ഷൂട്ടിങ്ങിനിടയിൽ വെച്ച് കാവ്യയോട് പൊട്ടിത്തെറിച്ച് ലാൽ ജോസ്

മലയാളികളുടെ സ്വന്തം നായിക ആണ് കാവ്യ മാധവൻ. വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം നിരവധി കഥാപാത്രങ്ങളെ ആണ് ഇതിനോടകം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. ബാലതാരമായി ആണ് താരത്തിന്റെ അഭിനയ ജീവിതത്തിൽ ഉള്ള തുടക്കം എങ്കിലും വളരെ പെട്ടന്ന് തന്നെ കാവ്യ നായികയായി അരങ്ങേറുകയായിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ കൂടിയാണ് താരം തന്റെ അരങ്ങേറ്റം നടത്തിയത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ കൂടിയാണ് കാവ്യ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. ജീവിതത്തിലെ ചില പ്രതിസന്ധി ഘട്ടങ്ങൾക്ക് ശേഷം കാവ്യ തന്റെ ആദ്യ ചിത്രത്തിലെ നായകനെ തന്നെ ജീവിതത്തിലും നായകനാക്കുകയായിരുന്നു. ദിലീപിന്റെയും കാവ്യയുടെയും രണ്ടാം വിവാഹം ആയിരുന്നു ഇത്. തുടക്കത്തിൽ ചില വിമർശനങ്ങൾ ഒക്കെ ഇരുവരും നേരിട്ടുവെങ്കിലും അതൊന്നും താരജോഡികൾ കാര്യമാക്കിയില്ല. വിവാഹത്തോടെ സിനിമയിൽ നിന്ന് താരം വിട്ട് നിന്നെങ്കിലും ഇന്നും കാവ്യയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് പ്രത്യേക താൽപ്പര്യമാണ് ഉള്ളത്. താരത്തിന്റേതായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം മികച്ച പ്രതികരണം ആണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്.

ഇപ്പോഴിതാ കാവ്യ മാധവൻ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ക്ലാസ്മേറ്റ്സിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ വന്ന ഒരു പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. കാവ്യ മാധവൻ, പൃഥ്വിരാജ്, ജയസൂര്യ, നരൻ, രാധിക തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങൾ ആക്കിക്കൊണ്ട് ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രം ആണ് ക്ലാസ്മേറ്റ്സ്. മലയാളകളുടെ ഇടയിലേക്ക് എത്തിയ ക്യാംപസ് ഓർമ്മകൾ ആയിരുന്നു ചിത്രം.അന്ന് വരെ ക്യാംപസ് ചിത്രങ്ങൾ ചെയ്തിട്ടില്ലാത്ത ലാൽ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ക്യാംപസ് ചിത്രം കൂടിയാണ് ക്ലാസ്മേറ്റ്സ്. മികച്ച സ്വീകരണം ആണ് ചിത്രത്തിന് ആരാധകരുടെ ഇടയിൽ നിന്നും കിട്ടിയത്. മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത ചിത്രം വളരെ പെട്ടന്ന് തന്നെ തീയേറ്ററുകളിൽ വിജയം നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അധികം ആർക്കും അറിയാത്ത ചിത്രത്തിനെ കുറിച്ചുള്ള ചില കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

താര കുറുപ്പ് എന്ന കഥാപാത്രത്തെ ആയിരുന്നു ചിത്രത്തിൽ കാവ്യ മാധവനായി പറഞ്ഞു വെച്ചത്. ചിത്രത്തിന്റെ ആദ്യ ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞപ്പോൾ ചിത്രത്തിലെ മറ്റൊരു കഥാപാത്രം ആയ റസിയ എന്ന കഥാപാത്രത്തെ താൻ അവതരിപ്പിക്കാം എന്ന ആവിശ്യം കാവ്യ മാധവൻ ലാൽ ജോസിനോട് പറഞ്ഞു. എന്നാൽ കാവ്യയുടെ ആ ആവിശ്യം ലാൽ ജോസ് നിരസിച്ചു. പിറ്റേ ദിവസം കാവ്യ ഷൂട്ടിങ്ങിനു എത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ ആണ് കാവ്യ പിണങ്ങി മാറി നിൽക്കുകയാണ് എന്ന് ലാൽ ജോസ് അറിഞ്ഞത്. കാവ്യയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും അനുസരിക്കാൻ കാവ്യ തയാറാകാതിരുന്നതോടെ ലാൽ ജോസ് കാവ്യയോട് ദേക്ഷ്യപ്പെടുകയും റസിയ എന്ന കഥാപാത്രം അവതരിപ്പിക്കാൻ ആൾ ഉണ്ടെന്നും കാവ്യ ഈ വേഷം ചെയ്യാൻ തയാറായില്ലെങ്കിൽ താൻ വേറെ ആളെ വെച്ച് ആ കഥാപാത്രം ചെയ്യിക്കും എന്ന് ലാൽ ജോസ് തറപ്പിച്ച് പറഞ്ഞതോടെയാണ് കാവ്യ ഷൂട്ടിങ് വരാൻ സമ്മതിച്ചത് എന്നുമാണ് കുറിപ്പിൽ പറയുന്നത്.

Leave a Comment