നിരവധി സിനിമകളിൽ കൂടി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് മാധവി. താരം അവതരിപ്പിച്ച കഥാപാത്രങ്ങൾ എല്ലാം തന്നെ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടാൻ കഴിഞ്ഞു. നിരവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മാധവിക്ക് ഭാഗ്യം ലഭിച്ചു. മാധവി അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളും വലിയ ഹിറ്റ് ആയിരുന്നു എന്ന് മാത്രമല്ല, അതിൽ എല്ലാം തന്നെ ശക്തമായ കഥപാത്രത്തെ ആണ് താരം അവതരിപ്പിച്ചിരുന്നത്. ഇപ്പോഴിതാ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
സഞ്ജീവ് എസ് മേനോൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സഹനത്തിന്റെ പര്യായം. അതായിരുന്നു ആനി. പ്രതിബന്ധങ്ങൾ ചെറുതായിരുന്നില്ല, വളരെയേറെ കുടുംബത്തെ സ്നേഹിക്കുന്ന ജോണി ഒരു നല്ല ഭർത്താവെങ്കിലും അയാളുടെ മദ്യപാനാസക്തി ആനിക്ക് കൊടുത്തത് തീരാവേദനയാണ്. ജോണിയുടെ ആകസ്മിക മരണത്തോടെ താൻ എപ്പോഴും മറച്ചു പിടിച്ചിരുന്ന ആ മഹാരോഗം ഏതുസമയത്തും തന്നെ ഇല്ലാതാക്കും എന്ന യാഥാർത്ഥ്യത്തോട് ആനി പൊരുത്തപ്പെടുന്നു.
പക്ഷെ തന്റെ പൊന്നുമക്കളെ സുരക്ഷിതമായ കൈകളിൽ എത്തിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം ആനിക്കുണ്ട്. അതോടൊപ്പം ആനിയെ നോട്ടമിട്ട് കഴുകാൻ കണ്ണുകളുമായി നടക്കുന്ന കേശവനേയും ഭയക്കണം ഈ പ്രതിബന്ധങ്ങളെല്ലാം താണ്ടി മക്കളെയെല്ലാം സുരക്ഷിതരാക്കി വിട പറയുന്ന ആനി ആരെയാണ് വേദനിപ്പിക്കാത്തത്(ആകാശദൂത് ). വിദ്യ പകർന്നു നൽകുന്ന അദ്ധ്യാപകൻ മിടുക്കിയായ തന്റെ വിദ്യാർത്ഥിനിയോട് ചെയ്ത ക്രൂരത വളരെ വലുതായിരുന്നു.
അവളുടെ സ്വപ്‌നങ്ങൾ മാത്രമല്ല, സമാധാനത്തോടും സന്തോഷത്തോടും കഴിഞ്ഞിരുന്ന ആ കൊച്ചു കുടുംബം കൂടി സ്വാർത്ഥ ലാഭങ്ങൾക്കായി അയാൾ നശിപ്പിച്ചു. അന്ന് തളർന്നു പോയ മാലിനി പിന്നീട് പുനർജ്ജനിച്ചത് തനിക്ക് എല്ലാം നഷ്ടപ്പെടുത്തിയവരെ ഭസ്മമാക്കുവാൻ വേണ്ടിയായിരുന്നു(ഗാന്ധാരി ). “ഇന്ദുലേഖ കൺതുറന്നു ഇന്ന് രാവും സാന്ദ്രമായി”എന്ന പാട്ടും മനസ്സിൽ മൂളി കുതിരപ്പുറത്തേറി വരുന്ന കാമുകന് വേണ്ടി വാതിൽ തുറന്നുകൊടുത്ത് അപ്രതീക്ഷിതമായ ഭർത്താവിന്റെ വരവിൽ പകച്ച് കാമുകനെ കുറ്റവാളിയാക്കി സ്വയം രക്ഷപ്പെടുന്ന കാമുകി അഥവാ ഭാര്യ ഉണ്ണിയാർച്ച. (ഒരു വടക്കൻ വീരഗാഥ) മാധവി അനശ്വരമാക്കിയ എന്റെ മൂന്ന് ഇഷ്ട കഥാപാത്രങ്ങൾ എന്നുമാണ് പോസ്റ്റ്.
ആകാശദൂതിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് കിട്ടേണ്ടതായിരുന്നു,അവസാന റൗണ്ട് വരെ മത്സരിച്ചു.സംവിധായൻ മേക്കപ്പ് കുറച്ച് ഉപയോഗിക്കാൽ ആവശ്യപ്പെട്ടപ്പോൾ രാണ്ടാം പകുതിയിൽ ദുഃഖം കൂടുതൽ വരുന്നതിനാൽ സ്വന്തം ഇമേജ് നോക്കി കഥാപാത്രത്തിന് ആവശ്യത്തിലധികം ഉപയോഗിച്ചു.അവാർഡ് നിരസിച്ചു കൊണ്ട് ജൂറി പറഞ്ഞത് ഇത്രയേറെ സംഘർഷങ്ങളിലൂടെ കടന്നു പോകുന്ന ഒരു സ്ത്രീയും ഇങ്ങനെ അണിഞ്ഞൊരുങ്ങി നടക്കില്ലായെന്നായിരുന്നു.സിബി മലയിൽ ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് എന്നാണ് ഒരാൾ പറഞ്ഞിരിക്കുന്ന കമെന്റ്.