തീർത്തും അപ്രതീക്ഷിതമായ വേർപാട് ആയിരുന്നു, അതും കണ്മുന്നിൽ വെച്ച്

മിനിസ്ക്രീൻ പ്രേക്ഷകർക്ക്  ഏറെ സുപരിചിതയായ താരമാണ് ലക്ഷ്മി പ്രിയ. വർഷങ്ങൾ കൊണ്ട് താരം അഭിനയത്തിൽ ഉണ്ടെങ്കിലും നെഗറ്റീവ് റോളുകൾ ആണ് താരത്തെ തേടിവന്നിട്ടുള്ളതിൽ കൂടുതലും. കറുത്തമുത്ത് എന്ന പരമ്പരയിൽ ആണ് താരം ഏറെ ശ്രദ്ധ നേടിയത്. ഇപ്പോഴിതാ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സസ്നേഹം എന്ന പരമ്പരയിൽ നെഗറ്റീവ് വേഷത്തിൽ ആണ് ലക്ഷ്‌മി പ്രിയ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കൊണ്ടിരിക്കുന്നത്. മികച്ച് പ്രകടനം ആണ് താരം പരമ്പരയിൽ കാഴ്ചവയ്ക്കുന്നത്. അത് കൊണ്ട് തന്നെ നെഗറ്റീവ് വേഷം ചെയ്യുന്ന താരത്തിന് ഹേറ്റേഴ്സും കൂടുതൽ ആണ്, തന്റെ കഥാപാത്രത്തിന്റെ വിജയം ആണ് അതെന്നാണ് ലക്ഷ്മി പ്രിയ പറയുന്നതും. ഇപ്പോഴിതാ എം ജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരുപാടിയിൽ പങ്കെടുത്തപ്പോൾ ലക്ഷമി പ്രിയ പങ്കുവെച്ച തന്റെ വിശേഷണൽ ആണ് ആരാധകരുടെ ശ്രദ്ധനെടുന്നത്. സീരിയലുകളിൽ നമ്മൾ കാണുന്ന ലക്ഷ്മിയിൽ നിന്നും തീർത്തും വ്യത്യസ്തമായ സ്വഭാവമാണ് ലക്ഷ്മിയുടേത് എന്ന് എപ്പിസോഡ് കണ്ട പ്രേക്ഷകർക്ക് മനസ്സിലാകും.

ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ, ഇപ്പോഴും പോസിറ്റിവ് ആയി ചിന്തിക്കാൻ ഇഷ്ട്ടപെടുന്ന ആൾ ആണ് ഞാൻ, അത് കൊണ്ട് തന്നെ പോസിറ്റീവ് കഥാപാത്രങ്ങൾ ചെയ്യാൻ ആണ് ഇഷ്ടവും. എന്നാൽ എനിക്ക് വരുന്നത് ഒക്കെ നെഗറ്റീവ് ടച്ച് ഉള്ള വേഷങ്ങളും ആണ്. ആദ്യമൊക്കെ ഇത്തരം വേഷങ്ങളോട് താൽപ്പര്യം തോന്നിയിരുന്നില്ല എന്നും എന്നാൽ ഇപ്പോൾ പൊരുത്തപ്പെട്ട് വരുന്നു എന്നുമാണ് താരം പറയുന്നത്. കൂടാതെ തന്നെ ഏറ്റവും വേദനിപ്പിച്ച ഒരു വേർപാട് ഉണ്ടെന്നും തികച്ചും അപ്രതീക്ഷിതമായ ഒരു വേർപാട് ആയിരുന്നു അത് എന്നുമാണ് ലക്ഷ്മി പ്രിയ പറയുന്നത്. വീട്ടിൽ എല്ലാവരും ഒരു അംഗത്തെ പോലെ കണ്ടിരുന്ന ജാനി എന്ന വളർത്തുനായയുടെ വേർപാട് ആണ് തനിക് സഹിക്കാൻ പറ്റാഞ്ഞത് എന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്. ഒരുപാട് സ്നേഹിച്ചാണ് ഞങ്ങൾ അവളെ വളർത്തിയത്. ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽ പെട്ടതായിരുന്നു ജാനി. ട്രെയിനിങ് ഒക്കെ കൊടുത്ത് നന്നായി വളർത്തിക്കൊണ്ട് വരുകയായിരുന്നു അവളെ.

ഞങ്ങൾ ആയിരുന്നു അവളുടെ ലോകം, വർഷത്തിൽ ഞങ്ങൾ ഗുരുവായൂർ പോകാറുണ്ട്. ആ സമയത്ത് അവൾക്കുള്ള ഭക്ഷണം ഒക്കെ ഉണ്ടാക്കി വെച്ചിട്ടാണ് പോകുന്നത്. എന്നാൽ ഞങ്ങൾ പോയിട്ട് തിരിച്ച് വരുന്നത് വരെ അവൾ അത് കഴിക്കില്ല. അത്രയ്ക്ക് ജീവനായിരുന്നു അവൾക്ക് ഞങ്ങളെയും. അവൾക്ക് ഏഴു വയസ്സ് ഉള്ളപ്പോൾ ആണ് അവൾ ഞങ്ങളെ വിട്ട് പോയത്. ഞങ്ങളുടെ കൺമുന്നിൽ വെച്ചാണ് അവൾക്ക് അപകടം ഉണ്ടായത്. സഹിക്കാൻ കഴിയാത്ത രംഗമായിരുന്നു അത്. അപകടം ഉണ്ടായിട്ട് പോലും അൽപ്പം രക്തം പോലും വന്നില്ല എന്നതാണ് അത്ഭുതം. അങ്ങനെ ഞങ്ങളുടെ എല്ലാവരുടെയും കണ്മുന്നിൽ വെച്ച് അവൾ ഞങ്ങളെ വിട്ട് പോയി എന്നും ലക്ഷ്മി പറഞ്ഞു.

Leave a Comment