ലാലേട്ടൻ പ്രിത്വിക്ക് കൊടുത്ത സമ്മാനം അത്ര ചെറുതൊന്നുമല്ല.

കഴിഞ്ഞ ദിവസം ഏറെ ചര്ചയായ ഒന്നായിരുന്നു മലയാള സിനിമയുടെ പ്രിയപ്പെട്ട ലാലേട്ടൻ തന്റെ അനിയനെ പോലെ പോലെ കാണുന്ന പ്രിത്വിക്ക് ഒരു സമ്മാനം നൽകിയത്. പ്രിത്വി തന്നെ ആയിരുന്നു തൻറെ സോഷ്യൽ മീഡിയ വഴി ഇക്കാര്യം ആരാധകരെ അറിയിച്ചത് . ഈ കണ്ണാടിയുടെ പ്രത്യേകത എന്തെന്നാൽ പ്രിത്വി സംവിധാനം ചെയ്ത മലയാള സിനിമയിലെ ബ്ളോക് ബസ്റ്റർ സിനിമയായ ലൂസിഫർ എന്ന സിനിമയിലെ ലാലേട്ടന്റെ കഥാപാത്രമായ അബ്രാം ഖുറേഷി എന്ന കഥാപാത്രം ധരിക്കുന്ന കണ്ണാടിയാണ്.

സിനിമ ഇറങ്ങിയപ്പോൾ തന്നെ ഏറ്റവും കൂടുതൽ ഈ കണ്ണാടിക്ക് പ്രചാരം കിട്ടിയിരുന്നു. കണ്ണാടിയിൽ ലാലേട്ടന്റെ ലുക്ക് കൂടിയായപ്പോൾ പ്രേക്ഷകർക്ക് കിട്ടിയ ആവേശം ചില്ലറയൊന്നുമല്ല. സിനിമ കണ്ട എതൊരാൾക്കും ലാലേട്ടന്റെ ഗെറ്റ് ആപ്പും ആ കണ്ണാടിയും മറക്കുവാൻ കഴിയില്ല. സിനിമയിൽ താരത്തിന്റെ സന്തത സഹചാരി ആയ വിശ്വസ്തനായ അസിസ്റ്റന്റ് ആണ് പ്രിത്വി അഭിനയിക്കുന്ന കഥാപത്രം. സയ്ദ് എന്നാണ് പ്രിത്വിയുടെകഥാപാത്രത്തിന്റെ പേര് . ലാലേട്ടന്റെ കഥാപാത്രം പോലെ തന്നെ ഈ കഥാപത്രത്തിനും വലിയ ഒരു ജന സ്വീകര്യത തന്നെ ലഭിച്ചിരുന്നു.

ഇപ്പോൾ ഇതാ അബ്രാം ഖുറേഷി സയ്ദ് നു നൽകിയ ഗിഫ്റ് എന്ന തലകെട്ടോടു കൂടിയാണ് പ്രിത്വി ചിത്രം പങ്കുവെച്ചത്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ഒരു സ്വീകാര്യത തന്നെ ചിത്രത്തിന് ലഭിച്ചു എന്ന് പ്രത്യേകം പറയണ്ടല്ലോ. എന്നാൽ അതിനേക്കലേറെ ആരാധകരുടെ മനസ്സിൽ വന്ന ചോദ്യം എന്തെന്നാൽ ആ കണ്ണാടിയുടെ വിലയെ കുറിച്ചായിരുന്നു. ലാലേട്ടൻ പ്രിത്വിക്ക് സമ്മാനിച്ച കണ്ണാടിയുടെ വില കേട്ട് ഇപ്പോൾ ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

ഏകദേശം ഒന്നര ലക്ഷത്തോളം രൂപയാണ് ഈ കണ്ണാടിയുടെ വില . സ്വന്തം അനിയന് വേണ്ടി ലാലേട്ടൻ നൽകിയ ഗിഫ്റ് ഒട്ടും മോശമായില്ല എന്ന് തന്നെയാണ് ഇപ്പോൾ ആരാധകരുടെ അഭിപ്രയാം. സോഷ്യൽ മീഡിയയിൽ ആ കണ്ണാടി ധരിച്ചുള്ള ചിത്രവും പ്രിത്വി പങ്കുവെച്ചു കഴിഞ്ഞു. ബ്രോ ഡാഡി എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോൾ ലാലേട്ടനും പ്രിത്വിയും. സിനിമക്ക് വേണ്ടി വാൻ കാത്തിരിപ്പിലാണ് ആരാധകർ.