന സമയത്ത് ഉണ്ടായ സംഭവം ആണ് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ വീണ്ടും ശ്രദ്ധ നെടുന്നത്.

നിർമ്മാതാവിന്റെ വാക്കുകൾ ഇങ്ങനെ, അന്ന് വടക്കൻവീരഗാഥ ഷൂട്ട് ഗുരുവായൂർ അമ്പലത്തിൽ വെച്ച് നടക്കുന്ന സമയം ആയിരുന്നു. ഒരു ദിവസം മാധവിക്ക് ആഗ്രഹം ഗുരുവായൂർ അമ്പലത്തിൽ ശയനപ്രദക്ഷിണം നടത്തണം എന്ന്. അങ്ങനെ മാധവി രാവിലെ തന്നെ ഗുരുവായൂർ അമ്പലകുളത്തിൽ തന്നെ കുളിച്ച് വന്നു ശയനപ്രദക്ഷിണം നടത്തി. ഈറനോടെ തന്നെ നടയ്ക്ക് മുന്നിൽ നിന്ന് പ്രാർത്ഥിക്കുകയും ചെയ്തു. അന്ന് മാധവിയെ കാണാൻ ആയി അവിടെ ആളുകൾ ഭയങ്കരമായി തടിച്ച് കൂടുകയും ചെയ്തു. എന്നാൽ അന്ന് ദേവസ്വം ബോർഡ് യോഗം ചേർന്ന് ഇനി ഗുരുവായൂർ അമ്പലത്തിൽ സ്ത്രീകൾക്ക് ശയനപ്രദക്ഷിണം നടത്താൻ ഇനി  മുതൽ നിരോധനം ഏർപ്പെടുത്തുകയും ചെയ്തു.

എന്താണ് അവർ അങ്ങനെ ഒരു തീരുമാനം എടുത്തത് എന്ന് അറിയില്ല. ഒരു പക്ഷെ ഗുരുവായൂർ അമ്പലത്തിൽ ഒടുവിൽ ശയനപ്രദക്ഷിണം നടത്തിയ താരം ആയിരിക്കും മാധവി എന്നും നിർമ്മാതാവ് കൂട്ടിച്ചേർത്തു. വലിയ വിജയം ആയിരുന്നു വടക്കൻവീരഗാഥ നേടിയത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ച് എങ്കിലും അധികനാൾ അഭിനയമേഖലയിൽ തുടരാതെ താരം വിവാഹിത ആകുകയും ശേഷം അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത് താരം വിട്ടുനിൽക്കുകയും ആണ് ചെയ്തത്.