പതിനാല് വർഷം എങ്ങനെ ആണ് ജീവിച്ചത് എന്ന് ഞങ്ങൾ ചിന്തിക്കാറുണ്ട്

പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ താര ജോഡികൾ ആണ് എം ജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും. വർഷങ്ങൾ കൊണ്ട് ലീവിങ് റിലേഷനിൽ കഴിഞ്ഞിരുന്ന ഇരുവരും പിന്നീട് വിവാഹിതർ ആക്കുകയായിരുന്നു. ഇപ്പോൾ മുപ്പത്തിയഞ്ച് വർഷങ്ങളിൽ കൂടുതൽ ആയി ഇരുവരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ട്. ഇരുവരും ഇപ്പോഴും സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ്. പലപ്പോഴും പൊതുവേദികളിൽ വെച്ച് പലരും ഇരുവരോടും ചോദിച്ചിട്ടുണ്ട് എന്താണ് ദാമ്പത്യ ജീവിത വിജയത്തിന്റെ രഹസ്യം എന്ന്. അപ്പോഴെല്ലാം എല്ലാ കാര്യങ്ങൾക്കും ഞങ്ങൾക്ക് ഒരു സ്വഭാവം ആണെന്നാണ് ഇരുവരും പറഞ്ഞത്. കഴിഞ്ഞ വര്ഷം ആണ് ലേഖ ശ്രീകുമാർ തന്റെ പേരിൽ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്. യൂട്യൂബ് ചാനൽ തുടങ്ങിയതിൽ പിന്നെയാണ് ലേഖയ്ക്കും ആരാധകർ കൂടിയത്. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ലേഖ യൂട്യൂബിൽ കൂടി ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ ലേഖ ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. പതിനാല് വർഷത്തെ ലീവിങ് ടുഗെദറിന് ശേഷമാണ് ലേഖയും  ശ്രീകുമാറും തമ്മിൽ വിവാഹിതർ ആകുന്നത്. ഈ പതിനാല് വര്ഷം എന്ന് പറയുന്നത് ലീവിങ് ടുഗെതർ എന്നാൽ വലിയ പാപം ആണെന്ന് വിശ്വസിച്ചിരുന്ന ഒരു കാലഘട്ടം കൂടിയായിരുന്നു. ഈ വർഷങ്ങൾ അത്രെയും എങ്ങനെ ജീവിച്ചു എന്ന് ഞങ്ങൾ ഇപ്പോഴും പരസ്പ്പരം ചോദിക്കാറുണ്ടായിരുന്നു. ഒരിക്കൽ ഏതോ ഒരാൾ കമെന്റ് ചെയ്തു ഞാൻ ഓടിപ്പോയി എന്ന്.  എനിക്ക് ഓടിപ്പോകണ്ടെതോ ബസ് പിടിച്ച് പോകണ്ടതോ ആയ കാര്യം ഇല്ല. ഞാനും ശ്രീകുമാറും പതിനെട്ട് വയസ്സ് മാത്രം പ്രായമുള്ള കുട്ടികൾ ആയിരുന്നില്ല ഓടിപ്പോകാൻ. എന്നെ സ്നേഹിക്കുന്ന ഒരാൾക്ക് ഒപ്പം ആയിരുന്നു ഞാൻ താമസിച്ചത്. അത് തിരുവനന്തപുരം സിറ്റിയിൽ എല്ലാവര്ക്കും അറിയാവുന്ന സ്ഥലത്ത് തന്നെ. അത് എല്ലാവര്ക്കും അറിയാവുന്ന കാര്യം തന്നെ ആണ്.

അന്ന് എങ്ങനെ അങ്ങനൊക്കെ ചെയ്യാൻ പറ്റി എന്ന് ഞങ്ങൾ പരസ്പ്പരം ചോദിക്കാറുണ്ട്. അതിനു ഒരു ഉത്തരം മാത്രമേ ഉള്ളു. ഞങ്ങളുടെ പരസ്പ്പരം ഉള്ള സ്നേഹം. ശ്രീകുമാറിനെ വിവാഹം കഴിക്കുന്നതിൽ എനിക്ക് മുന്നിൽ ഒരുപാട് കമ്മിറ്റ്മെന്റ്സ് ഉണ്ടായിരുന്നു. എന്റെ അച്ഛൻ വലിയ എതിരായിരുന്നു ഞങ്ങളുടെ ബന്ധത്തിന്. ആ കമ്മിറ്റ്മെന്റ്‌സുകളെ എല്ലാം മറികടന്നാണ് ഞാൻ ശ്രീകുമാറിനെ വിവാഹം കഴിച്ചത്. എന്റെ ജീവിതം ഇതാണ് എന്ന് എനിക്ക് തോന്നിയ സമയം ആയിരുന്നു അത്. അങ്ങനെ ഞാൻ ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തുകയായിരുന്നു എന്നും ലേഖ പറഞ്ഞു.