നവ്യ നായർക്കൊപ്പമുള്ള ചിത്രവുമായി ലക്ഷ്മി പ്രിയ, വിമർശനവുമായി പ്രേക്ഷകരും

നടി ലക്ഷ്മി പ്രിയയെ പരിചയമില്ലാത്ത മലയാളി സിനിമ പ്രേമികൾ കുറവാണ്. തന്റെ നിലപാടുകൾ മുഖം നോക്കാതെ തന്നെ തുറന്ന് പറയുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് ലക്ഷ്മി. അതിന്റെ പേരിൽ പലപ്പോഴും താരത്തിന് പല തരത്തിൽ ഉള്ള വിമര്ശനങ്ങളൂം നേരിടേണ്ടി വന്നിട്ടുണ്ട്. പല സാഹചര്യങ്ങളിലും താരത്തിന് പല തരത്തിലും ഉള്ള സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതിനെ ഒക്കെ വളരെ ശക്തമായി തന്നെ നേരിടാനും താരത്തിന്റെ കൊണ്ട് കഴിഞ്ഞിട്ടുണ്ട്. ചിലപ്പോഴൊക്കെ ലക്ഷ്മി എന്ത് തരത്തിലെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാലും വിമർശനങ്ങൾ മാത്രം പറഞ്ഞുകൊണ്ട് എത്തുന്നവരുടെ എണ്ണവും കുറവല്ല. ഇപ്പോഴിതാ ലക്ഷ്മി പങ്കുവെച്ച് ഒരു ചിത്രത്തിനും വലിയ രീതിയിൽ ഉള്ള വിമർശനമാണ് ലഭിക്കുന്നത്. എന്നാൽ ഈ തവണ ലക്ഷ്മിക്ക് അല്ല വിമർശനം ലഭിക്കുന്നത് എന്നതാണ് ശ്രദ്ധേയം. നവ്യ നായർക്കൊപ്പമുള്ള ഒരു ചിത്രം ആണ് ലക്ഷ്മി പങ്കുവെച്ചിരിക്കുന്നത്. നവ്യയ്ക്ക് എതിരെ ആണ് വിമർശനങ്ങൾ ഉയരുന്നത് ഇപ്പോൾ.

ലക്ഷ്മി പങ്കുവെച്ച ചിത്രത്തെ വിമർശിച്ച് കൊണ്ട് നിരവധി പേരാണ് എത്തുന്നത്. നമ്മുടെ സന്തോഷേട്ടനെ കളിയാക്കിയ അവളുടെ കൂടെ ഇരിക്കരുത് ലക്ഷ്മി ചേച്ചി ഒറ്റക്കിരുന്നമതി അതാ ഞങ്ങൾക്ക് ഇഷ്ട്ടം കിടു, അന്തം കമ്മിയോടോപ്പം ഇരിക്കല്ലെ തോറ്റുപോകും മനുഷ്യനാകണം ലക്ഷമിയേച്ചിക്ക് ഒരു വലിയ ഹായ്, ലക്ഷ്മി പ്രിയ’…ലക്ഷ്മിക്കു പ്രിയയായവളാകട്ടെ എന്നും, തുടങ്ങി നിരവധി കമെന്റുകൾ ആണ് താരം പങ്കുവെച്ച ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒപ്പം ഇരുവരുടെയും മേക്കപ്പിനേയും കളിയാക്കികൊണ്ടുള്ള കമെന്റുകളും വരുന്നുണ്ട്. സ്റ്റാർ മാജിക്കിൽ വെച്ച് സന്തോഷ് പണ്ഡിറ്റിനെ കളിയാക്കി എന്ന പേരിൽ നിരവധി വിമർശനങ്ങൾ ആണ് നവ്യ നായർക്ക് എതിരെ ഉണ്ടായത്.

നവ്യ നായർക്ക് എതിരെ മാത്രമല്ല, അഥിതി ആയി എത്തിയ നിത്യ ദാസിനും സ്റ്റാർ മാജിക്ക് അവതാരിക ലക്ഷ്മി നക്ഷത്രയ്ക്കും എതിരെ വിമർശനങ്ങൾ വലിയ രീതിയിൽ ഉണ്ടായിരുന്നു. സന്തോഷ് പണ്ഡിറ്റ് എന്ന കലാകാരനെ വേദിയിൽ വിളിച്ച് വരുത്തി അപമാനിച്ചു എന്നാണു ഇവർക്ക് എതിരെ ഉയർന്ന ആരോപണം. എന്നാൽ ഈ ആരോപണങ്ങളോടും വിമർശനങ്ങളോട് ഒന്നും ഇവർ മൂന്ന് പേരും പ്രതികരിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ രണ്ടു ദിവസം കഴിഞ്ഞതോടെ സോഷ്യൽ മീഡിയയിൽ നിന്ന് ഈ വിഷയം ഇല്ലാതാകുകയായിരുന്നു.

Leave a Comment