ലക്ഷ്മി നക്ഷത്ര രഹസ്യമായി വിവാഹിതയായോ, വീഡിയോ കണ്ടു അമ്പരന്ന് ആരാധകർ

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ അവതാരികമാരിൽ ഒരാൾ ആണ് ലക്ഷ്‌മി നക്ഷത്ര. ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് ആണ് ലക്ഷ്മി ഇപ്പോൾ അവതരിപ്പിച്ച് കൊണ്ടിരിക്കുന്നത്. നിരവധി ആരാധകരെ ആണ് തന്റെ അവതരണത്തിൽ കൂടി ലക്ഷ്മി സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ലക്ഷ്മിയുടെ പേരിൽ സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസ്‌ പേജുകളും ഗ്രൂപ്പുകളും ഒക്കെയാണ് ആരാധകർ രൂപപ്പെടുത്തിയിരിക്കുന്നത്. നിരവധി ആരാധകർ ആണ് ലക്ഷ്മിയുടെ സോഷ്യൽ മീഡിയ പേജുകൾ ഫോള്ളോ ചെയ്യുന്നത്. തന്റെ യൂട്യൂബ് ചാനലിൽ കൂടി ആണ് ലക്ഷ്മി തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുള്ളത്. അത് കൊണ്ട് തന്നെ ലക്ഷ്മിയുടെ യൂട്യൂബ് ചാനലിലും ഫോള്ളോവെഴ്സിന്റെ എണ്ണം കൂടുതൽ ആണ്. മുന്പും അവതാരകയായി ഒക്കെ ലക്ഷ്മി എത്തിയിട്ടുണ്ടെങ്കിലും സ്റ്റാർ മാജിക്കിൽ കൂടിയാണ് താരം ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയെടുക്കുന്നത്. വളരെ ലളിതമായ രീതിയിൽ ജാഡകൾ ഒന്നും ഇല്ലാതെ സംസാരിക്കുന്ന ലക്ഷ്മിയോട് പ്രേക്ഷകർക്കും ഒരു പ്രത്യേക താൽപ്പര്യം ആണ് ഉള്ളത്.

എന്നാൽ ഇപ്പോൾ ഇതാ ലക്ഷ്മിയുടേതായി പുറത്തിറങ്ങിയ ഒരു വീഡിയോ കണ്ടു അമ്പരന്നിരിക്കുകയാണ് പ്രേക്ഷകർ. പട്ടുസാരിയും ആഭരണങ്ങളും അണിഞ്ഞു കഴുത്തിൽ കൂടി പൂ മാല ഇട്ടു നിൽക്കുന്ന ലക്ഷ്മിയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഈ വീഡിയോ വളരെ പെട്ടന്ന് തന്നെ വൈറൽ ആകുകയും ചെയ്തു. ഇതോടെ ലക്ഷ്മിയുടെ വിവാഹം കഴിഞ്ഞോ എന്ന സംശയത്തിൽ ആണ് ആരാധകർ. നിരവധി പേരാണ് ലക്ഷ്മി വിവാഹിത ആയോ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ട് എത്തിയത്. വിവാഹം കഴിഞ്ഞോ? രഹസ്യ വിവാഹം ആയിരുന്നോ? വരൻ ആരാണ്? എന്ന് തുടങ്ങി നിരവധി ചോദ്യങ്ങൾ ആണ് ഈ വീഡിയോയ്ക്ക് താഴെയായി ആരാധകർ കമെന്റ് ചെയ്തത്. എന്നാൽ വിവാഹത്തിന് വേണ്ടിയല്ല ലക്ഷ്മി അങ്ങനെ ഒരുങ്ങിയത് എന്നും ആരാധകർ തന്നെ കണ്ടുപിടിച്ചിരിക്കുകയാണ്.

നാരി പൂജയുടെ ഭാഗമായി ദേവിക്ക് മുന്നിൽ തൊഴുത് നിൽക്കുന്ന ലക്ഷ്മിയുടെ വിഡിയോയും ചിത്രങ്ങളും ആണ് വൈറൽ ആയത് എന്നും ദേവിയെ പ്രീതി പെടുത്തുവാൻ വേണ്ടി സ്ത്രീകൾ നടത്തി വരാറുള്ള പൂജയാണ് നാരി പൂജയെന്നും, ഈ പൂജ നടത്തുന്ന സ്ത്രീകൾ മൂന്ന് ദിവസം അമ്പലത്തിൽ വൃതശുദ്ധിയോടെ കഴിയണം എന്നും അതിനു ശേഷം ആണ് പൂജ എന്നതുമാണ് നാരി പൂജയുടെ ആചാരം എന്നും ലക്ഷ്മി നാരി പൂജ നടത്തിയതിന്റെ വീഡിയോ ആണ് ശ്രദ്ധ നേടിയത് എന്നും ആരാധകർ തന്നെ കണ്ടെത്തുകയായിരുന്നു. ഏറെ നാളായുള്ള തന്റെ ആഗ്രഹം സഫലമായി എന്നാണ് ഇതിനെ കുറിച്ച് ലക്ഷ്മി പറഞ്ഞത്.