കലാഭവൻ മണി പ്രധാന വേഷത്തിൽ എത്തിയ ചിത്രം ആണ് ലോകനാഥൻ ഐ എ എസ്. ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിയിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഷിട്ടിയർ മലയാളം മൂവീ ഡീറ്റൈൽസിൽ വന്ന ഒരു പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. സോളോ റൈഡർ എന്ന പ്രൊഫൈലിൽ നിന്ന് ആണ് പോസ്റ്റ് വന്നിരിക്കുന്നത്.
പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പ്രെസ്സ് മീറ്റ് വിളിച്ചിട്ട് അവരുടെ മുന്നിൽ വെച്ചു മന്ത്രി കളക്ടർ ന്റെ തന്ത ക്ക് വിളിക്കുന്നു കളക്ടർ മന്ത്രി യെ തൊഴിക്കുന്നു. മണിച്ചേട്ടന്റെ “ലോക്കൽ യൂണിവേഴ്സ് “. ഈ പടത്തിൽ തന്നെ ആണ് ഓട്ടോ കാര് പോയി ഗോഡൗൺ റെയ്ഡ് നടത്തുന്നതും കളക്ടർ റോഡിൽ കിടന്നു ഇടി ഉണ്ടാക്കുന്നതും. ലോകനാഥൻ ഐ എ എസ് എന്നുമാണ് പോസ്റ്റിൽ പറഞിരിക്കുന്നത്.
നിരവധി കമെന്റുകളും പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്. കലാഭവൻ മണി കളക്ടർ ആവാൻ തീരുമാനിക്കുന്നു, അടുത്ത ദിവസം ആവുന്നു. ഇത് കണ്ട് വില്ലൻ മന്ത്രി ആവാൻ തീരുമാനിക്കുന്നു, പിറ്റേന്ന് ആവുന്നു, അസിസ്റ്റന്റ് ആവാതെ നേരിട്ട് കളക്ടർ ആയ മുതൽ, സിവിൽ സർവീസ് റിസൾട് വന്ന പിറ്റേന്ന് തന്നെ കളക്ടർ ആയി ചാർജ് എടുത്തതും ഈ പടത്തിൽ തന്നെയല്ലേ.
ബെൻ ജോൺസണ് ശേഷം മണിച്ചേട്ടനെ കേരള എം. ജി. ആർ ആക്കാൻ പലരും ശ്രമം നടത്തി, നിയമസഭാ തല്ലിപ്പൊളിച്ചതൊക്കെ ഇവിടെ നടന്ന കാര്യം അല്ലേ സഹോ .. അത് വച്ച് നോക്കുമ്പോൾ ഇതൊക്കെ നിസ്സാരം, അന്ന് ഉണ്ടായിരുന്ന കളക്ടർക്ക് കരപ്പൻ പിടിപെട്ട് ലീവ് ആയപ്പോൾ പെട്ടെന്ന് ഒരു കളക്ടറെ ആവശ്യം വന്നു. അങ്ങനെ നോക്കിയപ്പോൾ അതാ വേൾഡ് നാഥൻ ഐഎഎസ് പാസായി കലക്ടറേറ്റിൻ്റ അടുത്ത് തന്നെയുള്ള ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്നു.ഒടനെ പിടിച്ചു കളക്ടർ ആക്കി തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.