പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള പയ്യനോട് പെൺകുട്ടിക്ക് തോന്നുന്ന ആരാധന


ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് മാടമ്പി. മോഹൻലാലിനെ പ്രധാന കഥപാത്രമാക്കി ഒരുക്കിയ ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. ഗോപാല കൃഷ്ണ പിള്ള എന്ന കാണിക്കശക്കാരൻ ആയ പലിശക്കാരനെ ആണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചത്. ചിത്രം വലിയ രീതിയിൽ തന്നെ ഹിറ്റ് ആകുകയും ചെയ്തിരുന്നു. കാവ്യ മാധവൻ ആണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തിയത്. മോഹൻലാലിന്റെ എക്കാലത്തെയും മികച്ച കുടുംബ ചിത്രങ്ങളിൽ ഒന്നുകൂടി ആണ് മാടമ്പി.

ചിത്രത്തിൽ ജഗതി ശ്രീകുമാർ, സിദ്ധിഖ്, അജ്മൽ അമീർ, മല്ലിക കപൂർ, കെ പി എ സി ലളിത, ഇന്നസെന്റ്, വിജയകുമാർ, സുരാജ് വെഞ്ഞാറന്മൂട് തുടങ്ങിയ താരങ്ങളും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ആരാധകർ ഏറ്റെടുത്ത ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയം ആണ് നേടിയത്. മികച്ച അഭിപ്രായം നേടിയ ചിത്രം വലിയ രീതിയിൽ തന്നെ ഹിറ്റ് ആകുകയും ചെയ്തിരുന്നു.

ഇപ്പോഴിത ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ഗരുഡൻ ഗരുഡൻ എന്ന പ്രൊഫൈലിൽ നിന്ന് ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പ്രായത്തിൽ കവിഞ്ഞ പക്വത കാണിക്കുന്ന പയ്യനോട് അച്ഛനും അമ്മയ്ക്കും തോന്നിയ ബഹുമാനം.. അത് കണ്ടു ആ പയ്യനോട് ആരാധന തോന്നുന്ന പെൺകുട്ടി.

ഒരു പാട്ടിനിടയിൽ മാത്രം വന്നു പോകുന്നൊരു ചെറിയ ഫ്ലാഷ്ബാക്ക് സീനിനു മാടമ്പിയിലെ മറ്റു സീനുകൾക്ക് ഉപരി എന്തോ പ്രേത്യേകത തോന്നാറുണ്ട് എന്നുമാണ് പോസ്റ്റ്.  നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്. ഇവര്‍ രണ്ടാളും വളര്‍ന്നു കഴിയുമ്പോള്‍ തമ്മില്‍ ഉള്ള പ്രായ വിത്യാസം 18 നു മുകളില്‍ ആണ്. കാവ്യാ മോഹന്‍ലാല്‍ എന്നത് കൊണ്ട് പറഞ്ഞതല്ല. സിനിമയില്‍ പറയുന്നുണ്ട്.

ഈ പാട്ടിൽ കാവ്യയുടെ സൗന്ദര്യം. ഈ സിനിമയിൽ മാത്രമാണോ കാവ്യയ്ക്ക് ഭാഗ്യലക്ഷ്മി ഡബ് ചെയ്തത്? മാടമ്പി സിനിമ തന്നെ അടിപൊളി ആണ്. ഉണ്ണികൃഷ്ണന് ഇത് പോലൊരു പടം ലാലേട്ടനെ വച്ചു എടുക്കാമായിരുന്നു, സ്വന്തം ജീവിതവുമായി ചേർന്ന് കിടക്കുന്ന ഒരു കഥ ഈ സിനിമയ്ക്കും പാട്ടിനും ഉണ്ട് തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്.