“എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല” ലാലേട്ടനെ പറ്റി സുദേവ് പറയുന്നു.


സുദേവ് നായർ എന്ന താരം ഇപ്പോൾ മലയാള സിനിമയിൽഒഴിച്ചുകൂടാനാകാത്ത ഒരു നടൻ എന്ന നിലയിൽ വളർന്നു കൊണ്ടേ ഇരിക്കുകയാണ്. ചരിത്രം സൃഷ്‌ടിച്ച മിക്ക മലയാള സിനിമകളുടെയും ഭാഗം ആകുവാൻ ഏറെ അവസരം ലഭിച്ച സുദേവിന് ഇന്ന് ആരാധകരേറെയാണ്. മമ്മുക്ക നായകനായ ഭീഷ്മ പർവ്വം എന്ന സിനിമയാണ് താരം അഭിനയിച്ച് തിയറ്ററിൽ എത്തിയ അവസാന സിനിമ. ഭീഷ്മപർവ്വം ഇപ്പോൾ തിയറ്ററിൽ സൂപ്പർ ഹിറ്റിനു മുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. വ്യത്യസ്തമായ ഗാംഭീര്യമുള്ള ശബ്ദം തന്നെയാണ് താരത്തിനെ മറ്റുള്ളവരിൽ നിന്നും വിത്യസ്തനാക്കുന്നതും.


ഈ കഴിഞ്ഞ ദിവസം താരം ഒരു ചാനലിന് തന്റെ അഭിമുഖം നൽകിയിരുന്നു. ഭീഷ്മ പർവ്വം എന്ന സിനിമയുടെ വിശേഷങ്ങളുമായാണ് താരം അഭിമുഖത്തിൽ പങ്കുവെച്ചത്. എന്നാൽ താരം അഭിമുഖത്തിന്റെ ഇടക്ക് തന്റെ ഏറ്റവും പുതിയ സിനിമയായ മോൺസ്റ്റർ എന്ന ലാലേട്ടൻ ചിത്രത്തെ കുറിച്ചും പങ്കുവെക്കുയുണ്ടായി. ഇതേ സമയം താരം ലാലേട്ടന്റെ വർക്ക് ഔട്ടിനെ പാട്ടി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ആരാധകർ ആവേശ പൂർവം ഏറ്റെടുത്തിരിക്കുന്നത്.


ഫാമിലി ഓഡിയന്സിനും അതുപ്പോലെ തന്നെ ആക്ഷൻ രംഗങ്ങളും ഒരുപോലെ അണിയിച്ചൊരുക്കുന്ന സിനിമയാണ് മോൺസ്റ്റർ എന്ന സിനിമ എന്നാണ് താരം പറയുന്നത്. ലാലേട്ടന്റെ കൂടെ ആദ്യമായി ആണ് താൻ അഭിനയിക്കുന്നത് എന്നും അതുകൊണ്ടു തന്നെ നിരവധി ടെന്ഷനുണ്ടായിരുന്നു എന്നും താരം വ്യക്തമാക്കി. എന്നാൽ ലാലേട്ടൻ സെറ്റിൽ മുഴുവൻ വളരെ പോസ്റ്റിവിറ്റി പരത്തുകയാണ് എന്നും ലാലേട്ടന്റെ അഭിനയത്തിൽ നമ്മൾ തന്നെ മതി മറന്നു പോകുമെന്നുമാണ് താരം ലാലേട്ടനെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.


കൂടാതെ തനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം എന്ന് പറയുന്നത് ലാലേട്ടന്റെ കൂടെ വർക് ഔട്ട് ചെയ്യുവാൻ ഭാഗ്യം ലഭിച്ചു എന്നതാണ് എന്ന് സുദേവ് പറഞ്ഞു. ഈ പ്രായത്തിലും അദ്ദേഹം വളരെ അധികം കമ്മിറ്റഡ് ആണ് സിനിമയോട് എന്നും താരം വ്യക്തമാക്കി. രാവിലെ താൻ ജിമ്മിൽ പോകുമ്പോഴും അതുപോലെ രാത്രി പോകുമ്പോൾ പോലും ലാലേട്ടൻ അവിടെ ഉണ്ടാകും എന്നും അത് തന്നെ അതിശയപ്പെടുത്തി എന്നും താരം പറഞ്ഞു. അദ്ദേഹം ഇത്രയും അച്ചീവ് ചെയ്തിട്ടും ഇന്നും സിനിമക്ക് വേണ്ടി എന്തും ചെയ്യാൻ തായ്യാറാണ് എന്നും താരം വ്യക്തമാക്കി.

Leave a Comment