തല മുട്ട അടിച്ചപ്പോഴാണ് ഞാൻ ആ കാര്യം മനസ്സിലാക്കിയത്

മലയാളത്തിയിലെ ബോൾഡ് നായികമാരിൽ മുൻപന്തിയിൽ ആണ് നടി ലെന, സ്നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ചെത്തിയ ലെന ഇന്ന് മലയാള സിനിമയുടെ പ്രധാന ഘടകമായി മാറിയിരിക്കുകയാണ്, കുറച്ച് നാൾ മുൻപ് ലെന അഭിനയ ജീവിതത്തിൽ നിന്ന് ഒരു ഇടവേള എടുത്തിരുന്നു, പിന്നീട് ശക്തമായ തിരിച്ച് വരവായിരുന്നു താരം നടത്തിയത്, മിക്കപ്പോഴും വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി താരം എത്താറുണ്ട്, അതുപോലെ തന്നെ ലെന തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന പോസ്റ്റുകളും ഏറെ ശ്രദ്ദ് നേടാറുണ്ട്, അത്തരത്തിൽ താരം പങ്കുവെച്ച പുതിയ പോസ്റ്റാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്, തന്റെ തല മുട്ട അടിച്ചതിനെകുറിച്ചാണ് താരം പറയുന്നത്, എന്റെ തലമുടി ഷേവ് ചെയ്തപ്പോൾ ‘ദി മാട്രിക്സ്’ ഡിപ്രോഗ്രാമിംഗ് പ്ലഗ് ഇൻ ചെയ്തതിന്റെ തെളിവ് ഞങ്ങൾ കണ്ടെത്തി. പുറകിലെ പാട് പരിശോധിക്കുക എന്ന ക്യാപ്ഷനൊപ്പമാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്, താരത്തിന്റെ ഈ ചിത്രങ്ങൾ വളരെ പെട്ടെന്നാണ് ഏറെ ശ്രദ്ധ നേടിയത്, നിരവധി പേരാണ് ചിത്രത്തിന് കമെന്റുമായി എത്തുന്നത്.

താൻ സിനിമയിലേക്കെത്തിയത് മനപ്പൂർവ്വമല്ല, വളരെ യാദൃശ്ചികമായിരുന്നു എന്ന് ഒരിക്കൽ ലെന പറഞ്ഞിട്ടുണ്ട്. ‘ആദ്യചിത്രം സ്നേഹമായിരുന്നു. ആദ്യ സിനിമയ്ക്ക് ശേഷം വിളി വന്നപ്പോഴെല്ലാം മനസ്സിൽ വല്ലാത്തൊരു സംഘർഷം നടക്കുന്നുണ്ടായിരുന്നു. പതിനാറ് വയസ്സേ അന്നുണ്ടായിരുന്നുള്ളൂ.

സിനിമയിലെടുത്തല്ലോ, ഇനി തൻ്റെ സ്വകാര്യത പോകുമല്ലോ എന്നൊക്കെ ചിന്തിച്ചിരുന്നുവെന്നും പിന്നീട് അത് പ്രായത്തിൻ്റെ പ്രശ്നങ്ങളാകുമെന്ന് കരുതി. ചുറ്റുമുണ്ടായിരുന്നവരെല്ലാം സിനിമയെക്കുറിച്ച് മോശം കാര്യങ്ങളാണ് പറഞ്ഞു തന്നിരുന്നത്’, എന്നാണ് താരം നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. രണ്ടാം ഭാവം എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷം സിനിമ ഉപേക്ഷിച്ച് ഉന്നത പഠനത്തിന് പോകാനുള്ള എന്റെ തീരുമാനം ആണ് ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നായി എനിക്ക് തോന്നിയത്. അത് ജീവിതം തന്നെ മാറ്റിമറിച്ച തീരുമാനമായിരുന്നു, മാത്രമല്ല അത് എന്റെ ജീവിതത്തെ കൂടുതൽ മെച്ചപ്പെട്ടതാക്കി. എന്നും പറഞ്ഞിരുന്നു