ലക്ഷ്മി നക്ഷത്രയുടെ വിവാഹം ആയോ, വീഡിയോ പങ്കുവെച്ച് താരം

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ലക്ഷ്മി നക്ഷത്ര. പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ അവതാരികമാരിൽ ഒരാൾ ആണ് ലക്ഷ്‌മി നക്ഷത്ര. ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് ആണ് ലക്ഷ്മി ഇപ്പോൾ അവതരിപ്പിച്ച് കൊണ്ടിരിക്കുന്നത്. നിരവധി ആരാധകരെ ആണ് തന്റെ അവതരണത്തിൽ കൂടി ലക്ഷ്മി സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ലക്ഷ്മിയുടെ പേരിൽ സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസ്‌ പേജുകളും ഗ്രൂപ്പുകളും ഒക്കെയാണ് ആരാധകർ രൂപപ്പെടുത്തിയിരിക്കുന്നത്. നിരവധി ആരാധകർ ആണ് ലക്ഷ്മിയുടെ സോഷ്യൽ മീഡിയ പേജുകൾ ഫോള്ളോ ചെയ്യുന്നത്. തന്റെ യൂട്യൂബ് ചാനലിൽ കൂടി ആണ് ലക്ഷ്മി തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുള്ളത്. അത് കൊണ്ട് തന്നെ ലക്ഷ്മിയുടെ യൂട്യൂബ് ചാനലിലും ഫോള്ളോവെഴ്സിന്റെ എണ്ണം കൂടുതൽ ആണ്. മുന്പും അവതാരകയായി ഒക്കെ ലക്ഷ്മി എത്തിയിട്ടുണ്ടെങ്കിലും സ്റ്റാർ മാജിക്കിൽ കൂടിയാണ് താരം ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയെടുക്കുന്നത്. വളരെ ലളിതമായ രീതിയിൽ ജാഡകൾ ഒന്നും ഇല്ലാതെ സംസാരിക്കുന്ന ലക്ഷ്മിയോട് പ്രേക്ഷകർക്കും ഒരു പ്രത്യേക താൽപ്പര്യം ആണ് ഉള്ളത്.

തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ കൂടി ആരാധകരുമായി പങ്കുവെക്കാൻ ലക്ഷ്മി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. തന്റെ യൂട്യൂബ് ചാനലിൽ കൂടിയാണ് ലക്ഷ്മി തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരിലേക്ക് എത്തിക്കുന്നത്, ഇപ്പോഴിതാ ലക്ഷ്മി കഴിഞ്ഞ ദിവസം യൂട്യൂബിൽ  പങ്കുവെച്ച ഒരു വീഡിയോ ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കുറച്ച് നാളുകൾ ആയി ലക്ഷമി നക്ഷത്ര നേരിടുന്ന ഒരു ചോദ്യം ആയിരുന്നു വിവാഹം ആയോ, വിവാഹം ആയോ എന്നത്. എന്നാൽ അതിനൊന്നും മറുപടിയും താരം നൽകിയിട്ടില്ല. വിവാഹം ആയില്ലേ എന്ന ചോദ്യത്തിന് ഉത്തരം എന്ന തലക്കെട്ടോടെയാണ് ലക്ഷ്മി തന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ തന്റെ വിവാഹത്തിന് കുറിച്ചുള്ള വീഡിയോ ആയിരുന്നില്ല ലക്ഷ്മി പങ്കുവെച്ചത്.

ഒരു പ്രമുഖ ജൂവലറി ഷോപ്പിന്റെ ബ്രാൻഡ് അബാസിഡർ ആയ ലക്ഷ്മി ജൂവലറിയിൽ വന്ന പുതിയ കളക്ഷൻസിനെ കുറിച്ച് പ്രഷർക്ക് മുന്നിൽ പരിചയപ്പെടുത്തുന്നതാണ് വിഡിയോയിൽ കാണിക്കുന്നത്. അവിചാരിതമായി അപ്പോൾ ജൂവലറിയിൽ എത്തിയ നടി ഡിംപിൾ റോസിനെയും ലക്ഷ്മി വിഡിയോയിൽ കൂടി പ്രേക്ഷകർക്ക് കാണിച്ച് കൊടുക്കുന്നുണ്ട്. നിരവധി പേരാണ് കമെന്റുകളുമായി ലക്ഷ്മിയുടെ വിഡിയോയിൽ എത്തിയിരിക്കുന്നത്.