പ്രിത്വിരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആദ്യ ചിത്രമാണ് ലൂസിഫർ. മോഹൻലാൽ നായകനായ ചിത്രത്തിൽ നിരവധി താരങ്ങൾ ആണ് അണിനിരന്നത്. മഞ്ജു വാര്യർ, സാനിയ ഇയ്യപ്പൻ, ടോവിനോ തോമസ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിവേക് ഒബ്‌റോയ് തുടങ്ങി നിരവധി താരങ്ങൾ ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ബോക്സ് ഓഫീസിൽ ഹിറ്റ് അടിക്കുകയും ചെയ്തു. ആദ്യമായി ഇരുന്നൂറു കോടി ക്ലബ്ബിൽ കയറിയ മലയാള സിനിമ എന്ന പേരും ലൂസിഫർ സ്വന്തമാക്കി.
മാത്രമല്ല ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാനെ കുറിച്ചുള്ള പ്രഖ്യാപനവും അണിയറ പ്രവർത്തകർ നടത്തിയിരുന്നു. ചിത്രത്തിന്റെ പ്രഖ്യാപന വേള മുതൽ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിൽ ആണ് ആരാധകരും. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ദാസ് അഞ്ജലി എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാള സിനിമയിൽ ലൂസിഫറിന് മുകളിൽ ജനക്കൂട്ടത്തെ ഒരുമിച്ചു കാണിച്ച മറ്റൊരു സിനിമ ഉണ്ടോ? ലൂസിഫറിൽ സ്റ്റീഫന് രണ്ട് ഇൻട്രോ സീനും. അബ്രാം ഖുറേഷിക്കു ക്ലൈമാക്സിൽ മറ്റൊരു അന്യായ ഇൻട്രോ സീനും. മൊത്തത്തിൽ 3 ഇൻട്രോ. ഒരേയൊരു നായകൻ. സ്റ്റീഫൻ നെടുമ്പള്ളി ആരായിരുന്നു എന്ന ചോദ്യത്തിന് ഉത്തരം എല്ലാവരും എമ്പുരാനിൽ കാത്തിരിക്കുമ്പോൾ.
ജതിൻ രാംദാസും. സായ്യെദ് മസൂദും ആരായിയിരുന്നു എന്നതായിരിക്കും എമ്പുരാനിൽ ഏറ്റവുമധികം ഞെട്ടിക്കാൻ പോകുന്നത് എന്നുമാണ് പോസ്റ്റിൽ പറയുന്നത്. ഈ ഫോട്ടോകളിൽ കാണുന്ന അത്രേം പേരെ വേച്ചൊന്നും നടക്കില്ല. അത്രേം പേരെ മാനേജ് ചെയ്യണ്ടേ. മാത്രം അല്ല, ഇത്രേം പേര് ഒരു സെറ്റിൽ വന്നാൽ എങ്ങനെ ഉണ്ടാവും. ഇത് പോലെ ഒരു പരിപാടി നടത്തുന്ന പോലെ ഉണ്ടാവും. വണ്ടികളും ബ്ലോക്കും എല്ലാ ഉണ്ടാവും.
ടെക്ക് ഓഫ് ഒക്കെ ആവുന്ന വരെ ചെയ്യേണ്ടേ. ആ മുഴുവൻ സീൻ ഷൂട്ട് ചെയ്യാൻ എന്തായാലും ഒരു ദിവസം കുറഞ്ഞത് വേണ്ടി വരും. അവർക്ക് ഒക്കെ ഫുഡ് ഇതൊക്കെ മാനേജ് ചെയ്യേണ്ടേ. കുറച്ചു ജൂനിയർ ആർട്ടിസ്റ്റുകൾ ഉണ്ടാവും ബാക്കി വി എഫ് എക്സ് ന്റെ സഹായം ആണ്, ഈ സീൻ അടക്കം പലതും വി എഫ് എക്സ് ആണ് ഇതിൽ എന്റെ സുഹൃത്ത് വി എഫ് എക്സ് ടീമിൽ വർക്ക് ചെയ്തിട്ടുണ്ട് ,അവൻ പറഞ്ഞു തന്ന അറിവാണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.