പെണ്ണിന്റെ അന്തസ്സ് പെണ്ണിന്റെ കയ്യിൽ തന്നെയാണ്

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് ലക്ഷ്മി പ്രിയ. തന്റെ നിലപാടുകൾ മുഖം നോക്കാതെ തന്നെ തുറന്ന് പറയുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് ലക്ഷ്മി. അതിന്റെ പേരിൽ പലപ്പോഴും താരത്തിന് പല തരത്തിൽ ഉള്ള വിമര്ശനങ്ങളൂം നേരിടേണ്ടി വന്നിട്ടുണ്ട്. പല സാഹചര്യങ്ങളിലും താരത്തിന് പല തരത്തിലും ഉള്ള സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതിനെ ഒക്കെ വളരെ ശക്തമായി തന്നെ നേരിടാനും താരത്തിന്റെ കൊണ്ട് കഴിഞ്ഞിട്ടുണ്ട്. ചിലപ്പോഴൊക്കെ ലക്ഷ്മി എന്ത് തരത്തിലെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാലും വിമർശനങ്ങൾ മാത്രം പറഞ്ഞുകൊണ്ട് എത്തുന്നവരുടെ എണ്ണവും കുറവല്ല. സമൂഹത്തിൽ നടക്കുന്ന എന്ത് കാര്യത്തിനെതിരെയും തന്റേതായ നിലപാടുകൾ വ്യക്തമാക്കുന്ന താരം കൂടി ആണ് ലക്ഷ്മി. കഴിഞ്ഞ ദിവസം വിനായകൻ നടത്തിയ വിവാദപരമായ പ്രസ്താവനയ്ക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ ലക്ഷ്മി പ്രിയ.

ഫേസ്ബുക്കിൽ കൂടിയാണ് ലക്ഷ്മി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ലക്ഷ്മി പ്രിയയുടെ വാക്കുകൾ ഇങ്ങനെ, ‘ഇതുപോലെയുള്ള നാറികൾ എന്നോട് ഇങ്ങനെ ചോദിച്ചാൽ അവന്റെ പല്ലടിച്ചു ഞാൻ താഴെ ഇടും. ഏതെങ്കിലും ഊള എന്തെങ്കിലും ചോദിച്ചാൽ കേട്ടോണ്ടിരിക്കേണ്ട ബാധ്യത എനിക്കില്ല. എത്ര മാന്യമായ ഭാഷയിൽ ചോദിച്ചാലും ഊളത്തരം ഊളത്തരം തന്നെയല്ലേ? താൽപ്പര്യം ഉണ്ടോ എന്നു ചോദിച്ചാൽ താല്പ്പര്യമില്ലെങ്കിൽ നോ എന്ന വാക്കിൽ ഒതുക്കേണ്ട ബാധ്യത മാത്രമേ പെണ്ണിന് ഈ ചോദ്യത്തിനുള്ളൂ എന്ന് ഇവനോട് ആരാണ് പറഞ്ഞു കൊടുത്തത്? സ്ത്രീ സുരക്ഷ സോ കോൾഡ് സ്ത്രീ സംഘടനകളുടെ കയ്യിലല്ല!! അത് ഓരോ പെണ്ണിന്റെയും കയ്യിലാണ്.പെണ്ണിന്റെ അന്തസ്സ് പെണ്ണിന്റെ കയ്യിൽ തന്നെയാണ്. ഏത് അനാവശ്യവും കേട്ടോണ്ടിരിക്കുന്ന ഏതോ ‘ഒരുത്തി’ അല്ല സ്വയം ഒരു ‘തീ ‘ ആവുക ഓരോ പെണ്ണും’ എന്നാണ് ലക്ഷ്മി കുറിച്ചിരിക്കുന്നത്.

മറ്റുള്ളവർ പറയാൻ കാണിക്കാത്ത തന്റേടം ഇങ്ങേര് കാണിച്ച് ഇങ്ങനെ പബ്ലിക് ആയി പറഞ്ഞു പിന്നെ അങ്ങേര് ഒരു കാര്യം കൂടി പറഞ്ഞു അവരോട് സമ്മതം ചോദിച്ചിട്ട് അത് സമ്മതമാണെങ്കിൽ മാത്രം അല്ലാതെ റൈപ് ചെയ്യാൻ പോയിട്ടില്ലല്ലോ പിന്നെ അയാൾ വഴിയിലൂടെ പോകുന്ന ഒരു പെൺകുട്ടിയോട് ആയിരിക്കില്ല ചോദിച്ചിട്ട് ഉണ്ടാവുക അയാളുമായി ഇടപഴകി അയാളുമായി സൗഹൃദത്തിൽ പോകുന്നവരോട് ആയിരിക്കും ചോദിച്ചിട്ട് ഉണ്ടാവുക റോഡിൽ കൂടി പോകുന്നവരോട് ആണ് ചോദിച്ചെങ്കിൽ ആർക്കും ധൈര്യമായി എന്നോട് അപമര്യാദയായി സംസാരിച്ചു എന്ന് പറഞ്ഞു കേസ് കൊടുക്കാം അങ്ങനെ ഒരു കേസും അങ്ങേരെ കുറിച്ച് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല പിന്നെ ഭവതിയുടെ ഈ പ്രഷർ ദിലീപിന്റെ കാര്യത്തിൽ ഒരു പോസ്റ്റ് പോലും കണ്ടില്ലല്ലോ സഹ നടി ആക്രമിക്കപ്പെട്ട ഒരാൾ കുറേ ദിവസം ജയിലിൽ കടന്നിരുന്നു അപ്പൊ പേനയിലെ മഷി തെളിഞ്ഞില്ലേ, ഏത് പോലുള്ള നാറികൾ….. പറയു ഇത്ര ഒക്കെ പ്രതികരിക്കാൻ കഴിവ് ഉള്ള നിങ്ങൾ ആ വ്യക്തിയുടെ പേര് പറയാതെ പോകുന്നത് മനസിലാവുന്നില്ല. അയാൾ പറഞ്ഞത് തെറ്റോ ശരിയാ എന്ന് ഒന്നും പറയുന്നില്ല. നിങ്ങൾ ഈ പോസ്റ്റ്‌ ഇട്ടതിനോട് യോജിക്കുന്നില്ല. നിങ്ങൾക് പേര് പറഞ്ഞു പോസ്റ്റ്‌ ഇടാൻ പേടി ആണോ…? തുടങ്ങി നിരവധി കമെന്റുകൾ ആണ് ലക്ഷ്മി പ്രിയയുടെ പോസ്റ്റിനു ലഭിക്കുന്നത്.