നാഞ്ചിയമ്മക്ക് നൽകിയ ഈ പുരസ്‌കാരം മികച്ച ഗായകര്‍ക്ക് അപമാനമായി തോന്നുന്നു

കഴിഞ്ഞ ദിവസമാണ് മികച്ച ഗായികക്ക് ഉള്ള ദേശീയ അവാർഡ് നാഞ്ചിയമ്മയ്ക് ലഭിച്ചത്, അയ്യപ്പനും കോശിയിലെയും ഗാനം ആലപിച്ചതിനാണ് താരത്തിന് ഈ അവാർഡ് ലഭിച്ചത്, അവാർഡ് ലഭിച്ചതിനു പിന്നാലെ നാഞ്ചിയമ്മയെ അനുമോദിച്ച് നിരവധി പേർഎത്തിയിരുന്നു, എന്നാൽ ഈ അവാർഡ് നാഞ്ചിയമ്മക്ക് അർഹതപ്പെട്ടതല്ല എന്ന് പറയുകയാണ് ലിനു ലാൽ, തന്റെ ഫേസ്ബുക്കിൽ കൂടിയാണ് ലിനു ഈ പ്രതികരണം നടത്തിയത്. കഴിഞ്ഞ വർഷത്തെ ഇന്ത്യയിലെ ഏറ്റവും നല്ല പാട്ടായിരുന്നോ അയ്യപ്പനും കോശിയിലെയും എന്നാണ് ലിനു ചോദിക്കുന്നത്. നഞ്ചിയമ്മയോട് എനിക്ക് യാതൊരു വിരോധവുമില്ല. ആ അമ്മയെ എനിക്ക് വളരെ അധികം ഇഷ്ടമാണ്. ആ ഫോക് സോങ് അവര് നല്ല രസമായി പാടിയിട്ടുണ്ട്, ഞങ്ങൾ ഉണ്ടായിരുന്ന ചില വേദികളിൽ നഞ്ചിയമ്മ എത്തിയിട്ടുണ്ട്, ഒരു പിച്ച് ഇട്ടുകൊടുത്താൽ അത് അനുസരിച്ച് ഒന്നും നാഞ്ചിയമ്മക്ക് പാടാൻ കഴിയില്ല. അങ്ങനെ ഉള്ള ഒരാൾക്കാണോ ഈ ദേശീയ പുരസ്‌കാരം കൊടുക്കേണ്ടത്.

ചെറുപ്പം മുതൽ സംഗീതത്തിന് വേണ്ടി തങ്ങളുടെ ജീവിതം ഒഴിഞ്ഞു വെച്ച ഒരുപാട് ഗായകർ ഉണ്ട്, അവരൊക്കെ സംഗീതത്തിന് വേണ്ടിയാണ് ജീവിക്കുന്നത്. അങ്ങനെയുള്ള ഒരുപാട് പേരുള്ളപ്പോള്‍ നഞ്ചിയമ്മ പാടിയ ഈ പാട്ടിന് മികച്ച ഗായികയ്ക്കുള്ള നാഷണല്‍ അവാര്‍ഡ് കൊടുക്കുക എന്നു പറഞ്ഞാല്‍, ഒരുപാട് മികച്ച ഗായകർ ഉള്ള ഇവിടെ നാഞ്ചിയമ്മക്ക് ഈ അവാർഡ് കൊടുത്താൽ അത് അവർക്ക് ഒരു അപമാനമാകില്ലേ എന്നാണ് ലിനു ചോദിക്കുന്നത്.

ലിനുവിന്റെ ഈ പരാമർശത്തെ സപ്പോർട്ട് ചെയ്തും വിമർശിച്ചും നിരവധി പേരാണ് എത്തുന്നത്. പത്താം ക്ലാസ് മുതൽ ഞാൻ ലോട്ടറിയെടുക്കുന്നുണ്ട് പക്ഷേ ഇത് വരെ അടിച്ചിട്ടില്ല എന്ന് കരുതി ലോട്ടറി നറുക്കെടുപ്പിന്റെ 1 മണിക്കൂർ മുമ്പ് മാത്രം ജീവിതത്തിൽ ആദ്യമായി ലോട്ടറി എടുത്തവന് അടിച്ച ഒന്നാം സമ്മാനത്തിന് അർഹത ഇല്ല എന്ന് ഞാൻ പറയുന്നത് പോലെ ഒരു മാതിരി കോപ്പിലെ ന്യായം. സിമ്പിൾ ആണ്‌ മറുപടി സംഗീതം അഭ്യസിച്ചവർക്ക് മാത്രമല്ല അംഗീകാരം ഒരു അഭ്യസവും ഇല്ലാതെ Inborn talent നു കൂടിയാണ്. ചെറുപ്പം തൊട്ട് പാട്ട് പഠിച്ച നിന്നെ ഇങ്ങനെ ഒരു വാർത്തയിൽ ഇങ്ങനെ ഒരാൾ ഉണ്ടെന്നത് അറിയാൻ സാധിച്ചത് തന്നെയാണ് നിന്റെ സംഗീതത്തിലെ പോരായ്മ…എനിക്ക് ഈ ശ്രുതിയും, ലയവും ഷെഡ്ജ വും ഒന്നും അറീല….
എന്നാൽ നല്ല ഒരു ശബ്ദം , ഈണം എന്നത് ജനങ്ങളുടെ മനസിൽ ഇടം പിടിക്കുക എന്നത് തന്നെയാണ്.

അതിന് നഞ്ചിയമ്മ എന്ന സ്ത്രീക്ക് സാധിച്ചു.. ഇനി നീ കടലിനടിയിൽ പോയി പാടിയാലും നഞ്ചിയമ്മയുടെ തട്ട് താണ് തന്നെ കിടക്കും,തുടങ്ങി നിരവധി കമെന്റുകൾ ആണ് ലിനുവിന്റെ ഈ വീഡിയോയ്ക്ക് വരുന്നത്