മഞ്ജു വേണ്ടെന്നു വെച്ച ആ വേഷം ചെയ്തത് ദിവ്യ ഉണ്ണി

മലയാള സിനിമയിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ ആണ് ലാൽ ജോസ്. വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ സംവിധാന രംഗത്ത് തിളങ്ങി നിൽക്കുന്ന താരം നിരവധി പുതുമുഖ താരങ്ങളെ ആണ് മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. ലാൽ ജോസിന്റെ നായികയായി അഭിനയത്തിന് തുടക്കം കുറിച്ച എല്ലാ നടികളും തങ്ങളുടെ കരിയറിൽ മികച്ച രീതിയിൽ തന്നെ ഉയരാൻ കഴിഞ്ഞിട്ടുണ്ട്. ലാൽ ജോസ് സംവിധാന രംഗത്ത് തുടക്കം കുറിച്ച ചിത്രം ആണ് ഒരു മറവത്തൂർ കനവ്. സഹസംവിധായകനായി നിന്ന താരം സംവിധായകൻ എന്ന പേരിലേക്ക് മാറിയ ചിത്രമായ മറവത്തൂർ കനവിൽ മമ്മൂട്ടി, ബിജു മേനോൻ, ദിവ്യ ഉണ്ണി തുടങ്ങിയവർ ആണ് പ്രധാന വേഷത്തിൽഎത്തിയത്. 1998ൽ പുറത്തിറങ്ങിയ ചിത്രം ആ വർഷത്തെ ഹിറ്റ് ചിത്രം എന്ന പേര് സ്വന്തമാക്കി. ചിത്രവും ചിത്രത്തിലെ ഗാനവും എല്ലാം തന്നെ വലിയ രീതിയിൽ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്. ഇപ്പോഴിതാ വർഷങ്ങൾക്ക്  ഇപ്പുറം ഒരു അഭിമുഖത്തിൽ ലാൽ ജോസ് ചിത്രത്തിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ലാൽ ജോസിന്റെ വാക്കുകൾ ഇങ്ങനെ, ഞാൻ മറവത്തൂർ കനവ് എടുക്കാൻ പോകുന്ന സമയം അതിൽ നായികയായി പരിഗണിച്ചിരുന്നത് മഞ്ജു വാര്യരെ ആയിരുന്നു. മഞ്ജുവിനോട് ഈ കാര്യം പറഞ്ഞിട്ടും ഉണ്ടായിരുന്നു. എന്നാൽ അവസാന സമയം എന്തോ കാരണം കൊണ്ട് മഞ്ജുവിന് ചിത്രത്തിൽ അഭിനയിക്കാൻ കഴിയാതെ വരുകയും മഞ്ജു ചിത്രത്തിൽ നിന്നും പിന്മാറുകയും ചെയ്തു. ആ സമയത്ത് എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുന്ന സമയം ആയിരുന്നു. അപ്പോഴാണ് ചിത്രത്തിൽ അഭിനയിക്കാൻ ദിവ്യ ഉണ്ണിയെ ക്ഷണിക്കുന്നത്. മഞ്ജു പിന്മാറിയ കഥാപാത്രം ആണെന്ന് അറിഞ്ഞിട്ട് കൂടി ദിവ്യ ഉണ്ണി സന്തോഷത്തോടെ ആ വേഷം ചെയ്യാൻ എന്ന് പറയുകയും ചിത്രത്തിൽ അഭിനയിക്കാൻ എത്തുകയും ആയിരുന്നു. അങ്ങനെ ആണ് ദിവ്യ ആ ചിത്രത്തിൽ നായിക ആയി എത്തുന്ന എന്നുമാണ് ലാൽ ജോസ് പറയുന്നത്.

അത് പോലെ തന്നെ ഞാൻ സഹസംവിധായകൻ ആയി നിൽക്കുന്ന സമയത്ത് എന്നോട് മമ്മൂട്ടി ഇപ്പോഴും പറയുമായിരുന്നു എന്റെ ആദ്യ ചിത്രത്തിൽ മമ്മൂട്ടിയെ നായകൻ ആക്കണം എന്ന്, അല്ലെങ്കിൽ പിന്നെ ജീവിതത്തിൽ മമ്മൂക്ക എനിക്ക് ഡേറ്റ് തരില്ല എന്നും. പലപ്പോഴും ഞങ്ങൾക്കിടയിൽ പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ അതെല്ലാം മറന്നു പിന്നെ കാണുമ്പോൾ ആദ്യം തോളിൽ കൈ ഇട്ടു സംസാരിക്കുന്നത് മമ്മൂക്ക തന്നെ ആയിരിക്കുമെന്നും ലാൽ ജോസ് പറഞ്ഞു.