സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ആളാണ് ലക്ഷ്മി മിഥുൻ, അവതാരകനും നടനുമായ മിഥുന്റെ ഭാര്യ ആണ് ലക്ഷ്മി, ലക്ഷ്മി പങ്കുവെക്കുന്ന വേദിയോൿലും റീൽസുകളും എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്, ലക്ഷ്മി പങ്കുവെച്ച പുതിയ ഒരു വീഡിയോ ആണിപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, ലൈവിൽ എത്തി സംസാരിക്കുന്ന ലക്ഷ്മിയുടെ വീഡിയോ ആണിത്, വീഡിയോയിൽ ലക്ഷ്മി പറയുന്നത് ഇങ്ങനെ, കുറച്ച് വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവമാണ്. വർഷങ്ങൾക്ക് മുൻപ് ദത്തെടുത്ത ഒരു ആൺകുട്ടിയെ കുറിച്ചാണ് ഞാൻ പറയുന്നത്, മകൾ തൻവി ജനിക്കും മുമ്പ് ഒരു ആൺകുട്ടിയെ ഞാൻ ദത്തെടുത്തിരുന്നു. അവനും തൻവിയും നല്ല റിലേഷൻഷിപ്പാണ്, പക്ഷെ അവനൊരു പ്രശ്നം ഉണ്ട്, അവന്റെ തെറ്റുകൾ തിരുത്താൻ ഞാൻ ശ്രമിക്കുമ്പോൾ അവൻ എന്നോട് പറയും നീ എന്റെ ‘അമ്മ അല്ല എന്നെ പഠിപ്പിക്കാൻ വരണ്ട എന്ന്.
ഒടുവിൽ രക്ഷ ഇല്ലാതെ വന്നപ്പോൾ ആ കുട്ടിയുടെ ബയോളജിക്കൽ അമ്മയെ വിളിച്ചിട്ട് ഇവിടുന്ന് കൊണ്ട് പോകാൻ പറഞ്ഞു. അപ്പോൾ അവിടുന്ന് വന്ന മറുപടി പറ്റില്ല ഇത് വിവാഹം കഴിക്കുന്നതിനു മുൻപ് നീ ആലോചിക്കണം എന്നായിരുന്നു, തന്റെ ഭർത്താവ് മിഥുനെ കളിയാക്കി കൊണ്ടുള്ള ലക്ഷ്മിയുടെ വീഡിയോ ആണിത്, ഇതിനു കമെന്റുമായി മിഥുനും എത്തിയിട്ടുണ്ട്. ഒരു പ്രത്യേക തരം ആനന്ദം അവൾ ഇതിൽ കണ്ടെത്തുന്നുണ്ടെന്നാണ് മിഥുൻ നൽകിയ കമെന്റ്, ഈ വീഡിയോ ഏറെ വൈറലാണ്.
മലയാള ടെലിവിഷൻ മേഖലയിൽ നിറ സാന്നിധ്യമായ വ്യക്തിത്വമാണ് മിഥുൻ രമേശിന്റേത്. നടൻ, ടെലിവിഷൻ അവതാരകൻ എന്നീ നിലകളിൽ പ്രശസ്തനാണ് താരം. ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന സിനിമയിലൂടെ ആണ് സിനിമാ രംഗത്തേക്കുള്ള താരത്തിന്റെ ചുവടുവെപ്പ്. പിന്നീട് നമ്മൾ, വെട്ടം, ഗോൾ, സെവൻസ്, റൺ ബേബി റൺ, ബാങ്കിംഗ് അവേഴ്സ് 10 ടു 4, സ്വപ്നം കൊണ്ട് തുലാഭാരം തുടങ്ങി നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചുടെലിവിഷൻ പരമ്പരകളിലും ചില വേഷങ്ങൾ താരം ചെയ്തിട്ടുണ്ട്. കൂടാതെ നല്ലൊരു റേഡിയോ ജോക്കി കൂടിയാണ് മിഥുൻ.
ഫ്ലവേഴ്സ് ടിവി ഒരുക്കുന്ന കോമഡി ഉത്സവം എന്ന റിയാലിറ്റി ഷോയിലൂടെയാണ് മിഥുൻ എന്ന അവതാരകനെ പ്രേക്ഷകർ നെഞ്ചിലേറ്റിയത്. ലക്ഷ്മി മേനോൻ ആണ് ഭാര്യ. ഇരുവർക്കും ഏകമകളാണ് തൻവി. സോഷ്യൽ മീഡിയയിൽ താരവും കുടുംബവും നിറസാന്നിധ്യമാണ്. എല്ലാ വിശേഷങ്ങളും ആരാധകരോട് പങ്കുവയ്ക്കാൻ മിഥുനും കുടുംബവും മറക്കാറില്ല.