ആറാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ എനിക്ക് ബോയ് ഫ്രണ്ട് ഉണ്ടായിരുന്നു


പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം ആണ് ലെന. നിരവധി സിനിമകളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. 1998 ൽ പുറത്തിറങ്ങിയ സ്നേഹം എന്ന ചിത്രത്തിൽ കൂടി ആണ് ലെന സിനിമയിലേക്ക് എത്തുന്നത്. അതിനു ശേഷം നിരവധി സിനിമകളിൽ ആണ് താരം അഭിനയിച്ചത്. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും എല്ലാം ഇതിനോടകം ലെന തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. നായികയായി കുറച്ച് സിനിമകളിൽ ആണ് താരം അഭിനയിച്ചിരിക്കുന്നത്.

എന്നാൽ സഹനടിയായി നിരവധി സിനിമകളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. സിനിമകളിൽ മാത്രമല്ല, ടെലിവിഷൻ സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ലെന തന്റെ വിശേഷങ്ങൾ പങ്കുവെച്ചത് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ വിവാഹത്തെയും വിവാഹ മോചനത്തെയും കുറിച്ച് ഒക്കെയാണ് ലെന പങ്കുവെച്ചിരിക്കുന്നത്.

ലെന പറയുന്നത് ഇങ്ങനെ, ഞാൻ സിനിമയിൽ വരുന്നത് പ്ലസ് വണ്ണിന് പഠിക്കുമ്പോൾ ആണ്. ആറാം ക്ലാസ് മുതൽ എനിക്ക് ബോയ് ഫ്രണ്ട് ഉണ്ടായിരുന്നു. ആ ആളിനെ തന്നെയാണ് ഞാൻ വിവാഹവും കഴിച്ചത്. എന്നാൽ വിവാഹം കഴിഞ്ഞു ഒന്നിച്ച് കുറച്ച് നാളുകൾ ജീവിച്ചെങ്കിലും പിന്നീട് ആ ബന്ധം വേര്പിരിയുകയായിരുന്നു. ആറാം ക്ലാസ്സ് മുതൽ നീ എന്റെ മുഖവും ഞാൻ നിന്റെ മുഖവും അല്ലെ കണ്ടു കൊണ്ടിരിക്കുന്നത്.

ഇനി നീ പോയി ലോകം കാണു എന്ന് അദ്ദേഹം എന്നോട് പറഞ്ഞു എന്നും അങ്ങനെ വിവാഹ മോചിതരാകാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിക്കുകയായിരുന്നു എന്നും ലെന പറഞ്ഞു. നിരവധി കമെന്റുകളും ലെനയുടെ ഈ വാക്കുകൾക്ക് ആരാധകരിൽ നിന്ന് വരുന്നുണ്ട്. ലോകം കാണുന്നതിന് ഒരുമിച്ച് അങ്ങട് പൊയ്യ പോരെ. പിരിയണത് എന്തർന്, ലോകം കണ്ടു കഴിഞ്ഞാൽ അയാളോട് ഫോൺ വിളിച്ചു പറയണം വന്നു കൂട്ടികൊണ്ടു പോവാൻ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.