ജോജുവിന് പിന്തുണയുമായി ലക്ഷ്‌മി പ്രിയ, വിമർശനവുമായി ആരാധകരും

കഴിഞ്ഞ രണ്ടു ദിവസം ആയി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയങ്ങളിൽ ഒന്നാണ് നടൻ ജോജു ജോർജ്ജ്. പ്രമുഖ പാർട്ടിയുടെ സമരത്തിനിടയിൽ ശബ്‌ദം ഉയർത്തിയത് ആയിരുന്നു അതിന്റെ കാരണം. ഇന്ധന വില വർദ്ധനവിന് എതിരെ നടത്തിയ സമരത്തിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തിയതിനെ ആണ് ജോജു ചോദ്യം ചെയ്തത്. എന്നാൽ താരത്തിന്റെ വിമർശിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് വന്നത്. ജോജുവിന് പിന്തുണ അറിയിച്ച് കൊണ്ട് എത്തിയവരുടെ എണ്ണവും കുറവല്ല. സിനിമ താരങ്ങൾ ഉൾപ്പെടെ ഉള്ളവർ ജോജുവിന് പിന്തുണ അറിയിച്ചിരുന്നു. ഇപ്പോൾ നടി ലക്ഷ്മി പ്രിയ ജോജുവിനെ പിന്തുണച്ച് കൊണ്ട് ഇട്ട ഒരു പോസ്റ്റിനു വന്ന വിമർശനങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ജോജുവിന്‌ തന്റെ പിന്തുണ അറിയിച്ച് കൊണ്ടാണ് ലക്ഷ്മി ജോജുവിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചത്.

എന്നാൽ ചിത്രത്തിന് താഴെ വന്ന ചില കമെന്റുകൾ ഇങ്ങനെ, ഒരു സാധാരണ മനുഷ്യനെ പ്പോലെ ജീവിക്കാനുള്ള വകയൊക്കെ സമ്പാദിച്ചുവെച്ച ചേച്ചിയെ പോലെയുള്ളവർക്ക് ഇന്ധനവില വർദ്ധനവ് ഇപ്പോൾ ( സമ്പാദിച്ച് വെച്ചത് തീരുന്നത് വരെ) ഒരു പ്രശ്നമായി തോന്നുകയില്ല പക്ഷെ ഞങ്ങൾ സാധാരണക്കാർക്ക് ( സമ്പാദിച്ചുവെക്കാത്തവർ, കൂലിപനിക്കാർ etc.) അങ്ങനെയെല്ല .. ഇതൊരു നിലനിൽപ്പിന്റെ പ്രശ്നമാണ് ആയത്കൊണ്ട് ജനികീയപ്രതിഷേധങ്ങൾ ഇനിയും തുടരും യാത്രകൾ കുറച്ച് സമയത്തേക്ക് തടസ്സങ്ങൾ ഉണ്ടായെന്നുംവരും എന്ന് കരുതി സിനിമയിലെ ഹീറോയിസം നടുറോഡിൽ കാണിക്കാനാണ് ഭാവമെങ്കിൽ അതിനെയും നല്ല വെടിപോടെ നേരിടും, നിങ്ങളുടെ കൂടെയുള്ള ഒരു നടിയെ ഓടുന്ന വാഹനത്തിൽ പിഡിപ്പിച്ചപ്പോൾ നിങ്ങളെവിടായിരുന്നു..? ജോജു എവിടെ ആയിരുന്നു..? അവർക്ക് നീതി ലഭ്യമാക്കാൻ ഒരു വാക്ക് എങ്കിലും നിങ്ങള് ഉരിയാടിയൊ..? ഇതൊരു ഭീകരമായ ജനകീയ പ്രശ്നത്തിനെതിരേയുള്ള പ്രതിഷേധമാണ്. അത് കുളംതോണ്ടാൻ ശ്രമിച്ചത് പൊക്രിത്തരമാണ്. വാഹനത്തിന്റെ ചില്ല് പൊട്ടിച്ചതും ശരിയല്ല.അതും ഈകൂടെ ചേർത്ത് പറയുന്നു.

ഇത്രയും ഉള്ള ഒരു ആളിന് അല്‌പം പക്ക്വ തയും ആകാമായിരുന്നു പോലീസിന്റെ സഹായം തേടാമല്ലോ ഇങ്ങനെ പ്രതികരണശേഷി ഉണ്ടായിരുന്നു എങ്കിൽ നടിയെ ആക്രമിച്ചപ്പോൾ ആരും വായ് തുറന്ന് കണ്ടില്ലല്ലോ അത് പോലെ എന്തെല്ലാം ആണ് നമുക്കിടയിൽ നടക്കുന്നത് രാഷ്ട്രീയത്തിൽ എല്ലാപേരും ചെയ്യുന്നത് ഒന്നു തന്നെയാണ് ജനം എന്നും ബലിയാടുകൾ മാത്രം, ഉലക്കേട മൂടാണ്.സെലിബറേറ്റികൊട്ടാരത്തിലെ ആഢംബര ജീവിതം നയിക്കുന്ന അഹങ്കാരി.ഇവന് പെട്രോൾ വില 200ആക്കിയാലും കുഴപ്പമില്ല. സാധാരണ കാരൻ്റെ കാര്യം അതല്ല.അതുകൊണ്ട് കോൺഗ്രസ് സാധാരണകാരൻ്റെ കൂടെ അവൻ്റെ ആവശ്യങ്ങൾക്കും വേണ്ടിയാണ് സമരം ചെയ്തത്.അതുകൊണ്ട ജോജി നീ സാധാരണ കാരൻ്റെ നേരയണ് ആക്രമണം നടത്തിയത് .പറയുമ്പോൾ ചേച്ചി നിക്ഷ്പക്ഷമായി പറയണം…. റോഡ് ബ്ലോക് ആകി സിനിമ പിടിക്കുന്നത് നിങ്ങളുടെ അരി പ്രശ്നം ആണെങ്കിൽ ഓരോ ആളുകൾക്കും ഓരോ ജോലി ഉണ്ട് അതിൽ തല ഇടാൻ വരരുത്.. നിങ്ങളുടെ റോഡ് ബ്ലോക് ആകിയുള്ള പടം പിടുത്തം കാരണം എത്രയോ പേർക്ക് വിലപ്പെട്ട സമയം നഷ്ടമാകുന്നു.. അതൊന്നും നിങ്ങൾ കാണില്ല നിങ്ങൾക് സിനിമ കാർക്ക് പറ്റുമെങ്കിൽ തീരുമാനം എടുക്കുക ഇനി മുതൽ റോഡ് ബ്ലോക് ആകിയുള്ള സിനിമകളിൽ അഭിനയിക്കില്ല എന്നും പൊതുജനത്തിന്റെ ആവശ്യ ങ്ങൾ നടക്കുന്ന സർക്കാർ ഓഫിസിലെ നടപടികൾ നിർത്തിയുള്ള ഷൂട്ടിങ് നടത്തില്ല എന്നും ഉറപ്പുണ്ടോ നിങ്ങൾക് തരാൻ… എന്നിട്ട് സംസാരിക്.. പച്ച മലയാളത്തിൽ പറഞ്ഞാൽ സ്വന്തം കണ്ണിലെ കരട് എടുക് എന്നിട്ട് ആവാം തുടങ്ങി നിരവധി കമെന്റുകൾ ആണ് എത്തുന്നത്.