പാതിരാത്രി തേങ്ങാ കുലയും ചുമന്ന് നടക്കുന്നത് കണ്ടു കള്ളന്മാർ ആണെന്ന് പോലീസും ഉറപ്പിച്ചു

മലയാളികൾക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് നടനും സംവിധായകനും ആയ ലാൽ. കലാഭവനിൽ മിമിക്രി അവതരിപ്പിച്ച്  കൊണ്ടാണ് ലാൽ സിനിമയിലേക്ക് വരുന്നത്. ഒരു കാലത്ത് വിജയ കൂട്ടുകെട്ട് ആയിരുന്നു ലാലിന്റെയും സിദ്ധിഖിന്റെയും. ഇരുവരും ഒന്നിച്ച് സംവിധാനം ചെയ്ത നിരവധി ചിത്രങ്ങൾ ആയിരുന്നു ഹിറ്റ് ആയി മാറിയത്. സിദ്ധിഖ് സംവിധാനത്തിൽ ഒതുങ്ങി നിന്നപ്പോൾ ലാൽ ക്യാമറയ്ക്ക് മുന്നിലേക്കും വരുകയായിരുന്നു. മിമിക്രി കാലം മുതൽ ഇരുവരും ഒന്നിച്ച് ആയിരുന്നു. ഇപ്പോഴിതാ കലാഭവൻ ഒരുക്കിയ മിമിക്സ് പരേഡിന് 40 വര്ഷം പൂർത്തിയാകുന്ന സമയത്ത് തങ്ങൾ പരുപാടി അവതരിപ്പിക്കാൻ പോയപ്പോൾ ഉള്ള രസകരമായ ഒരു സംഭവം തുറന്ന് പറയുകയാണ് ലാൽ. കോട്ടയത്ത് ആയിരുന്നു വർഷങ്ങൾക്ക് മുൻപ് കലാഭവന്റെ പരുപാടി ഉണ്ടായിരുന്നത്. പരുപാടിയിൽ ലാലും സിദ്ധിഖും ഉൾപ്പെടെ നിരവധി കലാകാരന്മാർ പങ്കെടുത്തിരുന്നു.

പരുപാടി കണ്ടു ഇഷ്ട്ടപെട്ടു സംഘാടകർ തങ്ങളെ സ്നേഹിച്ചത് ഒരു പണി ആയി പോയി എന്നാണു ലാൽ പറഞ്ഞത്. അന്ന് കോട്ടയത്ത് ആയിരുന്നു പരുപാടി. നന്നായി തന്നെ പരുപാടി ചെയ്യാൻ കഴിഞ്ഞു. പരുപാടി കഴിഞ്ഞപ്പോഴേക്കും സംഘാടകർക്ക് വലിയ സ്നേഹം. അവർ അവരുടെ സ്നേഹം പ്രകടിപ്പിക്കാൻ വേണ്ടി ഒരുപാട് സമ്മാനങ്ങൾ ഒക്കെ ഞങ്ങൾക്ക് തന്നിരുന്നു. എന്തൊക്കെ തന്നിട്ടും അവർക്ക് മതിയാകുന്നില്ല. അങ്ങനെ സ്റ്റേജിന്റെ മുന്നിൽ കെട്ടി തൂക്കി ഇട്ടിരുന്ന ചെന്തെങ്ങിന്റെ കുലകളും അവർ ഞങ്ങളുടെ വണ്ടിയിൽ കയറ്റി വെച്ചിട്ട് പറഞ്ഞു, പോകുന്ന വഴിയിൽ ക്ഷീണത്തിനു കുടിക്കാം എന്ന്. അങ്ങനെ ആ കുലകളുമായി ഞങ്ങൾ യാത്ര തുടങ്ങി. ഒരുപാട് രാത്രീ ആയിരുന്നു അപ്പോഴേക്കും. പലരും പല സ്ഥലങ്ങളിൽ ഇറങ്ങി. ഒടുവിൽ വണ്ടിയിൽ ഞാനും സിദ്ധിക്കും മാത്രമായി.

ചെല്ലണ്ട സ്ഥലത്ത് ചെന്ന് കഴിഞ്ഞു വണ്ടിയിൽ നിന്ന് ഈ തേങ്ങാക്കുലകളും ഇറക്കി തലയിൽ വെച്ച് കൊണ്ട് ഞങ്ങൾ വീട്ടിലേക്ക് നടന്നു. എന്നാൽ പോകുന്ന വഴിയിൽ വെച്ച് ഞങ്ങളെ പോലീസ് പിടിച്ചു. തലയിൽ തേങ്ങാക്കുലയും വെച്ച് കൊണ്ട് പോകുന്നത് കണ്ടു രാത്രിയിൽ എങ്ങുനിന്നോ തേങ്ങാക്കുലയും മോഷ്ടിച്ച് കൊണ്ട് പോകുന്ന കള്ളന്മാർ ആണ് ഞങ്ങൾ എന്ന് അവർക്ക് കരുതി. കയ്യിലെ കവറിൽ ഞങ്ങളുടെ വസ്ത്രങ്ങൾ കൂടി കണ്ടതോടെ വേഷം മാറി മോഷണം നടത്തുന്നവർ ആണ് ഞങ്ങൾ എന്ന് അവർ അങ്ങ് ഉറപ്പിച്ചു. ഞങ്ങൾ കള്ളന്മാർ അല്ലെന്നു എത്ര പറഞ്ഞിട്ടും അവർ വിശ്വസിച്ചില്ല. ഒടുവിൽ അവിടെ അടുത്തുള്ള ഒരു ചായക്കടയിൽ കൊണ്ട് പോയി അവിടെ ഉള്ളവർക്ക് ഞങ്ങളെ അറിയാമെന്നും ഞങ്ങൾ മിമിക്രി കലാകാരന്മാർ ആണെന്ന് അവർ പറഞ്ഞപ്പോൾ ആണ് പോലീസുകാർക്ക് വിശ്വാസം വന്നതെന്നും ലാൽ പറഞ്ഞു.