പല കാര്യങ്ങളിലും ഈ രണ്ടു കഥാപാത്രങ്ങൾ തമ്മിൽ സാമ്യം ഉണ്ട്


ജോഷിയുടെ സംവിധാനത്തിൽ 1997 ൽ പുറത്തിറങ്ങിയ ചിത്രം ആണ് ലേലം. സുരേഷ് ഗോപി, എം ജി സോമൻ, സിദ്ധിഖ്, മണിയൻപിള്ള രാജു, എൻ എഫ് വര്ഗീസ്, സ്പടികം ജോർജ്, നന്ദിനി തുടങ്ങിയ താരങ്ങൾ ആണ് ച്ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. സുരേഷ് ഗോപിയുടെ തന്നെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് ലേലം. ഇന്നും നിരവധി ആരാധകർ ആണ് ചിത്രത്തിന് ഉള്ളത്. ആനക്കട്ടിൽ ചാക്കോച്ചി എന്ന കഥാപാത്രത്തെ ആണ് ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിച്ചത്.

സുരേഷ് ഗോപിയുടെ തന്നെ ആരാധക ശ്രദ്ധ നേടിയ മറ്റൊരു ചിത്രം ആണ് വാഴുന്നോർ. ജോഷി തന്നെ ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. ബെന്നി പി നായരമ്പലം ആണ് ചിത്രത്തിനെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരേഷ് ഗോപി കുട്ടപ്പായി എന്ന കഥാപാത്രത്തെ ആണ് ചിത്രത്തിൽ അവതരിപ്പിച്ചത്. ജനാർദ്ദനൻ, എൻ എഫ് വര്ഗീസ്, ജഗതി ശ്രീകുമാർ, ശ്രീനാഥ്, സിദ്ധിഖ്, സംയുക്ത വർമ്മ തുടങ്ങിയ താരങ്ങൾ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്.

ഇപ്പോഴിതാ ഈ രണ്ടു ചിത്രങ്ങളെ കുറിച്ചും ആരാധകരുടെ ഗ്രൂപ്പിൽ വന്ന പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ദീപു വിജയൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ലേലം (1997), വാഴുന്നോർ (1999). ചാക്കോച്ചിയും കുട്ടപ്പായിയും തമ്മിൽ ഏതൊക്കെ കാര്യത്തിൽ സാമ്യതകൾ ഉണ്ട് എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

എപ്പോളും ഈ രണ്ട് സിനിമകൾ തമ്മിൽ എനിക്ക് മാറി പോകാറുണ്ട്, ചാക്കൊച്ചി കലക്ടറെ ലൈൻ ഇട്ടു. കുട്ടപ്പായി ടീച്ചറേം, ദേവാസുരം – ആറാം തമ്പുരാൻ സാമ്യത ഏതാണ്ട് ഇതുപോലെയാണ്. ഉൽസവം നടത്തിപ്പ്, നിർധനനായ വീടില്ലാത്ത നെടുമുടി – രേവതി ഒടുവിൽ – മഞ്ജു വാര്യർ, നടി ചിത്രയുടെ വേഷങ്ങൾ. നായകന്റെ സുഹൃത്ത് സംഘം, സംഗീതത്തോടുള്ള താൽപ്പര്യം.

അഛൻ ആര് അല്ലെങ്കിൽ ബലിക്കല്ലിൽ തലയിടിച്ച അഛൻ, ക്ളൈമാക്സ് ൽ നായകൻ തല്ല് കൊള്ളുന്നത് അവസാനിക്കു ന്നത് – രേവതി ഗുണ്ടകളിൽ നിന്ന് രക്ഷപ്പെടുന്നു, കലാഭവൻ മണി രക്ഷപ്പെടുന്നു. അങ്ങനെ അങ്ങനെ, ലെയ്‌ലൻഡ് ചെയ്‌സ് ബോഡി കെട്ടുന്നതിന് മുൻപ് കുട്ടപ്പായിക്ക് ഓടിക്കണം. ചാക്കോച്ചിക്ക് അങ്ങനെ ഒരു നിർബന്ധമില്ല, രണ്ടിലും കവിയൂർ രേണുക ഉണ്ട്. സുരേഷ് ഗോപിയുടെ അമ്മ വേഷത്തിൽ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.