സഹതാരമായി സിനിമയിലെത്തി ഇപ്പോള്‍ ലീഡിംഗ് റോളുകള്‍ കൈകാര്യം ചെയ്യുന്ന താരമാണ് ലിജോ മോള് ജോസ്. മലയാള സിനിമയിലൂടെയാണ് ലിജോ മോള് ബിഗ് സ്ക്രീനിലേക്ക് രംഗപ്രവേശം ചെയ്യുന്നതെങ്കിലും തമിഴ് സിനിമയിലൂടെയാണ് ലിജോമോള്‍ക്ക് കൂടുതല്‍ മികച്ച വേഷങ്ങള്‍ ലഭിക്കുന്നത്. സൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ജയ് ഭീം എന്ന ചിത്രത്തില്‍ മറ്റൊരു ലീഡിംഗ് കഥാപാത്രമായി എത്തിയത് ലിജോ മോളാണ്. തുടര്‍ന്നും തമിഴ് സിനിമകളില്‍ നിരവധി അവസരങ്ങളാണ് താരത്തിന് ലഭിച്ചത്. ഫഹദ് ഫാസില്‍ നായകനായ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കംകുറിച്ച താരമാണ് ലിജോമോള്‍. ചിത്രത്തില്‍ സോണിയ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. . ഇതിനു പിന്നാലെ കട്ടപ്പനയിലെ ഋത്വിക് റോഷന് എന്ന ചിത്രത്തിലാണ് പിന്നീട് ലിജോമോള്‍ വേഷമിട്ടത്.
ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്, മഞ്ഞ ചുരിദാറിൽ സിംപിൾ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്, വിശുദ്ധ മെജോ എന്ന ചിത്രത്തിന്റെ ഭാഗമായി നടന്ന പരുപാടിയിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്.
സൂരരൈ പോട്ര് എന്ന ചിത്രത്തിനു ശേഷം സൂര്യ നായകനായെത്തിയ ചിത്രമായിരുന്നു ജയ് ഭീം. ചില യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ടി. ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സൂര്യയ്ക്കൊപ്പം തുല്യപ്രാധ്യാന്യമുള്ള വേഷത്തെ കൈകാര്യം ചെയ്തത് ലിജോമോളായിരുന്നു. ചിത്രം മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടിയിരുന്നു. സെങ്കണ്ണി എന്ന കഥാപാത്രത്തെയാണ് ലിജോമോള്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. ലോക്ഡൗണിലെ സംഭവവികാസങ്ങളെ പ്രമേയമാക്കി പുറത്തിറങ്ങിയ ആന്തോളജി ചിത്രം പുത്തന്‍പുതു കാലത്തിലും ലിജോമോള്‍ വേഷമിട്ടിരുന്നു. മലയാള സിനിമയില്‍ നിന്നാണ ലിജോമോള്‍ തുടങ്ങുന്നതെങ്കിലും താരത്തിന്റേതായി ഇറങ്ങിയ മികച്ച ചിത്രങ്ങളെല്ലാം തമിഴിലായിരുന്നു.