അത്യാവശ്യം അഭിനയമൊക്കെ ഇവർക്ക് രണ്ടു പേർക്കും വശമുണ്ട്


സിനിമ പാരഡിസോ ക്ലബ്ബ് എന്ന ഗ്രൂപ്പിൽ അൻസാർ കെ യൂനസ് എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സംവിധായകരായി വരുന്നതിന് മുന്നേ തന്നെ സിദ്ദിഖും ലാലും സ്റ്റേജ് ആര്‍ട്ടിസ്റ്റുകളായി അത്യാവശ്യം പേരെടുത്തവരായിരുന്നു . അതും കലാഭവന്‍ പോലെയുള്ള ഒരു സ്ഥാപനത്തിലൂടെ. അതായത് അത്യാവശ്യം അഭിനയമൊക്കെ വഴങ്ങുന്നവരായിരുന്നു അവരെന്ന് ചുരുക്കം.

അവരുടെ കൂട്ടുകെട്ടിലുള്ള സിനിമാ സംവിധാനമൊക്കെ അവസാനിച്ച ശേഷം ലാൽ ഒരുപാട് സിനിമകളിൽ മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ചിരുന്നല്ലൊ. പക്ഷേ തങ്ങള്‍ കഥയെഴുതി സംവിധാനം നിര്‍വ്വഹിച്ച സിനിമകളിലൊന്നിലും അവർ തല കാണിച്ചിരുന്നില്ല .ഇന്‍ഹരിഹർ നഗർ പോലെ നാല് നായക കഥാപാത്രങ്ങൾ ഉള്ള സിനിമയിൽ വേണമെങ്കിൽ രണ്ട് കഥാപാത്രങ്ങളായി അവര്‍ക്ക് നില്ക്കാമായിരുന്നു. പക്ഷേ ആ വിഢിത്വം അവർ കാണിച്ചില്ല.

എംടിയുടെ ഒരുപാട് കഥാപാത്രങ്ങൾക്ക് തിരശ്ശീലയി ല്‍ ജീവന്‍ പകര്‍ന്നത് മമ്മൂട്ടിയും മോഹൻലാലുമൊ ക്കെയായിരുന്നു. താന്‍ കഥയെഴുതിയെന്ന് വെച്ച് തനിക്ക് തന്നെ ആ റോളില്‍ അഭിനയിക്കണമെന്ന് സ്വപ്നത്തില്‍ പോലും അദ്ദേഹം കരുതിയിട്ടുണ്ടാ കില്ല. ആറാം തമ്പുരാനായും മംഗലശ്ശേരി നീലകണ്ഠനാ യും ആ കഥാപാത്രങ്ങളെ സൃഷ്ടിച്ച രഞ്ജിത്തിനെ ഒന്ന് സങ്കല്പിക്കാന്‍ പറ്റുമോ?

അതിനാൽ നിങ്ങൾ രചിക്കുന്ന കഥാപാത്രങ്ങൾ സ്ക്രീനിൽ നിങ്ങൾ തന്നെ അവതരിപ്പിക്കണമെന്ന് വാശി പിടിച്ചാല്‍ നനഞ്ഞ പടക്കം വെച്ച് വെടിക്കെട്ട് നടത്തുന്നത് പോലേയിരിക്കും. കഥയും സംവിധാനവും പോലെ തന്നെ പ്രാധാന്യമര്‍ ഹിക്കുന്നതാണ് കാസ്റ്റിങും. വേണമെങ്കില്‍ സ്വാധീനം ഉപയോഗിച്ച് ആന്‍റണി പെരുമ്പാവൂരിനെ പോലെ വല്ല‌ ഫ്ലാഷ് റോളിലും തല കാണിച്ചോളു. അതും വല്ലാതെ വെറുപ്പിക്കരുത് എന്നുമാണ് പോസ്റ്റിൽ പറയുന്നത്.

ഇക്കാര്യത്തിൽ ശ്രീനിവാസൻ ഡീസൻ്റ് ആയിട്ടാണ് തോന്നിയത് ഒരു പരിധി വരെ. പുള്ളിക്ക് ചെയ്ത് ഫലിപ്പിക്കാവുന്ന വേഷങ്ങളാണ് എടുത്തത് സ്വന്തം തിരക്കഥകളിൽ. അതിൽ തന്നെ മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം സഹനടൻ, വില്ലൻ വേഷങ്ങളും, മുകളിൽ താരതമ്യം ചെയ്തത് കൊണ്ട് പറയുകയാണ്‌. ഭാർഗവചരിതം എഴുതിയ ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്തു അഭിനയിച്ച ചിത്രങ്ങൾക്ക് ഒരുപാട് അംഗീകാരം ലഭിച്ചിരുന്നു. വെടിക്കെട്ടുകാരെ ഉദ്ദേശിച്ചാണെൽ പോട്ടെ പാവങ്ങളല്ലേ അടുത്ത സിനിമയിൽ പൊളിക്കും. ഇതുവരെ എത്തിയില്ലേ. ഇനിയും അവരുടേൽ പൊട്ടുന്ന ഒരു വെടികെട്ടിനുള്ള സ്റ്റഫ് കാണും. പൊട്ടിക്കട്ടെ. നമുക്ക് അത് കണ്ടു കയ്യടിക്കാം തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.