ദിൽഷയുടെയും റോബിൻറെയും വിവാഹം നടത്തി കൊടുക്കുമെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല

കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് ദിൽഷയുടെയും റോബിൻറെയും വിവാഹം, ബിഗ്‌ബോസ് സീസൺ  നാലിലെ ശക്തരായ മത്സരാർത്ഥികൾ ആയിരുന്നു ദില്ഷായും റോബിനും, എന്നാൽ ഇടക്ക് വെച്ച് റോബിന് ഷോയിൽ നിന്നും പുറത്ത് പോകേണ്ടി വന്നു, ദില്ഷാ വിന്നർ  ആകുകയും ചെയ്തു, ഷോയിൽ നിന്നും പുറത്തിറങ്ങിയ റോബിൻ ദില്ഷാ ഷോയിൽ നിന്നും പുറത്ത് വന്നാൽ ഉടൻ ദിൽഷയെ താൻ വിവാഹം കഴിക്കുമെന്നും പറഞ്ഞിരുന്നു, ഇവരുടെ വിവാഹ വാർത്ത സോഷ്യൽ മീഡിയ ഏറെ ആഘോഷമാക്കുകയും ചെയ്തു, എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ദില്ഷാ ലൈവിൽ വന്നു റോബിനുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു എന്നും താൻ ഇപ്പോൾ ഒരു വിവാഹത്തിന് തയ്യാറല്ല എന്നും പറഞ്ഞിരുന്നു, പിന്നാലെ ദിൽഷക്ക് ആശംസ പറഞ്ഞ് റോബിനും എത്തി, ഇപ്പോൾ ഇവരുടെ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ലക്ഷ്മിപ്രിയ, കഴിഞ്ഞ ദിവസം ലൈവിൽ എത്തിയാണ് ലക്ഷമിപ്രിയ പ്രതികരിച്ചത്.

ദില്ഷായും ഡോക്ടറും തമ്മിൽ വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു, എന്നാൽ റോബിന്റെ മനസ്സ് കണ്ടത് ഞാൻ മാത്രമാണ്, റോബിൻ എനിക്ക് ഒരു അനിയനെ പോലെയാണ്, റോബിനും ദിൽഷക്കും ഞാൻ ചേച്ചിയമ്മയെ പോലെയാണ് എന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്, എന്നാൽ അവരുടെ വിവാഹം നടത്തി കൊടുക്കാൻ ഞാൻ മാമ അല്ല എന്നാണ് താരം പറയുന്നത്. അവരുടെ വിവാഹം നടത്തുമെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ല എന്നുമാണ് ലക്ഷ്മിപ്രിയ പറയുന്നത്. അവരുടെ വിവാഹ കാര്യം അവരാണ് തീരുമാനിക്കേണ്ടത്, അവർക്കും അവരുടെ വീട്ടുകാർക്കും സമ്മതം ആണെങ്കിൽ ഈ വിവാഹം ഒരു ചേച്ചിയുടെ സ്ഥാനത്ത് നിന്ന് നടത്തുമെന്നും താരം പറയുന്നു. എന്നാൽ ബിഗ്‌ബോസിൽ നിന്നും ഇറങ്ങിയതിനു പിന്നാലെ റോബിന് ദിൽഷയെ ജീവനനാണ്, ആ വിവാഹം അവന്റെ ചേച്ചിയുടെ സ്ഥാനത്ത് നിന്നും നടത്തികൊടുക്കുമെന്നും ലക്ഷ്മിപ്രിയ പറഞ്ഞിരുന്നു.