തുപ്പണം തോന്നിയാൽ തുപ്പും, തല്ലണം എന്നും തോന്നിയാൽ തല്ലും, അതിനിടയാക്കുന്ന കാര്യങ്ങൾ ആരും ചെയ്യരുത്

ബിഗ്‌ബോസിൽ  നൂറു ദിവസം ശക്തമായി മത്സരിച്ച ഒരാളായിരുന്നു ലക്ഷ്മി പ്രിയ, തുടക്കം മുതൽ തന്നെ ലക്ഷ്മിപ്രിയ തനിക്ക് പറയാനുള്ള കാര്യങ്ങൾ ആളുകളുടെ മുഖത്ത് നോക്കി തന്നെ പറയുമായിരുന്നു, ബിഗ്‌ബോസിൽ ആയിരിക്കുമ്പോ താരം നിരവധി പരാമർശങ്ങൾ നടത്തിയിരുന്നു, അവ എല്ലാം വാർത്തകളിൽ നിറഞ്ഞതുമാണ്, ബിഗ്‌ബോസ് താരം വിനയ് മാധവനെതിരെ താരം തുപ്പിയത് വലിയ ചർച്ച ആയതുമാണ്. ഇതിനു പിന്നാലെ താരത്തിന് എതിരെ നിരവധി വിമർശനങ്ങളും ട്രോളുകളും ഉയർന്നിരുന്നു, ഇപ്പോൾ തന്റെ സോഷ്യൽ മീഡിയയിൽ മറ്റുള്ള മത്സരാർത്ഥികളുടെ ആർമ്മിക്കാർ അധിക്ഷേപിക്കുന്നതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ലക്ഷ്മിപ്രിയ.

എനിക്ക് തുപ്പണമെന്ന് തോന്നിയപ്പോൾ ഞാൻ തുപ്പി. അല്ലാതെ തുപ്പൽ ഞാൻ കുടിച്ചിറക്കാറില്ല. തുപ്പൽ തുപ്പുക തന്നെയാണ് എല്ലാവരും ചെയ്യാറുള്ളത്, അത് തന്നെയാണ് ഞാൻ ചെയ്തത്, തല്ലണം എന്ന് തോന്നിയാൽ ചിലപ്പോൾ ഞാൻ തല്ലും, തുപ്പാൻ ഇടയാക്കുന്ന കാര്യങ്ങൾ ആരും എന്നോട് ചെയ്യാതിരിക്കുക അവിടെ ഞാൻ ഇമേജ് നോക്കാറില്ല എന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. ബിഗ്‌ബോസിൽ ഞാൻ ആരുടെയും പുറകെ ചുറ്റിത്തിരിഞ്ഞ് നടന്നിട്ടില്ല, ഒറ്റയാളായി ഞാൻ പോരാടിയതാണ്, അത് കണ്ടിട്ട് എന്നെ ഇഷ്ടപെടുന്ന ആളുകൾ എനിക്ക് തന്ന വോട്ടിലാണ് ഞാൻ ജയിച്ചത്. എന്നെപോലെ ചവിട്ടി അറക്കപ്പെട്ട ഒരു സ്ത്രീയും ബിഗ്‌ബോസിൽ ഉണ്ടായിട്ടില്ല എന്നാണ് ലക്ഷ്മി പറയുന്നത്.

ഞാൻ ആർക്കും അടിമ വേല ചെയ്തിട്ടില്ല, പോരാടിയാണ് ഞാൻ ജയിച്ചത്, നാലാം സ്ഥാനം ഞാൻ ആഗ്രഹിച്ചു, എനിക്കത് കിട്ടി. പൂച്ച സന്യാസിനികൾ ആരാണെന്നും അവർ എന്താണ് കാണിച്ചു കൂട്ടിയത് എന്നും കേരളത്തിലെ ജനങ്ങൾ കണ്ടതാണ്, ഇനി എന്റെ ഫേസ്ബുക്ക് വാളിൽ വന്നു അനാവശ്യം പറഞ്ഞാൽ പൂച്ച സന്യാസിയുടെ വീഡിയോ ഞാൻ പുറത്ത് വിടും എന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. പൂച്ച സന്യാസി ആരാണ് നന്മ മരം ആരാണ് എന്നൊക്കെ കേരളത്തിലെ ജനങ്ങൾക്ക് അറിയാം എന്നും താരം പറയുന്നു