സന്തോഷ വാർത്ത പങ്കുവെച്ച് ലക്ഷ്മി നായർ, ആശംസകൾ നേർന്ന് ആരാധകരും

മലയാളികൾ വർഷങ്ങൾ കൊണ്ട് കണ്ടു കൊണ്ടിരിക്കുന്ന മുഖമാണ് ലക്ഷ്മി നായരുടേത്. വർഷങ്ങൾ കൊണ്ട് പാചക പരിപാടികളുമായി ലക്ഷ്മി നായർ ടെലിവിഷനിൽ സജീവമാണ്. നിരവധി പരിപാടികളിൽ കൂടിയാണ് ലക്ഷ്മി മലയാളി പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കൊണ്ടിരുന്നത്. സ്വന്തമായി യൂട്യൂബ് ചാനൽ കൂടി ഉള്ള ലക്ഷ്മി തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി യൂട്യൂബ് ചാനലിൽ കൂടി പങ്കുവെക്കാറുണ്ട്. പാചക വീഡിയോ ആണ് ലക്ഷ്മി കൂടുതലും പ്രേക്ഷകരുമായി പങ്കുവെക്കാറുള്ളത്. മികച്ച പ്രതികരണങ്ങൾ ആണ് ലക്ഷ്മി പങ്കുവെക്കുന്ന വീഡിയോയ്ക്ക് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഇപ്പോഴിതാ ഒരു സന്തോഷവാർത്ത പറഞ്ഞുകൊണ്ടാണ് ലക്ഷ്മി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്.

ലക്ഷ്മി മൂന്ന് പേരക്കുട്ടിയുടെ മുത്തശ്ശി ആയിരിക്കുകയാണ്. ആ സന്തോഷം ആണ് ലക്ഷ്മി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ, കുറച്ച് ദിവസമായി വീട്ടിൽ ഒരു സന്തോഷം നടന്നിട്ട്. അത് അറിയിക്കാനുള്ള സമയം ഇപ്പോഴാണ് ആയത്. 3 ചെറിയ കുട്ടികളുടെ മുത്തശ്ശിയായിരിക്കുകയാണ് ഞാന്‍. മാഞ്ചസ്റ്ററിലുള്ള മകള്‍ പാര്‍വതിയുടെ രണ്ടാമത്തെ പ്രസവം കഴിഞ്ഞു. കുഞ്ഞുങ്ങൾ ജനിച്ചിട്ട് രണ്ടുമൂന്ന് ആഴ്ചകൾ ആയി. കഴിഞ്ഞ മാസം ആയിരുന്നു അവരുടെ ജനനം. എന്നാൽ അവിടെത്തേക്കുള്ള പ്രവേശനം അനുവദിച്ചിട്ടില്ലായിരുന്നു. എന്നാൽ ഇപ്പോൾ പ്രവേശനം ലഭിച്ചിരിക്കുകയാണ്. അതിന്റെ സന്തോഷത്തിൽ ആണ് ഞാൻ ഇപ്പോൾ.

ഇത് വരെ വലിയ ടെൻഷനിൽ ആയിരുന്നു ഞാൻ. കാരണം നമ്മുടെ പരിചരണം ഒക്കെ ആവശ്യമുള്ള സമയം അല്ലെ. ജൂൺ പകുതിയോടെ പോകാൻ ആയിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ അത് നടന്നില്ല. മകളുടെ എട്ടാം മാസത്തിൽ സിസേറിയനിൽ കൂടിയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്.  ജൂണില്‍ പോയിക്കഴിഞ്ഞാല്‍ മാസങ്ങള്‍ക്ക് ശേഷമല്ലേ തിരിച്ചെത്തുള്ളൂ, അതിനാല്‍ വീഡിയോകളൊക്കെ നേരത്തെ തന്നെ എടുത്ത് വെച്ചിരുന്നു. ഓണം എപ്പിസോഡ് ഒക്കെ മുന്‍പേ ചെയ്തുവെച്ചതാണ്. ഓണത്തിന് മുന്നേ പോവാനാവുമെന്നായിരുന്നു കരുതിയത്. അശ്വിന്റെ അച്ഛനും അമ്മയും സഹോദരിമാരുമെല്ലാം യുകെ സെറ്റില്‍ഡാണ് അവരൊക്കെ ഇപ്പോൾ അവർക്കൊപ്പം ഉണ്ട്. ആ സമാദാനത്തിൽ ആണ് ഞാൻ ഇപ്പോൾ ഇവിടെ ഇരിക്കുന്നത്.

ഇപ്പോൾ മനസ്സ് നിറയെ മോളെയും കുഞ്ഞുങ്ങളെയും കാണാൻ കഴിയുന്നതിന്റെ സന്തോഷത്തിൽ ആണ്. ഇത് വരെ ടെൻഷൻ ആയിരുന്നു. പോകാൻ പറ്റുമെന്ന് ഉറപ്പായപ്പോൾ ആണ് സമാധാനം ആയത്. ഡിസംബറിലാണ് താന്‍ തിരിച്ചുവരുന്നത്. ഇടയ്ക്ക് കുക്കിങ് വീഡിയോകള്‍ കാണിക്കും. ഡെയ്‌ലിയായി വീഡിയോ ഉണ്ടാവില്ല. വീഡിയോ എടുത്ത് വെച്ചിട്ടുണ്ട്. വീട്ടിൽ ഉള്ളവർ എല്ലാം ഇപ്പോൾ വലിയ സന്തോഷത്തിൽ ആണ്. രണ്ടു ആൺകുട്ടികളും ഒരു പെൺകുട്ടിയും ആണ് ഇപ്പോഴത്തെ പ്രസവത്തിൽ ഉള്ളത്. യുവാന്‍, വിഹാന്‍, ലയ എന്നൊക്കെയാണ് കുട്ടികളുടെ പേരുകൾ. ആദ്യ പ്രസവത്തിൽ അവർക്ക് ഒരു ആൺകുട്ടി ആയിരുന്നു.